നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ കെ രാജന്‍, എം ബി രാജേഷ് എന്നിവര്‍ ചങ്ങില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പില്‍ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫിനായി മണ്ഡലം തിരികെ പിടിച്ചത്. എം. സ്വരാജിന് 66660 വോട്ട് ആണ് കിട്ടിയത്. പി.വി.അന്‍വറിന് 19760 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8648 വോട്ടും നേടാനായി. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി സാദിഖ് നടുത്തൊടി 2075 വോട്ടുകള്‍ നേടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്.