കൊച്ചി കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കൊച്ചി കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കൊച്ചി: കൊച്ചി കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടികണ്ടെത്തി. സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തി. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read More
 ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ഭാര്യയും കൊല്ലപ്പെട്ടു

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ഭാര്യയും കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ എയ്താര്‍ തബതബായി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍. കഴിഞ്ഞയാഴ്ച ഇറാനിയന്‍ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് എയ്താര്‍ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ സ്ഥിരീകരിച്ചു. ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താര്‍ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യംവെച്ചുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. അതേസമയം, മറ്റൊരു ഇറാനിയന്‍ […]

Read More
 5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.എട്ടാം ക്ലാസില്‍ വര്‍ഷാന്തപരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്‍കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കാനുമാണ്തീരുമാനിച്ചത്. വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും […]

Read More
 ജൂണ്‍ 21 ലോക സംഗീതദിനം; ചരിത്രവും പ്രാധാന്യവും അറിയാം

ജൂണ്‍ 21 ലോക സംഗീതദിനം; ചരിത്രവും പ്രാധാന്യവും അറിയാം

ഇന്ന് ജൂണ്‍ 21 ലോക സംഗീത ദിനം . ഓരോ വര്‍ഷവും സംഗീത ദിനം ആഘോഷിക്കുന്നത് ഓരോ തീമിന്റെ അടിസ്ഥാനത്തിലാണ്. ഈ വര്‍ഷത്തെ തീം ‘ഹീലിംഗ് ത്രൂ ഹാര്‍മണി’ എന്നാണ്. സംഗീതത്തിന് ഭാഷ ഉണ്ടോ ? അതിനു സ്‌നേഹത്തിന്റെ, വിരഹത്തിന്റെ, സന്തോഷത്തിന്റെ, ആത്മവിശ്വാസത്തിന്റെ ഒരു ഭാഷ ഉണ്ടന്ന് വേണമെങ്കില്‍ പറയാം. അതല്ലാതെ രാജ്യങ്ങള്‍ തമ്മിലോ നഗരങ്ങള്‍ തമ്മിലോ ഉള്ള ഭാഷയല്ല . സംഗീതം ഇഷ്ടപെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സംഗീതത്തിന് അതിര്‍വരമ്പുകളില്ല, മനുഷ്യരെ പരസ്പരം കോര്‍ത്തിണക്കി മുന്നോട്ടു […]

Read More
 എയര്‍ ഇന്ത്യയിലെ 3 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ, കടുത്ത നടപടി വേണമെന്ന് ഉത്തരവ്

എയര്‍ ഇന്ത്യയിലെ 3 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ, കടുത്ത നടപടി വേണമെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. എയര്‍ ഇന്ത്യ സ്വമേധയാ വീഴ്ചകള്‍ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്. നിര്‍ബന്ധിത ലൈസന്‍സിംഗ്, വിശ്രമം, പ്രവര്‍ത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂള്‍ ചെയ്യുകയും പറക്കാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു. […]

Read More
 കായലോട്ടെ സദാചാര ഗുണ്ടായിസം: ‘മര്‍ദിച്ചു, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; മൊബൈലുകള്‍ പിടിച്ചുവാങ്ങി’; ആണ്‍സുഹൃത്തിന്റെ പരാതിയില്‍ 5 പേര്‍ക്കെതിരെ കേസ്

കായലോട്ടെ സദാചാര ഗുണ്ടായിസം: ‘മര്‍ദിച്ചു, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; മൊബൈലുകള്‍ പിടിച്ചുവാങ്ങി’; ആണ്‍സുഹൃത്തിന്റെ പരാതിയില്‍ 5 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുബഷീര്‍, ഫൈസല്‍, റഫ്‌നാസ്, സുനീര്‍, സഖറിയ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈല്‍ ഫോണുകളും ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് കേസ്. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മര്‍ദിച്ചത്.

Read More
 യാത്രക്കിടെ ജഗതിയെ കണ്ട വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

യാത്രക്കിടെ ജഗതിയെ കണ്ട വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ യാത്രക്കിടെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു അദ്ദേഹത്തെ കണ്ടതെന്നും സുഖവിവരങ്ങള്‍ അന്വേഷിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വിമാന യാത്രക്കിടെ ജഗതിയെ അദ്ദേഹത്തിന്റെ സീറ്റിലെത്തി കണ്ട് മുഖ്യമന്ത്രി സുഖവിവരം തിരക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ് ജഗതി. കുടുകുടാ ചിരിപ്പിച്ച ജഗതിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാവതല്ല. അപകടത്തെ തുടര്‍ന്ന് ശരീരചലനവും സംസാരശേഷിയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ചക്രക്കസേരയില്‍ ജീവിതം നയിക്കുമ്പോഴും രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് […]

Read More
 വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് തേയില തോട്ടത്തില്‍ നിന്ന്

വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് തേയില തോട്ടത്തില്‍ നിന്ന്

തമിഴ്നാട്: വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. പെണ്‍കുട്ടിക്കായി ഇന്നലെ മുതല്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. അമ്മയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കാണാതായ സ്ഥലത്ത് പുലിയുടെ കാല്‍പ്പാടുകളുണ്ടെന്ന് വാല്‍പ്പാറ റേഞ്ച് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ തോട്ടം തൊഴിലാളികളാണ്. കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും പിന്നീട് കണ്ടെത്തി. […]

Read More
 അഹമ്മദാബാദ് വിമാനദുരന്തം: മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ് വിമാനദുരന്തം: മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 231 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 210 മൃതദഹങ്ങള്‍ വിട്ടുനല്‍കി, പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനായത്. രണ്ട് പൈലറ്റുമാരുടേയും 9 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അടക്കം ഇരുന്നൂറോളം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല. അപകടത്തില്‍ ഗുജറാത്തി ചലച്ചിത്ര നിര്‍മ്മാതാവ് മഹേഷ് ജിരാവാല മരിച്ചതായും സ്ഥിരീകരിച്ചു. ദുരന്തസ്ഥലത്ത് ജിരാവാല ഉണ്ടായിരുന്നെന്ന് […]

Read More
 രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ കോഴിക്കോട് സംഘര്‍ഷം; തമ്മിലടിച്ചത് എസ്എഫ്‌ഐയും യുവമോര്‍ച്ചയും

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ കോഴിക്കോട് സംഘര്‍ഷം; തമ്മിലടിച്ചത് എസ്എഫ്‌ഐയും യുവമോര്‍ച്ചയും

കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More