സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍; ആദ്യമായി 75,000 കടന്നു

സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍; ആദ്യമായി 75,000 കടന്നു

ചരിത്രത്തിലാദ്യമായി 75,000 കടന്ന് സെന്‍സെക്‌സ്. ദേശീയ ഓഹരി വിപണിയും റെക്കോഡ് നേട്ടത്തിലാണ്. ബാങ്ക് ഓഹരികളും റെക്കോഡ് കടന്നു. രാജ്യാന്തര സൂചകങ്ങള്‍ വിപണിക്ക് തുണയായി. നാലാംപാദ ഫലങ്ങള്‍ മെച്ചപ്പെട്ടത് വിപണിയില്‍ പ്രതിഫലിച്ചു. കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയും നിക്ഷേപകരെ സ്വാധീനിച്ചു. ഏഷ്യന്‍ വിപണി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന റിപ്പോര്‍ട്ടുകള്‍, ലോക്സഭ തെരഞ്ഞെടുപ്പ് അടക്കം വിവിധ വിഷയങ്ങളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്സ് 300ലേറെ പോയിന്റ് നേട്ടത്തിലാണ്. ഇന്‍ഫോസിസ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക് […]

Read More
 ‘മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും’, കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിലെത്തും; പത്മജ വേണുഗോപാൽ

‘മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും’, കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിലെത്തും; പത്മജ വേണുഗോപാൽ

തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശം. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തൃശ്ശൂരിൽ […]

Read More
 ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട്  നൽകും; പദ്ധതി ഉടനെ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ

ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകും; പദ്ധതി ഉടനെ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ജൂൺ നാലിന് രാജ്യത്തിന് പുതിയ സർക്കാർ അധികാരമേൽക്കും. 100 ദിന പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശങ്ങൾ നൽകിയതായും പല മന്ത്രാലയങ്ങളും ഇതിനോടകം പ്രവർത്തിച്ചു തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.ഇതനുസരിച്ച് ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകാൻ പദ്ധതിയിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുന്ന ഒരു സൂപ്പർ ആപ്പ് പുറത്തിറക്കാനുള്ള […]

Read More
 കൊറിയന്‍ സൂപ്പര്‍താരം ഡോണ്‍ ലീയും യി ജുങ് ഹ്വായും വിവാഹിതരാകുന്നു

കൊറിയന്‍ സൂപ്പര്‍താരം ഡോണ്‍ ലീയും യി ജുങ് ഹ്വായും വിവാഹിതരാകുന്നു

കൊറിയന്‍ സിനിമാലോകത്തെ ഡോണ്‍ ലീ എന്ന് അറിയപ്പെടുന്ന മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു.യി ജുങ് ഹ്വായാണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. അടുത്തമാസമായിരിക്കും വിവാഹം. 2016 മുതലാണ് ഡോണ്‍ ലീയും യി ജുങ് ഹ്വായും പ്രണയത്തിലായത്. 2021-ല്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബിഗ് പഞ്ച് എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു. വധൂവരന്മാരുടെ തിരക്ക് മുന്‍നിര്‍ത്തി വിവാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കുടുംബം, […]

Read More
 ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അമേരിക്കയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ 25 കാരന്‍ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അര്‍ഫാതിനെ കാണാതായത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് മരിച്ച വിവരം അറിയിച്ചത്. ഒഹായോയിലെ ക്ലെവ്ലാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ഫാതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു. 2023ലാണ് ക്ലെവ് ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിനായി മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് അമേരിക്കയിലെത്തുന്നത്. അര്‍ഫാതിന്റെ മൃതദേഹം […]

Read More
 ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി; സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാര്‍ട്ടി വിട്ടു

ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി; സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാര്‍ട്ടി വിട്ടു

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാര്‍ട്ടി വിട്ടു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ പാര്‍ട്ടിയിലെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് ഉരുളികുന്നം പ്രതികരിച്ചു. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. സജി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സജിയെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തു വരികയും ചെയ്തു. […]

Read More
 വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണം; പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി

വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണം; പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി

വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു- റമദാന്‍ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഇപ്പോഴും തുടരുന്നു. […]

Read More
 ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് താമരശ്ശേരി രൂപത; പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശം

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് താമരശ്ശേരി രൂപത; പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശം

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് താമരശ്ശേരി രൂപത. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കി. അതേസമയം വിവാദ സിനിമ ദി കേരള സ്റ്റോറി ഇടുക്കി രൂപത ഇന്നലെ പ്രദര്‍ശിപ്പിച്ചു. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. […]

Read More
 ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു;അലർജി ഉണ്ടായത് കൊഞ്ച്ക്കറി കഴിച്ചതിന് പിന്നാലെ

ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു;അലർജി ഉണ്ടായത് കൊഞ്ച്ക്കറി കഴിച്ചതിന് പിന്നാലെ

ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വിൽപന കമ്പനിയുടെ തൊടുപുഴ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് […]

Read More
 തിരുപ്പൂരില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

തിരുപ്പൂരില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. മൂത്തമകന്‍ ശശിധരന്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഓലപാളയത്തിന് സമീപം വെള്ളക്കോവിലില്‍ പുലര്‍ച്ചെയായിരുന്നു അപകടം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. ചന്ദ്രശേഖറിന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബം തിരുക്കടയൂര്‍ […]

Read More