കോഴിക്കോട് പുനര്‍വിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; നവവധുവും സംഘവും മുങ്ങി

കോഴിക്കോട് പുനര്‍വിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; നവവധുവും സംഘവും മുങ്ങി

കോഴിക്കോട്: പുനര്‍വിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയില്‍ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ പുനര്‍വിവാഹത്തിന് താല്പര്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്വദേശിയായ യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം ഫോണില്‍ ബന്ധപ്പെടുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് റെയില്‍വേ സ്റ്റേഷന് […]

Read More
 കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാളിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി;നടപടിയിൽ തിരിച്ചടിയായത് എസ്എഫ്ഐക്കും സര്‍ക്കാറിനും

കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാളിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി;നടപടിയിൽ തിരിച്ചടിയായത് എസ്എഫ്ഐക്കും സര്‍ക്കാറിനും

കാസർഗോഡ് ഗവൺമെന്റ് കോളേജിൽ മുൻ പ്രിൻസിപ്പാളിനെതിരായ നടപടിയിൽ എസ്എഫ്ഐക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി. എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനച്ചെന്ന പരാതിയിൽ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി. കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എം രമയ്ക്കെതിരെ സ‍ര്‍ക്കാര്‍ സ്വീകിരിച്ച നടപടികളാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്എഫ്ഐയുടെ സമ്മർദ്ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയെന്നടക്കമുള്ള ആരോപണങ്ങളുയര്‍ന്ന സംഭവത്തിലാണ് ഹൈക്കോടതി വിധി. രമയ്ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നും കോടതി പറഞ്ഞു. അധ്യാപികയെ തടഞ്ഞുവച്ചതടക്കമുള്ള പരാതികളിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി […]

Read More
 വീടിനുള്ളില്‍ ബാര്‍; മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍

വീടിനുള്ളില്‍ ബാര്‍; മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍

പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്. ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, ഗോപകുമാരന്‍, രമേഷ് കുമാര്‍, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More
 പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

കിളിമാനൂര്‍ : തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. മേലേ വെട്ടൂര്‍ സ്വദേശി ഹുസൈന്‍ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈന്‍ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. താന്‍ പുറത്തുണ്ടെന്നും കാണമെന്നും […]

Read More
 റംസാൻ- വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ച സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന്  വിശദീകരണം തേടി ഹൈക്കോടതി

റംസാൻ- വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ച സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി

റംസാൻ വിഷു ചന്തയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. കൺസ്യൂമർ ഫെഡ് നൽകിയ ഹർജിയിലാണ് നടപടി. വ്യാഴാഴ്ച മറുപടി സമർപ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, ചന്തകളുടെ പ്രവര്‍ത്തനം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി വിധിയടക്കം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ എതിര്‍ത്തു. അഞ്ഞൂറ് കോടിയലധികം അഡ്വാൻസ് നൽകിയുള്ള ചന്തകൾ വിഷു വരെ ആണ് പ്രവര്‍ത്തിക്കുന്നത്. ഇത് 26ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും […]

Read More
 ക്ഷേമ പെൻഷൻ അവകാശമല്ല; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ക്ഷേമ പെൻഷൻ അവകാശമല്ല; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിലായി 45 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്നുണ്ട്. കേന്ദ്രത്തിൻ്റെ മാർഗ നിർദേശങ്ങൾക്ക് പുറമെ […]

Read More
 കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റ്, പത്തനംതിട്ടയിൽ ആന്‍റോ  ആന്‍റണി  ജയിക്കും; എ കെ ആന്റണി

കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റ്, പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി ജയിക്കും; എ കെ ആന്റണി

കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആന്‍റണി പറഞ്ഞു.കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്.ആ ഭാഷ ശീലിച്ചിട്ടില്ല.താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപിയുടെ സുവർണകാലം കഴിഞ്ഞു.സുവർണകാലം ശബരിമല പ്രശ്നമുണ്ടായ കാലത്താണ് , അത് കഴിഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പല്ല.ഇന്ത്യ അടുത്ത അഞ്ച് വർഷം […]

Read More
 ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് അപേക്ഷ നല്‍കി

ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് അപേക്ഷ നല്‍കി

ചെന്നൈ: പ്രശസ്ത നടന്‍ ധനുഷും സംവിധായികയും നടന്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. 2022 ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന […]

Read More
 വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി;  കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പേരിൽ റംസാൻ– വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സംസ്ഥാനത്ത് 280 ചന്തകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് ഹർജിയിലെ വാദം. ഉത്സവ കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡ് സ്വീകരിച്ച നടപടികളെ തടസ്സപ്പെടുന്നതാണ് […]

Read More
 ‘കേരള സ്റ്റോറി’, പച്ച നുണ; ആര്‍.എസ്.എസ് അജണ്ട; സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി

‘കേരള സ്റ്റോറി’, പച്ച നുണ; ആര്‍.എസ്.എസ് അജണ്ട; സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി

കൊല്ലം: ‘കേരള സ്റ്റോറി’ ആര്‍.എസ്.എസ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളത്തില്‍ എവിടെയാണ് ‘കേരള സ്റ്റോറി’യില്‍ പറയുന്ന കാര്യങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ പച്ച നുണ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണ് ‘കേരള സ്റ്റോറി’. സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷത്തില്‍ പ്രബലരെ ഇല്ലാതാക്കുകയാണ് അവരുടെ ശ്രമം. മുസ്‌ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ് എന്നിവരെയാണ് ശത്രുക്കളായി കാണുന്നത്. ഹിറ്റ്ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയത് ആര്‍.എസ്.എസ് അതുപോലെ രാജ്യത്ത് നടപ്പാക്കുന്നു. ഓരോ ഘട്ടത്തില്‍ […]

Read More