സ്വര്‍ണവില കുതിക്കുന്നു; 80 രൂപ കൂടി; പവന് 52,880 രൂപയായി

സ്വര്‍ണവില കുതിക്കുന്നു; 80 രൂപ കൂടി; പവന് 52,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 280 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Read More
 കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു മരണം; അപകടം ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി

കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു മരണം; അപകടം ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി

കോട്ടയം: കോട്ടയം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹന്‍ (21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

Read More
 വിവാദമടങ്ങാതെ ‘ദ കേരള സ്റ്റോറി’,കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ല;സിനിമയ്ക്കെതിരെ  ഹുസൈൻ മടവൂറും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി

വിവാദമടങ്ങാതെ ‘ദ കേരള സ്റ്റോറി’,കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ല;സിനിമയ്ക്കെതിരെ ഹുസൈൻ മടവൂറും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി

സംസ്ഥാനത്ത് വിവാദമടങ്ങാതെ ‘ദ കേരള സ്റ്റോറി’ സിനിമ. കേരള സ്റ്റോറി സിനിമയ്ക്കെതിരെ കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹുസൈൻ മടവൂറും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി. കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ലെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ കോഴിക്കോട്ടെ ഈദ് ഗാഹിൽ […]

Read More
 ബോംബ് നിര്‍മാണം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; പാനൂര്‍ കേസില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

ബോംബ് നിര്‍മാണം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; പാനൂര്‍ കേസില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കേസിലെ 12 പ്രതികളും സി.പി.എം പ്രവര്‍ത്തകരെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്. അതേസമയം കേസില്‍ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി […]

Read More
 ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്

ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്

സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്പോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 12,13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു.ഇടിമിന്നൽ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന […]

Read More
 വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫിലും പെരുന്നാള്‍ ഇന്ന്, ഉത്തരേന്ത്യയിലും ഡല്‍ഹിയിലും ചെറിയ പെരുന്നാള്‍ നാളെ

വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഗള്‍ഫിലും പെരുന്നാള്‍ ഇന്ന്, ഉത്തരേന്ത്യയിലും ഡല്‍ഹിയിലും ചെറിയ പെരുന്നാള്‍ നാളെ

തിരുവനന്തപുരം: വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ഇന്നലെ മാസപ്പിറ കണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ്. റമദാനില്‍ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് നമസ്‌കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന. ഒമാന്‍ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഡല്‍ഹിയില്‍ […]

Read More
 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി:മദ്യ നയ കേസിൽ ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് ദില്ലി ഹൈക്കോടതി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി:മദ്യ നയ കേസിൽ ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് ദില്ലി ഹൈക്കോടതി

മദ്യ നയ കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കെജ്രിവാൾ അഴിമതി നടത്തിയെന്ന് ഇ ഡി വാദിക്കുന്നുവെന്ന് പറഞ്ഞ കോടതി, ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയത്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഹൈക്കോടതി ഉദ്ദേശിക്കുന്നില്ല. ആർക്കെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതോ, ഇലക്‌ടറൽ ബോണ്ട് നൽകുന്നതോ കോടതിയുടെ വിഷയമല്ല. മുഖ്യമന്ത്രിയെന്ന […]

Read More
 അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടന്‍ സുജിത്ത് രാജേന്ദ്രന്‍ മരിച്ചു

അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടന്‍ സുജിത്ത് രാജേന്ദ്രന്‍ മരിച്ചു

അപകടത്തില്‍പ്പെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവനടന്‍ മരിച്ചു. പട്ടണം കൃഷ്ണ നിവാസില്‍ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രനാണ് (32) മരിച്ചത്. ആലുവ പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് കഴിഞ്ഞ മാസം 26നാണ് അപകടമുണ്ടായത്. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്.

Read More
 സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത;പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത;പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ചൂട് കനക്കുന്നതിനെ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇന്ന് എട്ട് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് വേനൽ മഴയെത്തുക. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും പതിനൊന്നാം തീയതി ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12, 13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനൽ മഴയെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം, കള്ളക്കടൽ […]

Read More
 സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്; ഇന്ന് മാത്രം രണ്ടാമത്തെ വര്‍ധന; പവന് 52,800 രൂപയായി

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്; ഇന്ന് മാത്രം രണ്ടാമത്തെ വര്‍ധന; പവന് 52,800 രൂപയായി

സ്വര്‍ണവില കുതിക്കുന്നു. ഇന്ന് രണ്ടു തവണയാണ് വിലയില്‍ വര്‍ധനവുണ്ടായത്. ഗ്രാമിന് 25 രൂപ കൂടി 6600 രൂപയും പവന് 200 രൂപ കൂടി 52800 രൂപയുമായി. രാവിലെ ഗ്രാമിന് 10 രൂപ കൂടി 6575രൂപയും പവന് 80 രൂപ കൂടി 52,600 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 280 രൂപയാണ് കൂടിയത്. രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ രാജ്യാന്തര സ്വര്‍ണവില 2343 ഡോളര്‍ ആയിരുന്നു. ഉച്ചയ്ക്കുശേഷം ഡോളര്‍ നിരക്ക് വര്‍ധിച്ച് 2354 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തെ ചൂടുപിടിച്ചാണ് […]

Read More