പടനിലം:എം. ഇ. എസ് മമ്പാട് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി.മാമുക്കോയ(82) നിര്യാതനായി. എം. ഇ. എസ് മമ്പാട് കോളേജില്‍ ദീര്‍ഘകാലം ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നു. എം. ഇ. എസ് വളാഞ്ചേരി കോളേജില്‍ പ്രഥമ പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൗണ്‍സില്‍ അംഗം, എം. ഇ. എസ് മമ്പാട് കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്, എം. ഇ. എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്, എം. ഇ. എസ് സെന്‍ട്രല്‍ കമ്മിറ്റി അംഗം, മമ്പാട് എം.ഇ.എസ് യതീം ഖാന പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആരാമ്പ്രത്തെ പരേതനായ വട്ടകണ്ടത്തില്‍ ഹുസൈന്റെയും അത്തിക്കമണ്ണില്‍ ആസിയ ഉമ്മയുടെയും മകനാണ്.മക്കള്‍: നസീര്‍ ഹുസൈന്‍(ഖത്തര്‍ പെട്രോളിയം), ശരീഫ ബാനു(ചേന്ദമംഗല്ലൂര്‍),ഡോക്ടര്‍ ഷാഹിന ബാനു. ജാമാതാക്കള്‍: ഹാഷിം(ബിസിനസ്സ് ഖത്തര്‍),ജാസിം(സീനിയര്‍ വൈസ് പ്രസിഡന്റ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ബംഗളൂരു).സഹോദരങ്ങള്‍: പരേതനായ വി.മുഹമ്മദ്(റിട്ട:സീനിയര്‍ സൂപ്രണ്ട് പീ.ഡബ്ല്യു.ഡി), എ.പി അലി(റിട്ട: അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നാഷണല്‍ ഹൈവേ), സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എ. പി കുഞ്ഞാമു(റിട്ട: കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍), എ. പി അബൂബക്കര്‍(മുന്‍ ന്യൂസ് എഡിറ്റര്‍ മാധ്യമം), പരേതയായ പാത്തൂട്ടി (ആരാമ്പ്രം), കദീജ(കുറ്റിക്കാട്ടൂര്‍). ഖബറടക്കം ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദില്‍ ഇന്ന് വൈകീട്ട് 7 മണക്ക്.

Leave a Reply

Your email address will not be published. Required fields are marked *