25 ദിവസം; 150 കോടി; ആടുജീവിതം ജൈത്രയാത്ര തുടരുന്നു

25 ദിവസം; 150 കോടി; ആടുജീവിതം ജൈത്രയാത്ര തുടരുന്നു

പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതം ആഗോള കളക്ഷനില്‍ 150 കോടി ക്ലബ്ബില്‍ ഇടംനേടി. 25 ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചത്. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം മലയാളത്തില്‍ നിന്ന് ഈ വര്‍ഷം 150 കോടി ക്ലബ്ബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ […]

Read More
 കുടുംബ വഴക്ക്; ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു

കുടുംബ വഴക്ക്; ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സറില്‍ ബുല്ലെനംഗല്‍ ഗ്രാമത്തില്‍ ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന 23 വയസുകാരി പിങ്കിയെയാണ് ഭര്‍ത്താവ് സുഖ്ദേവ് ദാരുണമായി കൊലപ്പെടുത്തിയത്. ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കാനിരിക്കെയാണ് യുവതിയുടെ ദാരുണാന്ത്യം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പല കാരണങ്ങള്‍ പറഞ്ഞ് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം രൂക്ഷമായിരുന്നെന്നും സംഭവ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ സുഖ്ദേവ് പിങ്കിയെ കട്ടിലില്‍ […]

Read More
 ആലപ്പുഴയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനിയെന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രില്‍ 26 വരെ തുടരും

ആലപ്പുഴയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനിയെന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രില്‍ 26 വരെ തുടരും

ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രില്‍ 26 വരെ തുടരും. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ തമിഴ്‌നാട് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Read More
 കേരളത്തിനെതിരെ മോദിക്കും രാഹുലിനും ഒരേ സ്വരം; സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പ്രധാനമന്ത്രി നുണ കൊണ്ട് മൂടുന്നു: മുഖ്യമന്ത്രി

കേരളത്തിനെതിരെ മോദിക്കും രാഹുലിനും ഒരേ സ്വരം; സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പ്രധാനമന്ത്രി നുണ കൊണ്ട് മൂടുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. കാസര്‍കോഡ് കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 2019ല്‍ നിന്ന് വ്യത്യസ്തമായിരിക്കും. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും ഒരേ രീതിയില്‍ പരിഭ്രമമുയര്‍ത്തുന്നതിന് കാരണം. കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തെക്കുറിച്ച് നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണ്. സാമൂഹ്യ […]

Read More
 കുന്ദമംഗലം മാതൃക പൊലീസ് സ്റ്റേഷനില്‍ വാഹനമില്ല; പൊലീസുകാര്‍ ദുരിതത്തില്‍

കുന്ദമംഗലം മാതൃക പൊലീസ് സ്റ്റേഷനില്‍ വാഹനമില്ല; പൊലീസുകാര്‍ ദുരിതത്തില്‍

കുന്ദമംഗലം : പൊലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് വാഹനമില്ലാതെ കഷ്ടപ്പെടുകയാണ് കുന്ദമംഗലംമാതൃക പൊലീസ് സ്റ്റേഷന്‍. സൗകര്യങ്ങള്‍ കൊണ്ട് കേരളത്തിലെ മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനാണ് കുന്ദമംഗലം പോലീസ് സ്റ്റേഷന്‍. മനോഹരമായ കെട്ടിടവും സംവിധാനങ്ങളുമാണ് ഈ പോലീസ് സ്റ്റേഷനില്‍ നിലവിലുള്ളത്.അവിടെയാണ് പൊലീസുകാര്‍ വാഹനമില്ലാതെ പെടാപ്പാട് പെടുന്നത്. നേരത്തെ മൂന്ന് വാഹനം ഉണ്ടായിരുന്നത് കഴിഞ്ഞ ജനുവരി മുതല്‍ ഒരു വാഹനം മാത്രമാവുകയായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ പരിധിയുള്ള വലിയ പോലീസ് സ്റ്റേഷന്‍ ആണിത്. നാല് പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് പൊലീസ് സ്റ്റേഷന്‍ […]

Read More
 സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. മുംബൈ സ്വദേശിയായ പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. കാര്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു മോഷണം നടന്നത്. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ പിന്‍ഭാഗം അടുക്കള ഭാഗത്തെ […]

Read More
 ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍: ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകള്‍ അഖില (17) ആണ് മരിച്ചത്. നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കാണുകയായിരുന്നു. വാഴകള്‍ കെട്ടാന്‍ […]

Read More
 കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം; നാല് പേര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം; നാല് പേര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപമുള്ള ബാര്‍ റെസ്റ്റോറന്റിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്രീകാര്യം സ്വാദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Read More
 മാതൃക പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

മാതൃക പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ […]

Read More
 ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെരുവയലിലെ […]

Read More