സംസ്ഥാനത്ത് ഇന്ന് അഞ്ച് ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്; മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും

സംസ്ഥാനത്ത് ഇന്ന് അഞ്ച് ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്; മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. അറബി കടലിലെ ന്യൂനമര്‍ദ്ദമാണ് നിലവിലെ മഴയ്ക്ക് കാരണം. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര […]

Read More
 തമിഴ്‌നാട് ചേരമ്പാടിയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു; മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തില്‍

തമിഴ്‌നാട് ചേരമ്പാടിയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു; മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തില്‍

തമിഴ്‌നാട് ചേരമ്പാടിയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു. മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തില്‍. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം അഴുകിയിട്ടില്ല. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. 4 അടി താഴ്ചയില്‍ നിന്നാണ് മൃതദ്ദേഹം കിട്ടിയത്. ഊട്ടി മെഡിക്കല്‍ കോളജിലാകും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഹേമചന്ദ്രനെ കാണാതായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ […]

Read More
 ‘ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് വകുപ്പ് മേധാവി

‘ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് വകുപ്പ് മേധാവി

തിരുവനന്തപുരം: സാധാരണക്കാരായ രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധിയെന്ന സൂചനയുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും […]

Read More
 ‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്‍’, കോട്ടക്കലില്‍ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തില്‍ കേസ്

‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്‍’, കോട്ടക്കലില്‍ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തില്‍ കേസ്

മലപ്പുറം കോട്ടക്കലില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. ഒരു വയസുകാരന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് പരാതി. വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. സംഭവത്തില്‍ പൊലീസ് രക്ഷിതാക്കളുടെ മൊഴി എടുക്കുന്നു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അശാസ്ത്രീയ […]

Read More
 കൊല്ലത്ത് മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

കൊല്ലത്ത് മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

കൊല്ലം കടപ്പാക്കടയില്‍ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. മകള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അച്ഛനും മകനും മാത്രമായിരുന്നു അക്ഷയ നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവിടെയാണ് സംഭവം നടന്നത്. വീട്ടിലെ ഹാളിലാണ് മകന്‍ വിഷ്ണുവിന്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസ പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് വിവരം. ശ്രീനിവാസ […]

Read More
 ജല നിരപ്പ് ഉയരുന്നു: തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

ജല നിരപ്പ് ഉയരുന്നു: തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നാല് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് ഷട്ടറുകളും നാലിഞ്ച് വരെ ഉയര്‍ത്തും. നാല് ഇഞ്ച് വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയത്. ഷട്ടര്‍ തുറക്കുന്നതോടെ താഴെയുള്ള കരുവന്നൂര്‍ പുഴയിലും മണലിപ്പുഴയിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു. 30 സെന്റിമീറ്റര്‍ ഈ പുഴകളില്‍ ജലനിരപ്പുയരും […]

Read More
 സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു

അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. ഇന്ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് ആണ് പ്രഖ്യാപനം നടത്തിയത്. മന്ത്രി വി എന്‍ വാസവന്‍ പരിപാടിയില്‍ അധ്യക്ഷനായി. അതിദാരിദ്ര്യനിര്‍മാര്‍ജനം സര്‍ക്കാര്‍ മുന്‍ഗണനാ പദ്ധതിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സര്‍വേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവര്‍, ഇതരസംസ്ഥാനങ്ങളില്‍/ ജില്ലകളില്‍ കുടിയേറിയവര്‍ എന്നിവരെ ഒഴിവാക്കിയശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റും, ആഹാരം പാകംചെയ്യാന്‍ സാധിക്കാത്ത […]

Read More
 കൊല്‍ക്കത്ത ലോ കോളജ് കൂട്ട ബലാത്സംഗക്കേസ്; കോളേജ് സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

കൊല്‍ക്കത്ത ലോ കോളജ് കൂട്ട ബലാത്സംഗക്കേസ്; കോളേജ് സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ സൗത്ത് കൊല്‍ക്കത്ത ലോ കോളജ് സെക്യൂരിറ്റി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനര്‍ജിയെ(55) ആണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ വ്യക്തിയാണ് ഇയാള്‍. ശനിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നാരോപിച്ചാണ് ഇയാളെ പ്രതിചേര്‍ത്തത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തന്റെ മുറിപോലും വിട്ടുകൊടുത്ത പിനാകി, കോളജിന്റെ ഗേറ്റ് പൂട്ടി പുറത്ത് കാത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കോളജിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍ വെച്ച് മൂന്നുപേര്‍ അതിക്രൂരമായി ബലാത്സംഗം […]

Read More
 അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ പി.ടി.എ രൂപീകരണവും അനുമോദനവും നടത്തി

അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ പി.ടി.എ രൂപീകരണവും അനുമോദനവും നടത്തി

കുന്ദമംഗലം അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയയില്‍ 2025 – 2026 വര്‍ഷത്തേക്കുള്ള പുതിയ പി.ടി.എ കമ്മിറ്റി രൂപീകരിച്ചു.പി.ടി. എ പ്രസിഡണ്ട് മുസ്തഫ പന്തീര്‍ പാടം, മദര്‍ പി.ടി.എ. പ്രസിഡണ്ട് ഹാജറ ചാത്തമംഗലത്തിനെയും തെരെഞ്ഞെടുത്തു. കഴിഞ്ഞ 7, 9 ക്ലാസ്സിലെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. യു എസ് എസ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ 2-ാം റാങ്ക് നേടിയ ഫാത്തിമ റഷ ,യു.എസ്.എസ് വിന്നര്‍ ആയിശ സിയ, എല്‍ .എസ്.എസ് വിന്നര്‍ അയ സഹ്റ […]

Read More
 ചുരുളി സിനിമ വിവാദം: ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമ വിവാദം: ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: ചുരുളി സിനിമ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നടന്‍ ജോജു ജോര്‍ജിനെതിരായ പോസ്റ്റാണ് പിന്‍വലിച്ചത്. ചുരുളിയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ഇരുവരും തര്‍ക്കമുണ്ടായിരുന്നത്. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പളം അടക്കമാണ് ലിജോ ജോസ് മറുപടി നല്‍കി പോസ്റ്റ് പങ്കുവെച്ചത്. അഞ്ച് ലക്ഷത്തിന് മേലെയാണ് ജോജുവിന് കൊടുത്ത ശമ്പളം. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. […]

Read More