റഫയില്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

റഫയില്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

റഫ: ഗസ്സയില്‍ അധിനിവേശം നടത്തിയ തങ്ങളുടെ സംഘത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി ‘ഇസ്രായേല്‍ പ്രതിരോധ സൈന്യം’ (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. സ്റ്റാഫ് സര്‍ജന്റുമാരായ അമിര്‍ ഗലിലോവ് (20), ഉറി ബാര്‍ ഒര്‍ (21), ഇദോ അപ്പെല്‍ (21) എന്നിവരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച റഫയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഫയില്‍ അധിനിവേശം നടത്തുന്ന നഹല്‍ ബ്രിഗേഡിലെ 50-ാം ബറ്റാലിയന്‍ അംഗങ്ങളാണ് കൊല്ലപ്പെട്ട […]

Read More
 പ്ലസ് വൺ പ്രവേശനം; മലബാറില്‍ അധിക സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎമാർ നാളെ മുഖ്യമന്ത്രിയെ കാണും

പ്ലസ് വൺ പ്രവേശനം; മലബാറില്‍ അധിക സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎമാർ നാളെ മുഖ്യമന്ത്രിയെ കാണും

പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന് മുസ്ളീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു .സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി മുസ്ലിം ലീഗ് എംഎൽഎമാർ നാളെ മുഖ്യമന്ത്രിയെ കാണും. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി.പ്ലസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് സമരം […]

Read More
 മലപ്പുറത്ത് 15കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

മലപ്പുറത്ത് 15കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

മലപ്പുറം: വേങ്ങരയില്‍ പതിനഞ്ചുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകന്‍ ഷാന്‍ ആണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കര്‍ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളം നീന്തിക്കയറുന്നതിനിടെ കുഴഞ്ഞു പോവുകയും മുങ്ങി മരിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More
 യുഎഇ – ഒമാന്‍ തീരത്ത് ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ – ഒമാന്‍ തീരത്ത് ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ- ഒമാന്‍ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആദ്യത്തെ ഭൂചലനം 3.1 ഉം അടുത്തത് 2.8 ഉം തീവ്രത രേഖപ്പെടുത്തി. പുലര്‍ച്ചെ യുഎഇ സമയം 12:12 നും 1:53 നുമാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമപഠന കേന്ദ്രം അറിയിച്ചു. ഒമാനിലും യുഎഇയിലെ റാസല്‍ ഖൈമയിലും ചെറിയ പ്രകമ്പനം അനുഭവപ്പെട്ടു. ഒമാനിലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

Read More
 വീണ്ടും മത്സ്യങ്ങൾ ചത്ത്‌ പൊങ്ങി; തൃശൂർ കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങളാണ് ചത്തത്

വീണ്ടും മത്സ്യങ്ങൾ ചത്ത്‌ പൊങ്ങി; തൃശൂർ കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങളാണ് ചത്തത്

തൃശൂരിലെ മതിലകം തൃപ്പേക്കുളത്ത് കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി. ഫിഷറീസ് വകുപ്പിന്‍റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യ കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇന്ന് രാവിലെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. മതിലകം സ്വദേശി ഖദീജാബി മാഹിൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ മത്സ്യകൃഷിയാണ് നശിച്ചത്.അഞ്ചര ലക്ഷം രൂപ ചെലവാക്കിയിരുന്നുവെന്നും എല്ലാം നഷ്ടത്തിലായെന്നും വീട്ടുകാര്‍ പറഞ്ഞു. രണ്ടായിരം കളാഞ്ചി, ആയിരം കരിമീൻ കുഞ്ഞുങ്ങളെയുമാണ് പുഴയിൽ കൂടുകെട്ടി വളർത്തിയിരുന്നത്. ഇവയില്‍ […]

Read More
 വിഷു ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

വിഷു ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം വിസി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വിഎ 205272, വിബി 429992, വിസി 523085, വിഡി 154182, വിഇ 565485, വിജി 654490. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ ഇതുവരെ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. മഴ കനത്തത് ചില ഇടങ്ങളില്‍ വില്‍പ്പനയെ ബാധിച്ചിരുന്നു. […]

Read More
 ഡോ. വന്ദന ദാസ് കൊലക്കേസ്; കേസിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ഹർജി കോടതി തള്ളി

ഡോ. വന്ദന ദാസ് കൊലക്കേസ്; കേസിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ഹർജി കോടതി തള്ളി

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു.മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച […]

Read More
 സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത;ഏഴ് ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത;ഏഴ് ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. […]

Read More
 ബേസിലിന്റെ നായികയായി നസ്രിയ; ‘സൂക്ഷ്മദര്‍ശിനി’ വരുന്നു

ബേസിലിന്റെ നായികയായി നസ്രിയ; ‘സൂക്ഷ്മദര്‍ശിനി’ വരുന്നു

നടി നസ്രിയ നസിം മലയാളത്തിലേക്ക്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനിയിലൂടെയാണ് താരം നായികയായി എത്തുന്നത്. എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ അത്ര സജീവമല്ല താരം. തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയിലാണ് താരം അവസാനമായി അഭിനയിച്ചത്. 2020ല്‍ റിലീസായ ട്രാന്‍സിലാണ് താരം ഇതിന് മുന്‍പ് മലയാളത്തില്‍ നായികയായി എത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും […]

Read More
 വീണാ വിജയന്റെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്; ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്

വീണാ വിജയന്റെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്; ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക് കണ്‍സല്‍ട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എന്‍സി ലാവ്ലിന്‍, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കമ്പനികളില്‍ നിന്ന് വന്‍ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു. തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്‌ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വ്യക്തമാക്കി. ഒരു ഇന്ത്യന്‍ പൗരന്‍ വിദേശത്തു അക്കൗണ്ട് തുടങ്ങിയാല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ […]

Read More