സൂംബ ഡാന്‍സില്‍ കാണുന്നത് ശരീരത്തോട് ഒട്ടിപിടിക്കുന്ന വസ്ത്രം; അധാര്‍മികതയെ പ്രാത്സാഹിപ്പിക്കുന്നു: നാസര്‍ ഫൈസി കൂടത്തായി

സൂംബ ഡാന്‍സില്‍ കാണുന്നത് ശരീരത്തോട് ഒട്ടിപിടിക്കുന്ന വസ്ത്രം; അധാര്‍മികതയെ പ്രാത്സാഹിപ്പിക്കുന്നു: നാസര്‍ ഫൈസി കൂടത്തായി

സൂംബയില്‍ അധാര്‍മികതയെ പ്രാത്സാഹിപ്പിക്കുന്ന രീതി കാണുന്നുണ്ടെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മിക്സഡായി നിര്‍ത്തുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് സൂംബ ഡാന്‍സ്. സൂംബ ഡാന്‍സില്‍ പൊതുവായി കണ്ടു വരുന്നത് ശരീരത്തോട് ഒട്ടിപിടിക്കുന്ന വിധത്തിലുള്ള വസ്ത്രമാണെന്നും ചില ഡാന്‍സുകളില്‍ അര്‍ധനഗ്‌നത കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിക്സഡ് ആയി നില്‍ക്കുന്ന ക്യാംപെയിനുകള്‍ നേരത്തെ കലാലയങ്ങളില്‍ ഗവണ്‍മെന്റ് പാഠപുസ്തകത്തിന്റെ പേരില്‍ കൊണ്ടുവന്നിരുന്നു. സമസ്തയൊക്കെ അന്ന് തന്നെ അതിനെ എതിര്‍ത്തിരുന്നു. അതിന്റെ ഭാഗമായി ഗവണ്‍മെന്റ് ആസൂത്രീതമായി ചെയ്യുന്ന […]

Read More
 മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു

മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു

മലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ ആണ് മരിച്ചത്. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. സമൂഹമാധ്യമങ്ങളില്‍ അക്യുപങ്ചര്‍ ചികിത്സ ഇവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിര്‍ക്കുന്ന നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ […]

Read More
 നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല(42) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അവര്‍ക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണസമയത്ത് ഭര്‍ത്താവ് പരാഗ് ത്യാഗിയും ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം പുലര്‍ച്ചെ പന്ത്രണ്ടരയോടെ പോസ്റ്റ്മാര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു ആശുപത്രിയില്‍ നിന്നാണ് മൃതദേഹം ഇവിടേക്ക് കൊണ്ട് വന്നത്. യഥാര്‍ഥ മരണകാരണം അറിയാന്‍ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന് അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച രാത്രി മുംബൈ പൊലീസ് ഷെഫാലിയുടെ […]

Read More
 മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം.അഴിമുഖത്താണ് വള്ളം തലകീഴായി മറിഞ്ഞത്. അപകടസമയം മൂന്നു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുളള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂന്നു പേരും നീന്തി രക്ഷപ്പെട്ടതായാണ് വിവരം. അശാസ്ത്രീയ നിര്‍മാണം ഉള്‍പ്പെടെയുള്ളവ കാരണമാണ് മിക്കപ്പോഴും അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ പൂര്‍ണമായി നീക്കിയാല്‍ മാത്രമേ അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.

Read More
 ചുരുളിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചെന്ന് നാട്ടുകാര്‍

ചുരുളിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചെന്ന് നാട്ടുകാര്‍

ചുരുളിക്കൊമ്പന്‍ എന്ന പിടി-5 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി.ഇന്ന് പുലര്‍ച്ചയോടെയാണ് ആന ജനവാസ മേഖലയില്‍ എത്തിയത് .വാളയാര്‍ ആറ്റുപയില്‍ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചെന് നാട്ടുകാര്‍ ആരോപിച്ചു. 8 മണിയോടെ ആനയെ വനം വകുപ്പ് വാച്ചര്‍മാരും നാട്ടുകാരും ചേര്‍ന്ന് വാളയാര്‍ വനത്തിലേക്ക് തുരത്തി. അതേസമയം അട്ടപ്പാടിയിലും കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പൊമ്മിയമ്പടി സ്വദേശി ഗണേഷ് കുമാറിന്റെ വീട്ടിലാണ് ആന കയറിയത്. ഇന്ന് പുലര്‍ച്ചെ 12.30നാണ് ആനയെത്തിയത്. ഗേറ്റ് തള്ളി തുറന്നു അകത്തു കയറിയ […]

Read More
 താജ്മഹലില്‍ ചോര്‍ച്ച; തെര്‍മല്‍ സ്‌കാനിങ്ങില്‍ വിള്ളല്‍ കണ്ടെത്തി

താജ്മഹലില്‍ ചോര്‍ച്ച; തെര്‍മല്‍ സ്‌കാനിങ്ങില്‍ വിള്ളല്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ പ്രധാന താഴികക്കുടത്തില്‍ വിള്ളല്‍ കണ്ടെത്തി. 73 മീറ്റര്‍ ഉയരത്തിലാണ് ഇത്. വിള്ളല്‍ പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായക്കൂട്ടിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. താഴകക്കുടത്തെ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് ഘടനയുടെ സമ്മര്‍ദം മൂലമാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. മാത്രമല്ല, താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ തെര്‍മല്‍ സ്‌കാനിങ്ങിലാണ് വിള്ളല്‍ കണ്ടെത്തിയത്. […]

Read More
 അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; എതിര്‍പ്പുകള്‍ വര്‍ഗീയതക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി

അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; എതിര്‍പ്പുകള്‍ വര്‍ഗീയതക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യതയുണ്ട്. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ […]

Read More
 കാരശ്ശേരി വെളുത്തേടത്ത് ചാലില്‍ സുബൈദ (66) നിര്യാതയായി

കാരശ്ശേരി വെളുത്തേടത്ത് ചാലില്‍ സുബൈദ (66) നിര്യാതയായി

കാരശ്ശേരി ജംഗ്ഷന്‍ വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റര്‍ ഭാര്യ ചാലില്‍ സുബൈദ (66) നിര്യാതയായി. മക്കള്‍ : നിഷാദ്. വി. ഹയര്‍ സെക്കണ്ടറി അധ്യാപകന്‍ (GHSS കീഴ്പറമ്പ്), ഹര്‍ഷിദ ( നെല്ലിക്കാപറമ്പ്), ഷഹന ( കുന്ദമംഗലം) മരുമക്കള്‍: കെ.ടി. സുബൈര്‍ (കെ.ടി. പ്രിന്റേര്‍സ് മുക്കം), നൗഫല്‍ നെടുങ്ങണ്ടത്തില്‍ കുന്ദമംഗലം ( ബിസിനസ്), ജസീറ വി പുളിക്കല്‍ ( അധ്യാപിക , GVHSS കീഴ്പറമ്പ്)സഹോദരങ്ങള്‍: ചാലില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, അബ്ദുല്‍ റഷീദ് മാസ്റ്റര്‍, അബ്ദുറസാഖ്, അബ്ദുല്‍ ഹമീദ്, മുഹമ്മദ് അഷ്‌റഫ്, […]

Read More
 ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് തച്ചനാട്ടുകരയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ആശിര്‍നന്ദയുടെ പാലക്കാട് തച്ചനാട്ടുകരയിലെ വീട്ടില്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സന്ദര്‍ശിച്ച് വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടി. അതേസമയം പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ആത്മഹത്യ ചെയ്ത പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം […]

Read More
 നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ കെ രാജന്‍, എം ബി രാജേഷ് എന്നിവര്‍ ചങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫിനായി മണ്ഡലം തിരികെ പിടിച്ചത്. എം. സ്വരാജിന് 66660 വോട്ട് ആണ് […]

Read More