കോഴിക്കോട് സെയിൽ – സ്റ്റീൽ കോംപ്ളക്സ്: കമ്പനി ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കേരളം

കോഴിക്കോട് സെയിൽ – സ്റ്റീൽ കോംപ്ളക്സ്: കമ്പനി ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കേരളം

കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ- സ്റ്റീൽ കോംപ്ളക്സ്, ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് സർവ്വീസിന് കൈമാറണമെന്ന നാഷണൽ കമ്പനി ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സർക്കാർ നിശ്ചയിച്ച പാട്ട വ്യവസ്ഥക്ക് വിരുദ്ധമായും സംസ്ഥാന സർക്കാരിനെ കേൾക്കാതെയുമാണ് ട്രിബ്യൂണൽ വിധിയെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ കോംപ്ളക്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് കൈമാറാൻ […]

Read More
 സെപ്റ്റിക് ടാങ്ക് മാലിന്യം തോട്ടിൽ;സംഭവം കോഴിക്കോട് ഒളവണ്ണയിൽ

സെപ്റ്റിക് ടാങ്ക് മാലിന്യം തോട്ടിൽ;സംഭവം കോഴിക്കോട് ഒളവണ്ണയിൽ

ഒളവണ്ണ പഞ്ചായത്തിലെ പെരിങ്കല്ലന്‍ തോട്ടില്‍ വീണ്ടും സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. തോട് സംരക്ഷിക്കാനായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് വീണ്ടും ഈ മാലിന്യം തള്ളിയത്. തോടിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാളിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വീണ്ടും മാലിന്യം തള്ളിയ വിവരം അറിഞ്ഞെത്തിയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിക്കുകയും മാള്‍ അധികൃതരോട് മാലിന്യം നീക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, […]

Read More
 ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും നടത്തി

ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും നടത്തി

കോഴിക്കോട്: ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ 20ാമത് അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും ബീന ഫിലിപ്പ് (മേയര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍) ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി ഡോ.എം. കെ മുനീര്‍ എം എല്‍ എ. ഡോ. മാത്യുസ് വേപ്പിള്ളിക്ക് ഭിക്ഷക് പ്രതിഭ അവാര്‍ഡും , സത്യ നാരായണന്‍ ഗുരുക്കള്‍ക്ക് ആയോധന പ്രതിഭ അവാര്‍ഡും സമര്‍പ്പിച്ചു. സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി , വിദ്യ പ്രതിഭ, കളരി വിദ്യാര്‍ത്ഥി പ്രതിഭ […]

Read More
 എസ്എസ്എല്‍സി ഫലപ്രഖ്യാപനം; 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം, സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ

എസ്എസ്എല്‍സി ഫലപ്രഖ്യാപനം; 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം, സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് […]

Read More
 വീടുപൂട്ടി യാത്ര പോകുന്നവര്‍ പോല്‍-ആപ്പിലൂടെ വിവരമറിയിക്കണം :  പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും

വീടുപൂട്ടി യാത്ര പോകുന്നവര്‍ പോല്‍-ആപ്പിലൂടെ വിവരമറിയിക്കണം : പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും

അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഒന്നുമുതല്‍ മെയ് ആറുവരെ 1231 പേരാണ്സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് .പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ഇങ്ങനെ വിവരം നല്‍കണം. ഏഴു ദിവസം മുന്‍പുവരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. യാത്രപോകുന്ന ദിവസങ്ങള്‍, […]

Read More
 തിരൂരില്‍ സ്ത്രീയെ വായ് മൂടിക്കെട്ടി മര്‍ദിച്ച് സ്വര്‍ണം കവര്‍ന്നു; കവര്‍ച്ചയ്ക്ക് പിന്നില്‍ രണ്ടംഗ സംഘം

തിരൂരില്‍ സ്ത്രീയെ വായ് മൂടിക്കെട്ടി മര്‍ദിച്ച് സ്വര്‍ണം കവര്‍ന്നു; കവര്‍ച്ചയ്ക്ക് പിന്നില്‍ രണ്ടംഗ സംഘം

മലപ്പുറം: തിരൂരില്‍ സ്ത്രീയെ വായ് മൂടിക്കെട്ടി മര്‍ദിച്ച് സ്വര്‍ണം കവര്‍ന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹത്തുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വളയും മാലയുമാണ് മോഷ്ടിച്ചത്. രണ്ടംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പരിക്കേറ്റ രാധ പറഞ്ഞത്.

Read More
 എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു;99.70 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം

എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു;99.70 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99.70 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. ഫലം വേഗത്തില്‍ അറിയാം പി.ആര്‍.ഡി ലൈവ് ആപ്പിലൂടെഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ […]

Read More
 ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെ, കിഴക്ക് ഉള്ളവര്‍ ചൈനക്കാരെ പോലെ; വിവാദ പരാമര്‍ശവുമായി സാം പിട്രോഡ.

ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെ, കിഴക്ക് ഉള്ളവര്‍ ചൈനക്കാരെ പോലെ; വിവാദ പരാമര്‍ശവുമായി സാം പിട്രോഡ.

വിവാദ പരാമര്‍ശവുമായി ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിട്രോഡ. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചുള്ള പ്രതികരണത്തിനിടയിലുള്ള പരാമര്‍ശമാണ് വിവാദമായത്. ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയെന്നും കിഴക്ക് ഉള്ളവര്‍ ചൈനക്കാരെ പോലെയെന്നും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെ എന്നും വടക്കുള്ളവര്‍ വെള്ളക്കാരെ പോലെ എന്നുമായിരുന്നു പിട്രോഡയുടെ പരാമര്‍ശം. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം പിട്രോഡയുടെ വിവാദ പരാമര്‍ശം. പിട്രോഡയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. വര്‍ണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ കാണുന്നുവെന്ന് ബിജെപി വിമര്‍ശിച്ചു.

Read More
 ‘സിംഗിള്‍ മദര്‍’; ഒടുവില്‍ നടി ഭാമ എല്ലാം വെളിപ്പെടുത്തി

‘സിംഗിള്‍ മദര്‍’; ഒടുവില്‍ നടി ഭാമ എല്ലാം വെളിപ്പെടുത്തി

ഇന്‍സ്റ്റഗ്രാമില്‍ നടി ഭാമ പങ്കുവെച്ച ഒരു വീഡിയോയും കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും’, മകള്‍ ഗൗരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ഭാമ കുറിച്ചു. അതേസമയം, ഭാമയും ഭര്‍ത്താവ് അരുണും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളോട് ഒന്നും തന്നെ […]

Read More
 ‘ലൈംഗിക വിദ്യാഭ്യാസം’:ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു

‘ലൈംഗിക വിദ്യാഭ്യാസം’:ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു

ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂര്‍ത്തിയായതായി കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മെമ്പര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൗമാര ഗർഭധാരണം വര്‍ധിച്ചുവന്ന പശ്ചാത്തലത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികൾ ഹൈക്കോടതി ഉറപ്പാക്കിയത്.ഈ അടുത്തിടെ കൊച്ചിയില്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം പൊതിക്കെട്ടായി വലിച്ചെറിഞ്ഞ അമ്മയുടെ പ്രായം 23 ആണ്. എങ്കിലും ഈ കേസടക്കം ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന […]

Read More