യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും നഷ്ടപ്പെട്ടു

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും നഷ്ടപ്പെട്ടു

കോഴിക്കോട് : യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച.സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് കൂട്ട കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്. യാത്രക്കാര്‍ പരാതി നല്‍കാനായി സേലത്ത് ഇറങ്ങിയിരിക്കുകയാണ്.

Read More
 പാവപ്പെട്ടവര്‍ സമൂഹത്തിന്റെ കരുത്ത്; ടി ടി ഇസ്മായില്‍

പാവപ്പെട്ടവര്‍ സമൂഹത്തിന്റെ കരുത്ത്; ടി ടി ഇസ്മായില്‍

പാവപ്പെട്ട ജനങ്ങളാണ് സമൂഹത്തിന്റെ കരുത്തും തണലും അവരെ വളര്‍ത്തി കൊണ്ട് വരേണ്ടതും അവരുടെ ഉന്നമനവും ആണ് നാടിന്റെ വളര്‍ചയെന്നും അത് ഓരോ നാടിന്റ ഉത്തരവാദിത്തമാണെന്നും ടി ടി ഇസ്മായില്‍ പറഞ്ഞു.പന്തീര്‍പാടം ശാഖാ മുസ്ലിംലീഗ് നേതൃത്വത്തില്‍ കഴിഞ്ഞ 48 വര്‍ഷമായി നടത്തിവരുന്ന റമളാന്‍ റിലീഫ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരക്കുകയായിരുന്നു ടി ടി ഇസ്മായില്‍. കെകെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട ഒ ഉസൈന്‍, എം ബാബുമോന്‍, സി പി മുഹമ്മദ് , സിപി ശിഹാബ്, ടിപി […]

Read More
 അന്തിമ പട്ടികയായി; കോഴിക്കോട് 13, വടകരയില്‍ 10 സ്ഥാനാര്‍ഥികള്‍

അന്തിമ പട്ടികയായി; കോഴിക്കോട് 13, വടകരയില്‍ 10 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. കോഴിക്കോട് 13 വും വടകരയില്‍ 10 വും സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്. ജില്ലയില്‍ ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. വടകര ലോക്‌സഭ മണ്ഡലത്തില്‍ സ്വാതന്ത്രനായി പത്രിക നല്‍കിയ അബ്ദുള്‍ റഹീം ആണ് അവസാന ദിവസം പിന്മാറിയത്. ഇതോടെ ജില്ലയില്‍ ആകെ 23 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. വടകര മണ്ഡലത്തിലേക്ക് ബി.എസ്.പി സ്ഥാനാര്‍ഥിയായി […]

Read More
 പാനൂരില്‍ ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരനെന്ന് പ്രതിപക്ഷ നേതാവ്

പാനൂരില്‍ ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരനെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാനൂരില്‍ ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരിക്കേറ്റതും ആശുപത്രിയില്‍ കൊണ്ടു പോയതും സി.പി.എമ്മുകാര്‍. മരിച്ചവരുടെ ശവസംസ്‌ക്കാരത്തിന് പോയതും സി.പി.എമ്മുകാര്‍. പിന്നെ എങ്ങനെയാണ് സി.പി.എമ്മിന് ബോംബ് ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകുന്നതെന്ന് സതീശന്‍ ചോദിച്ചു. തിരഞ്ഞെടുപ്പായതു കൊണ്ടാണ് ബന്ധമില്ലെന്നു പറയുന്നത്. 2015-ല്‍ ഇപ്പോള്‍ സ്ഫോടനമുണ്ടായതിന്റെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ പൊയിലൂരിലും ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. സി.പി.എമ്മിന് ഒരു ബന്ധവും ഇല്ലെന്നാണ് അന്നത്തെ […]

Read More
 പാനൂര്‍ സ്‌ഫോടനം: അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും; സ്ഥിരീകരിച്ച് നേതൃത്വം; തെറ്റുകാരെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ല

പാനൂര്‍ സ്‌ഫോടനം: അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും; സ്ഥിരീകരിച്ച് നേതൃത്വം; തെറ്റുകാരെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ല

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല. സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അിറിയിച്ചു. സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐയ്ക്ക് പങ്കില്ല. ഡിവൈഎഫ്‌ഐ നേതാക്കള്‍ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണ്. ഏതെങ്കിലും ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വന്നവരായിരുന്നു അവര്‍. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് […]

Read More
 ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക് ; സര്‍ക്കാര്‍ ഉത്തരവിറക്കി

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക് ; സര്‍ക്കാര്‍ ഉത്തരവിറക്കി

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നേരത്തെ ഒളിവിലായിരുന്ന ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായിരുന്നു. മണിചെയിന്‍ മാര്‍ക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരില്‍നിന്ന് പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്.100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചാണ് ഇ ഡി […]

Read More
 പാനൂരിലെ ബോംബ് സ്ഫോടനം;തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ

പാനൂരിലെ ബോംബ് സ്ഫോടനം;തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ

തെരഞ്ഞെടുപ്പ് വേളയിൽ പാനൂരിൽ ബോംബ് സ്ഫോടനമുണ്ടായതും പത്തോളം ബോംബുകൾ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താൻ സാഹചര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു. പ്രതികളുടെ പശ്ചാത്തലം ഇതിനോടകം എല്ലാവർക്കും ബോധ്യമായി കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് നാട്ടുമര്യാദയല്ല പാർട്ടി മര്യാദയാണെന്നും ഷാഫി പരിഹസിച്ചു. പാനൂർ […]

Read More
 വയനാട്ടില്‍ ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

വയനാട്ടില്‍ ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കല്‍പ്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്.പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് […]

Read More
 ജോസഫ് ഗ്രൂപ്പിന്റെ ഓഫിസില്‍ നിന്ന് മാണിയുടെ ചിത്രമെടുത്ത് സജി മഞ്ഞകടമ്പന്‍

ജോസഫ് ഗ്രൂപ്പിന്റെ ഓഫിസില്‍ നിന്ന് മാണിയുടെ ചിത്രമെടുത്ത് സജി മഞ്ഞകടമ്പന്‍

ജോസഫ് ഗ്രൂപ്പ് ഓഫീസില്‍ നിന്ന് കെ.എം.മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത് മാറ്റി സജി മഞ്ഞകടമ്പന്‍.ജോസഫ് വിഭാഗത്തിന്റെ പാലായിലെ പാര്‍ട്ടി ഓഫീസില്‍ നിന്നുമാണ് ഫോട്ടോ എടുത്ത് കൊണ്ടുപോയത്. അതേസമയം നാളെ കെഎം മാണിയുടെ ഓര്‍മ ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് ചിത്രം എടുത്തതെന്ന് സജി പറഞ്ഞു. ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനവും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചതിന് പിന്നാലെയാണ് സജിയുടെ ഈ നടപടി.

Read More
 വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് പരാതി നൽകും;തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങി  കോൺഗ്രസ്

വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് പരാതി നൽകും;തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്

പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്. വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് പരാതി നല്‍കും.ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളിലുടനീളം പ്രകടനപത്രിക ആയുധമാക്കി കോണ്‍ഗ്രസിനെതിരെ ന്യൂനപക്ഷ പ്രീണനമെന്ന ആക്ഷേപം മോദി കടുപ്പിക്കുകയാണ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ മത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് നിലപാട് പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപം മോദി ഏറ്റെടുത്തിരിക്കുന്നത്.വര്‍ഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ഉടന്‍ തെരഞ്ഞടെുപ്പ് കമ്മീഷന് […]

Read More