അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ എത്തിച്ചു
പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ചു. ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. രഞ്ജിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്. രാവിലെ 7 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച രഞ്ജിതയുടെ മൃതദേഹം മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, ജി.ആര്‍ അനിലും ചേര്‍ന്ന് ഏറ്റുവാങ്ങി. 9.30യോടെ ജന്മനാടായ പുല്ലാട് എത്തിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയായിരുന്നു രഞ്ജിത. മകന്‍ […]
Read More
