ആദിവാസി യുവാവ് കാട്ടിറച്ചി വിറ്റു എന്ന് കള്ള കേസിൽ കുടുക്കിയ സംഭവം; പ്രതിയായ ഡിഫ്ഒ ക്ക് സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ആദിവാസി യുവാവ് കാട്ടിറച്ചി വിറ്റു എന്ന് കള്ള കേസിൽ കുടുക്കിയ സംഭവം; പ്രതിയായ ഡിഫ്ഒ ക്ക് സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ഇടുക്കിയിൽ ആദിവാസി യുവാവിനെ കാട്ടിറച്ചി വിറ്റു എന്ന കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയായ ഡിഫ്ഒ രാഹുലിന് സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ്‌ സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങിയ ബെഞ്ചാണ് മൂൻ ജാമ്യം അനുവദിച്ചത്. നേരത്തെ രാഹുലിന്‍റെ ഹർജി പരിഗണിച്ച കോടതി ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന കേസിലെ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. കേസിലെ പതിനൊന്നാം പ്രതിയാണ് ഡിഫ്ഒ രാഹുൽ. മൂൻകൂർ ജാമ്യാപേക്ഷേയിൽ സുപ്രിം കോടതി സംസ്ഥാന […]

Read More
 25 ക്യാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു; സമരത്തില്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

25 ക്യാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു; സമരത്തില്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ജീവനക്കാരുടെ സമരത്തില്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 25 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്സ്പ്രസിന് റദ്ദക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കമ്പനി കടന്നിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചു. പണിമുടക്കിയ ജീവനക്കാരുമായി ഇന്ന് യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് കമ്പനിയുടെ നടപടി. ജീവനക്കാര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ […]

Read More
 പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി;മലപ്പുറം സ്വദേശി യഹിയയാണ് ഇന്നലെ വെള്ളത്തിൽ മുങ്ങി പോയത്

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി;മലപ്പുറം സ്വദേശി യഹിയയാണ് ഇന്നലെ വെള്ളത്തിൽ മുങ്ങി പോയത്

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ്. എസ്എഫ്ഐ ഭാരവാഹിയാണ് യഹിയ.സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു. മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി […]

Read More
 തമിഴ്നാട്ടിൽ കാട്ടാന ആക്രമണം;ബൈക്കിൽ സഞ്ചാരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം

തമിഴ്നാട്ടിൽ കാട്ടാന ആക്രമണം;ബൈക്കിൽ സഞ്ചാരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന ആക്രമണം. തേൻ ശേഖരിച്ച് വാൽപ്പാറയിൽ വിൽപ്പന നടത്തി രാത്രി തിരിച്ചുവരികയായിരുന്നു രവി. കാട്ടാന വരുന്നത് കണ്ട് സുഹൃത്തുക്കൾ ബൈക്ക് ഉപേക്ഷിച്ച് ഓടിമാറി. എന്നാൽ രവിക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. കാട്ടാന പാഞ്ഞടുക്കുകയും ആക്രമിക്കുകയം ചെയ്തു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More
 പന്തീര്‍പാടത്ത് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു

പന്തീര്‍പാടത്ത് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു

കുന്ദമംഗലം: കുന്ദമംഗലം പന്തീര്‍പാടത്ത് ലോറി മരത്തിലിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് സംഭവം.

Read More
 മടവൂര്‍ ബിഎസ്.എന്‍.എല്‍ റിട്ട.സബ് ഡിവിഷണല്‍ എഞ്ചിനിയറും ജനതാദള്‍ നേതാവുമായ പുള്ളിക്കോത്ത്വി ഗോപാലന്‍ (70) നിര്യാതനായി

മടവൂര്‍ ബിഎസ്.എന്‍.എല്‍ റിട്ട.സബ് ഡിവിഷണല്‍ എഞ്ചിനിയറും ജനതാദള്‍ നേതാവുമായ പുള്ളിക്കോത്ത്വി ഗോപാലന്‍ (70) നിര്യാതനായി

കുന്ദമംഗലം: മടവൂര്‍ ബിഎസ്.എന്‍.എല്‍ റിട്ട.സബ് ഡിവിഷണല്‍ എഞ്ചിനിയറും ജനതാദള്‍ നേതാവുമായ പുള്ളിക്കോത്ത്വി ഗോപാലന്‍ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഭാര്യ: ലളിത (മാനിപുരം). മക്കള്‍: ലിഗേഷ് (താലൂക്ക് ഹോസ്പിറ്റല്‍ താമരശ്ശേരി), ലിജുന, ലിംജിത. മരുമക്കള്‍: മനുലാല്‍ (ഫാര്‍മസിസ്റ്റ് – കൊടുവള്ളി), ബബിന്‍ കാത്തലിക്ക് സിറിയന്‍ ബാങ്ക് – മഞ്ചേരി), ഷിജി , (അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി). സഹോദരങ്ങള്‍: പരേതനായ വി മാധവന്‍ (പുള്ളിക്കോത്ത്), ജാനു മാധവി, സീത, രാമന്‍ (റിട്ട: […]

Read More
 മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു;മാലദ്വീപ് വിദേശകാര്യമന്ത്രി ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ത്യയിൽ

മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു;മാലദ്വീപ് വിദേശകാര്യമന്ത്രി ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ത്യയിൽ

നയതന്ത്ര പ്രതിസന്ധികൾക്കിടെ മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ബുധനാഴ്ചയാണ് അദ്ദേഹം ദില്ലിയിലെത്തിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാനുമാണ് മന്ത്രി എത്തിയതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാലദ്വീപ് മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന്ന്നും വിദേശകാര്യ മന്ത്രി സമീറിൻ്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ഊർജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മെയ് മൂന്നിന് ഇന്ത്യയും മാലിദ്വീപും ഉഭയകക്ഷി ഉന്നതതല യോ​ഗം നടത്തിയിരുന്നു.മെയ് 10 […]

Read More
 എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം; അപേക്ഷ ഇന്നു മുതല്‍ നല്‍കാം

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം; അപേക്ഷ ഇന്നു മുതല്‍ നല്‍കാം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നല്‍കാം. ഇന്നു മുതല്‍ 15 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാകുക. വെബ്‌സൈറ്റ്്:sslcexam.kerala.gov.in ഉപരിപഠന അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ ആറു വരെ നടത്തും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂണ്‍ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ ഗ്രേഡ് ഉള്‍പ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ […]

Read More
 2023-24  അക്കാദമിക വർഷത്തെ ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ഇന്ന്

2023-24 അക്കാദമിക വർഷത്തെ ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ഇന്ന്

ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും മേയ് 9 ന് വൈകിട്ടു മൂന്നിന് പ്രഖ്യാപിക്കും. പരീക്ഷാ ഫലങ്ങൾ വൈകിട്ടു നാലു മുതൽ www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.vhse.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.പി.ആർ.ഡി. ലൈവ് ആപ്പിന്റെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം […]

Read More
 എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചു. വരും ദിവസങ്ങളിലും എയര്‍ […]

Read More