മുണ്ടക്കൈയില്‍ കനത്ത മഴ; ഉരുള്‍പൊട്ടലെന്ന് സൂചന

മുണ്ടക്കൈയില്‍ കനത്ത മഴ; ഉരുള്‍പൊട്ടലെന്ന് സൂചന

വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സൂചന. ബെയ്‌ലി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. പുഴയില്‍ വലിയ കല്ലുകള്‍ ഒഴുകിയെത്തുന്നു. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.

Read More
 പി.വി അന്‍വര്‍ വേണ്ട; വി.ഡി. സതീശന്റെ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു

പി.വി അന്‍വര്‍ വേണ്ട; വി.ഡി. സതീശന്റെ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു

തിരുവനന്തപുരം: പി.വി അന്‍വര്‍ വേണ്ടെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികള്‍ക്കും നിലപാട്. അന്‍വര്‍ സ്വയം കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ചമതിയെന്നാണ് ഘടകകക്ഷികളുടെ നിലപാട്. മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് സൂചനകള്‍. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വയം മത്സരിക്കാനുള്ള […]

Read More
 താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദിനെയാണ് (17) വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തിയത്. ബാലുശ്ശേരി ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പിതാവ് മാനിപുരം പടിപുരക്കല്‍ മജീദ്.

Read More
 ഷഹാന ഉച്ചത്തില്‍ നിലവിളിച്ചു; വാനില്‍ രക്തംവാര്‍ന്ന് കിടക്കുന്ന യുവാവ്; നാട്ടുകാരോട് അപകടമാണെന്ന് പറഞ്ഞു; ആഷിക്കിന്റെ മരണം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

ഷഹാന ഉച്ചത്തില്‍ നിലവിളിച്ചു; വാനില്‍ രക്തംവാര്‍ന്ന് കിടക്കുന്ന യുവാവ്; നാട്ടുകാരോട് അപകടമാണെന്ന് പറഞ്ഞു; ആഷിക്കിന്റെ മരണം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

പള്ളുരുത്തി(കൊച്ചി): ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍സുലേറ്റഡ് വാനില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വലിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന്‍ ആഷിക്കാണ് (30) മരിച്ചത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി തോപ്പില്‍ വീട്ടില്‍ ഷിഹാബും (39) ഇയാളുടെ ഭാര്യയും ആഷിക്കിന്റെ സുഹൃത്തുമായ ഷഹാനയും (32) പള്ളുരുത്തി പൊലീസ് അറസ്റ്റിലായി. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് ഇന്ദിര ഗാന്ധി റോഡിലെ ആളൊഴിഞ്ഞ […]

Read More
 ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 21 പലസ്തീനികള്‍ മരിച്ചു

ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 21 പലസ്തീനികള്‍ മരിച്ചു

ഗാസ: ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 21 പലസ്തീനികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 150 പേര്‍ക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോള്‍ ഗാസയില്‍ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. ഇസ്രയേല്‍ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്തുക്കള്‍ […]

Read More
 മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരിയത്. ടയര്‍ ഉരുണ്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്‌സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്. മൂന്നാര്‍ ഹെഡ്‌വര്‍ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ബസിന്റെ മുന്‍പിലെ തയാറാണ് ഊരിപ്പോയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Read More
 ഇസ്രായേലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി

ഇസ്രായേലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇസ്രായേലില്‍ നിന്ന് 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി. ഇതോടെ ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറാനില്‍ നിന്ന് ഇതുവരെ 18 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്. ഓപറേഷന്‍ സിന്ധു എന്ന പേരിലാണ് ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. ഇറാന്‍ വ്യോമപാത അടച്ചിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പരിമിതമായി പാത തുറന്നു കൊടുക്കുകയായിരുന്നു.

Read More
 എല്‍ഡിഎഫിന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാര്‍; പോസ്റ്റുമായി എം സ്വരാജ്

എല്‍ഡിഎഫിന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാര്‍; പോസ്റ്റുമായി എം സ്വരാജ്

പരമ്പരാഗത യുഡിഎഫ് മണ്ഡലമായ നിലമ്പൂരില്‍ ശക്തമായ മത്സരമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് കാഴ്ചവെച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാന്യമായ തെരഞ്ഞടുപ്പ് പ്രചാരണമായിരുന്നു എല്‍ഡിഎഫ് നടത്തിയത്. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്രവര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചായിരുന്നു യുഡിഎഫിന്റെ പ്രവര്‍ത്തനം. ഇപ്പോഴിതാ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് എം സ്വരാജ്. LDFന്റെ പരാജയം / UDF വിജയം തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങള്‍…..തിരഞ്ഞെടുപ്പിലെ […]

Read More
 വി എസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി: മെഡിക്കല്‍ ബുള്ളറ്റിന്‍

വി എസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി: മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. പട്ടം എസ് യു ടി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ […]

Read More
 വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്‍ വീണ്ടും ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്‍ വീണ്ടും ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ പ്രതിരോധ സംവിധാനം തടഞ്ഞെന്ന് ‘ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്തേണ്‍ ഇസ്രയേലില്‍ അപായ സൈറണുകള്‍ മുഴങ്ങുകയാണ്. ജനങ്ങള്‍ക്ക് ഷെല്‍ട്ടറുകളില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ ഒരുങ്ങുകയാണ്. കനത്ത തിരിച്ചടി നല്‍കാനും ടെഹ്റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൈന്യത്തിന് […]

Read More