മഹാത്മാഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എ എ റഹീം എം പി. ഗാന്ധി വധത്തെ തുടര്‍ന്നാണ് ആര്‍എസ്എസിനെ ലോകം അറിഞ്ഞതെന്നാണ് മോദി പറയേണ്ടിയിരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് മോദി നടത്തിയിരിക്കുന്നതെന്നും എ എ റഹീം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടതിന് ശേഷമാണ് ഗാന്ധിയെ ഇന്ത്യ അറിഞ്ഞത് എന്നതാണ് സത്യം.

ഗാന്ധി വെറുപ്പിന്റെ പ്രവാചകന്‍ ആയിരുന്നില്ല .വെറുപ്പോയിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകനാണ് മോദി. ഗാന്ധിയായിരുന്നു ഏറ്റവും വലിയ ആര്‍ എസ് എസ് വിരോധി. തുടര്‍ച്ചയായി മോദി നടത്തുന്നത് രാജ്യവിരുദ്ധ നിലപാട് എന്നും റഹിം എം പി വ്യക്തമാക്കി.ഇത് തുറന്ന് കാട്ടാന്‍ നിരന്തര ഇടപെടല്‍ ഉണ്ടാകും.ജനങ്ങളോട് ഗാന്ധി ആരാണെന്ന കാര്യം തുറന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും.

ഇസ്രായേല്‍ ക്രൂരത തുടര്‍ക്കഥയാകുന്നുവെന്നും മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ് നടക്കുന്നത് .പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് മുന്നിട്ടിറങ്ങുന്നത് യുവജനങ്ങളും വിദ്യാര്‍ത്ഥികളുമാണ്. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ ആര്‍ എസ് എസ് ആനന്ദിക്കുന്നു. ഇത് കൂടി തുറന്നു കാട്ടിയാകും ഡി വൈ എഫ് ഐ ക്യാമ്പയിന്‍. കോണ്‍ഗ്രസിന്റെ വിഷയത്തിലെ മൗനം ആശ്ചര്യപ്പെടുത്തുന്നത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിക്കേണ്ട സമയമാണിത്. പലസ്തീന്‍ ഐക്യദാര്‍ഢ്യ കമ്പയിന്‍ ഡി വൈ എഫ് ഐ ശക്തമാക്കും. ആര്‍ എസ് എസ് ക്യാമ്പയിന്‍ ഇന്ത്യ ഇസ്രയേലിന് ഒപ്പം എന്നതാണ് .പലസ്തീന്‍ ഐക്യദാര്‍ഢ്യം ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യം അനുസരിച്ച് നടത്തുമെന്നും റഹിം പറഞ്ഞു. കാന്‍ ചലച്ചിത്ര മേളയിലെ മലയാളികളുടെ നിലപാടും ഡി വൈ എഫ് ഐ സ്വാഗതം ചെയ്തു.

മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെ നടക്കുന്ന ആസൂത്രിത ഗൂഡാലോചന. ഇതിന് പിന്നില്‍ ആര്‍ എസ് എസ് കോണ്‍ഗ്രസ് ആണ്. പ്രതിപക്ഷ നേതാവാണ് അതിന് നേതൃത്വം കൊടുക്കുന്നത്. നുണ ഫാക്ടറിയാണ് വി ഡി സതീശന്‍. ഉല്‍പാദിപ്പിക്കുന്ന നുണ പറയാന്‍ ബിജെപിക്കാരെ വെക്കുന്നു. മുഖ്യമന്ത്രിക്കെതിരെ വസ്തുതയുടെ വെളിച്ചമുള്ള ഒന്നും പറയാനില്ല. പറയുന്നത് തെറ്റെന്ന് മനസിലായിട്ടും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നും ബിജെപി അജണ്ട കോണ്‍ഗ്രസുമായി ചേര്‍ന്ന് നടപ്പിലാക്കുന്നുവെന്നും റഹിം എം പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *