‘മഹാത്മാഗാന്ധിയെ അപമാനിച്ച മോദി മാപ്പ് പറയണം’: എ എ റഹീം

‘മഹാത്മാഗാന്ധിയെ അപമാനിച്ച മോദി മാപ്പ് പറയണം’: എ എ റഹീം

മഹാത്മാഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എ എ റഹീം എം പി. ഗാന്ധി വധത്തെ തുടര്‍ന്നാണ് ആര്‍എസ്എസിനെ ലോകം അറിഞ്ഞതെന്നാണ് മോദി പറയേണ്ടിയിരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് മോദി നടത്തിയിരിക്കുന്നതെന്നും എ എ റഹീം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടതിന് ശേഷമാണ് ഗാന്ധിയെ ഇന്ത്യ അറിഞ്ഞത് എന്നതാണ് സത്യം. ഗാന്ധി വെറുപ്പിന്റെ പ്രവാചകന്‍ ആയിരുന്നില്ല .വെറുപ്പോയിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകനാണ് മോദി. ഗാന്ധിയായിരുന്നു ഏറ്റവും വലിയ ആര്‍ എസ് എസ് വിരോധി. തുടര്‍ച്ചയായി […]

Read More
 ’40 എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം 30′:അധ്യാപകന്‍റെ കണക്ക് തെറ്റിയപ്പോള്‍ പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം

’40 എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം 30′:അധ്യാപകന്‍റെ കണക്ക് തെറ്റിയപ്പോള്‍ പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം

കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർത്ഥിക്ക് എ പ്ലസ് നഷ്ടമായി. ബയോളജി വിഷയത്തിലെ മൂല്യനിര്‍ണയത്തിലാണ് പിഴവ് സംഭവിച്ചത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവൻ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് വിദ്യാര്‍ത്ഥിക്ക് നഷ്ടമായി. കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. സ്കോർ ഷീറ്റിൽ 23ഉം പതിനേഴും കൂട്ടി 30 എന്നാണ് അധ്യാപകൻ രേഖപ്പെടുത്തിയത്.നാൽപ്പതിൽ നാൽപ്പതും കിട്ടിയ ധ്യാനിന് ഇതോടെ […]

Read More
 പീരുമേട് തിരഞ്ഞെടുപ്പ് കേസ്: വാഴൂര്‍ സോമന് ആശ്വാസം, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പീരുമേട് തിരഞ്ഞെടുപ്പ് കേസ്: വാഴൂര്‍ സോമന് ആശ്വാസം, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് എതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. സോമന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് ആണ് കോടതിയെ സമീപിച്ചത്. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചുവെന്നും, പൂര്‍ണ വിവരങ്ങള്‍ നല്‍കിയില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് മേരി ജോസഫ് ആണ് വിധി പ്രസ്താവിച്ചത്. വാഴൂര്‍ സോമന്‍ സത്യവാങ്മൂലത്തില്‍ എല്ലാ വിവരങ്ങളും പൂരിപ്പിച്ചില്ല. ഭാര്യയുടെ പാന്‍കാര്‍ഡ് വിവരങ്ങള്‍ മറച്ചു വെച്ചു. ഒരു വര്‍ഷത്തെ ഇന്‍കം ടാക്സ് […]

Read More
 ബിരിയാണി കഴിച്ചു; കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി തീവ്രപരിചരണ വിഭാഗത്തില്‍

ബിരിയാണി കഴിച്ചു; കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി തീവ്രപരിചരണ വിഭാഗത്തില്‍

കോഴിക്കോട്: ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. 11 കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞദിവസം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.

Read More
 ‘യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്’; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി

‘യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്’; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി

സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറയുന്നത്.ഇരുചക്രവാഹനയാത്രക്കാരുമായും മത്സരിക്കണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കരുത്. അമിതവേഗവും വേണ്ട. സമയപ്രകം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ബ്രീത്ത് അനലൈസര്‍ പരിശോധന തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയിലെ […]

Read More
 കുന്ദമംഗലം പഞ്ചായത്തിന് മുന്‍പില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി

കുന്ദമംഗലം പഞ്ചായത്തിന് മുന്‍പില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി

കുന്ദമംഗലം : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ കുന്ദമംഗലത്തെ മറ്റൊരു ഞളിയം പറമ്പാക്കി മാറ്റുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഹരിത കര്‍മ്മ സേനകള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ യഥാസമയം കയറ്റി അയക്കാത്തതും സാധനങ്ങള്‍ കൃത്യമായി സൂക്ഷിക്കാന്‍ എംസിഎഫ് സംവിധാനം ഇതുവരെ സ്ഥാപിക്കാത്തതും പ്രശ്‌നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. കുന്ദമംഗലം അങ്ങാടിയിലെ ട്രൈനെജുകള്‍ മഴക്ക് മുന്‍പേ വൃത്തിയാക്കാത്തത് കാരണം റോഡിലൂടെയാണ് മഴപെയ്യുമ്പോള്‍ […]

Read More
 സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം വൈകിയത് 24 മണിക്കൂർ;ശീതീകരണ സംവിധാനം പോലുമില്ലാതെ കഷ്ട്ടത്തിലായി യാത്രക്കാർ

സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം വൈകിയത് 24 മണിക്കൂർ;ശീതീകരണ സംവിധാനം പോലുമില്ലാതെ കഷ്ട്ടത്തിലായി യാത്രക്കാർ

ശീതീകരണ സംവിധാനം പോലുമില്ലാതെ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ 24 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന യാത്രക്കാർ. ദില്ലിയിൽ നിന്ന് സാൻസ്ഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് 24 മണിക്കൂർ വൈകിയത്. വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്ന യാത്രക്കാരിൽ പലർക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലി അടക്കമുള്ള വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം രൂക്ഷമായി തുടരുന്നതിന് ഇടയിലാണ് എസി പോലുമില്ലാതെ യാത്രക്കാർക്ക് ക്യാബിനുള്ളിൽ കാത്തിരിക്കേണ്ടി വന്നത്.തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. സാങ്കേതിക […]

Read More
 ഹാജിമാര്‍ ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

ഹാജിമാര്‍ ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിന്നായി പുറപ്പെടുന്ന ഹാജിമാര്‍ ഹജ്ജ് വേളയില്‍ വിശുദ്ധ മക്കയിലും മദീനയിലും വെച്ച് ലോകസമാധാനത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. നാളെ മക്കയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് വിശ്വമാനവികതയുടെ സംഗമ വേളയാണ്.മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളും ഗോത്ര വംശ വര്‍ണ്ണ വ്യത്യാസങ്ങളുമില്ലാതെ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നു. മുസ്ലിംസമുദായത്തിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമതീതമായി മുസ്ലിംകള്‍ ഒന്നിച്ച് […]

Read More
 പ്രധാനമന്ത്രിയുടെ മഹാത്മാ ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പൊലീസിൽ പരാതി നൽകി ചലച്ചിത്ര സംവിധായകൻ

പ്രധാനമന്ത്രിയുടെ മഹാത്മാ ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പൊലീസിൽ പരാതി നൽകി ചലച്ചിത്ര സംവിധായകൻ

മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസിൽ പരാതി. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. അതേസമയം, പരാതി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സിനിമയിലൂടെയാണ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വാർത്താ ഏജൻസിയായ എബിപിക്ക് നല്‍കിയ […]

Read More
 അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ വള്ളി കെ (26) ആണ് മരിച്ചത്. അവശതക കാരണം ഇന്ന് പുലര്‍ച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ വള്ളി മരിച്ചു. വളാഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം. കേരളത്തില്‍ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോഗം കണ്ടുവരുന്നത്.

Read More