തിരുവനന്തപുരം: വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ഇന്നലെ മാസപ്പിറ കണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ്. റമദാനില്‍ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് നമസ്‌കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന.

ഒമാന്‍ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഡല്‍ഹിയില്‍ പെരുന്നാള്‍ മറ്റന്നാളാണ്.

Leave a Reply

Your email address will not be published. Required fields are marked *