ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു

ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു

ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു. പൂവാറില്‍ നിന്നും ഇടതുവ്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. 50 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.

Read More
 ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; സ്‌കൂള്‍ ഒഴിപ്പിച്ചു; പരിശോധന

ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; സ്‌കൂള്‍ ഒഴിപ്പിച്ചു; പരിശോധന

ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. സ്‌കൂള്‍ ഒഴിപ്പിച്ചു പൊലീസ് പരിശോധന നടത്തുന്നു. ചാണക്യപുരി സംസ്‌കൃതി സ്‌കൂള്‍, ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മദര്‍ മേരി സ്‌കൂള്‍, ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതില്‍ മദര്‍മേരി സ്‌കൂളില്‍ പരീക്ഷ നടക്കുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ പരീക്ഷ നിര്‍ത്തിവെക്കുകയും സ്‌കൂള്‍ പരിസരം വിടാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

Read More
 ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

ആലുവ ചൊവ്വരയില്‍ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയില്‍. കാക്കനാട് സ്വദേശി സ്വരാജ്, അരൂര്‍ സ്വദേശി സനീര്‍, മലപ്പുറം സ്വദേശി ഫൈസല്‍ബാബു, ചൊവ്വര സ്വദേശി കബീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ ആലുവയില്‍ എത്തിക്കും. കാക്കനാട്, അരൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമണം ആസൂത്രണം ചെയ്തത് കബീറെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു ഗുണ്ടാ ആക്രമണം നടന്നത്. കാറില്‍ വന്ന ഒരു […]

Read More
 കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു; അപകടം ഗേറ്റ് അടയ്ക്കുന്നതിനിടെ

കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു; അപകടം ഗേറ്റ് അടയ്ക്കുന്നതിനിടെ

കൊല്ലം: കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു. ഓണാമ്പലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ വാച്ചറായ പത്തനംതിട്ട സ്വദേശി തുളസീധരന്‍ പിള്ള (63) ആണ് മരിച്ചത്. ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് തുളസീധരന് മിന്നലേറ്റത്. രണ്ട് വനിതാ ജീവനക്കാര്‍ക്കും മിന്നലേറ്റു. വൈകീട്ട് 3.45ന് ആയിരുന്നു സംഭവം. സമീപത്തെ കടയില്‍നിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേല്‍ക്കുകയായിരുന്നു. ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Read More
 വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.

Read More
 എം. ഇ. എസ് മമ്പാട് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി.മാമുക്കോയ(82) നിര്യാതനായി; ഖബറടക്കം ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദില്‍ ഇന്ന് വൈകീട്ട് 7 മണക്ക്

എം. ഇ. എസ് മമ്പാട് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി.മാമുക്കോയ(82) നിര്യാതനായി; ഖബറടക്കം ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദില്‍ ഇന്ന് വൈകീട്ട് 7 മണക്ക്

പടനിലം:എം. ഇ. എസ് മമ്പാട് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി.മാമുക്കോയ(82) നിര്യാതനായി. എം. ഇ. എസ് മമ്പാട് കോളേജില്‍ ദീര്‍ഘകാലം ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നു. എം. ഇ. എസ് വളാഞ്ചേരി കോളേജില്‍ പ്രഥമ പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൗണ്‍സില്‍ അംഗം, എം. ഇ. എസ് മമ്പാട് കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്, എം. ഇ. എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്, എം. ഇ. എസ് സെന്‍ട്രല്‍ കമ്മിറ്റി അംഗം, മമ്പാട് […]

Read More
 ടി20 ലോകകപ്പിന് സഞ്ജു സാംസണും! പതിനഞ്ചംഗ ടീമിനെ അറിയാം

ടി20 ലോകകപ്പിന് സഞ്ജു സാംസണും! പതിനഞ്ചംഗ ടീമിനെ അറിയാം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ […]

Read More
 കുറ്റ്യാടിയിലെ സീനീയർ ഗൈനക്കോളജിസ്റ്റ് ഡോ: ചന്ദ്ര മോഹൻ മരണപ്പെട്ടു

കുറ്റ്യാടിയിലെ സീനീയർ ഗൈനക്കോളജിസ്റ്റ് ഡോ: ചന്ദ്ര മോഹൻ മരണപ്പെട്ടു

കുറ്റ്യാടിയിലെ സീനീയർ ഗൈനക്കോളജിസ്റ്റ് ഡോ: ചന്ദ്ര മോഹൻ മരണപ്പെട്ടു. കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു ഡോക്ടർ ചന്ദ്ര മോഹന്റെ അന്ത്യം സംഭവിച്ചത്.പൊതുദർശനവും മറ്റു ചടങ്ങുകളും അദ്ദേഹത്തിൻ്റെ പുറമേരി വെള്ളൂരിലുള്ള വീട്ടിലാണ് നടക്കുക.2 PM മുതൽ 2.30 പിഎം വരെ മാവുള്ള പറമ്പത്തെ വീട്ടിൽ(കടേക്കച്ചാൽ) പൊതുദർശനം ഉണ്ടായിരിക്കും.

Read More
 സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി,ഹയർസെക്കന്ററി പരീക്ഷാ ഫലം ഉടൻ; തീയ്യതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി,ഹയർസെക്കന്ററി പരീക്ഷാ ഫലം ഉടൻ; തീയ്യതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ് ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനമുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More
 കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസ് ; ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസ് ; ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്. മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ.ബെനറ്റ് എബ്രഹാം സഭാ സെക്രട്ടറി ടി.ടി പ്രവീണ്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുകയാണ്. നേരത്തെ ഇരുവരെയും പലതവണ ചോദ്യം ചെയ്തിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടക്കുന്നത്.സഭ മുന്‍ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തെയും ഇ‍ഡി പലതവണ ചോദ്യം ചെയ്തു. ബിഷപ്പിന്റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് […]

Read More