5.6 കോടി രൂപ, 3 കിലോ സ്വര്‍ണം, 103 കിലോ വെളളി; ബെല്ലാരിയില്‍ നിന്നും സ്വര്‍ണവും പണവും പിടിച്ചെടുത്തു

5.6 കോടി രൂപ, 3 കിലോ സ്വര്‍ണം, 103 കിലോ വെളളി; ബെല്ലാരിയില്‍ നിന്നും സ്വര്‍ണവും പണവും പിടിച്ചെടുത്തു

ബെംഗളൂരു: ബെല്ലാരിയില്‍ നിന്നും സ്വര്‍ണവും പണവും പിടിച്ചെടുത്തു. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്‌പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വര്‍ണവും വെള്ളിയും ചേര്‍ത്താല്‍ 1.9 കോടിയുടെ മതിപ്പ് വരും. കാംബാലി ബസാര്‍ എന്നയിടത്തുള്ള സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ […]

Read More
 അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്

അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്

അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ രാജ്യക്കാർക്കാണ് ഈ ​ഗ്രഹണം നേരിൽ കാണാനാകൂ. ​ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ​ഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ​ഗ്രഹണം കാണാനാകില്ല. നാസയടക്കമുള്ള ഏജൻസികൾ ​ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ​ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ […]

Read More
 ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഷാര്‍ജ: ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഷാര്‍ജ അല്‍നഹ്ദയിലെ 39 നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചുവെന്നാണ് പൊലീസിന്റെ കണക്ക്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് കീഴിലെ ഡി.എക്‌സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. മരിച്ച സംറീന്‍ ബാനുവിന്റെ ഭര്‍ത്താവും തീപിടിത്തത്തില്‍ ഗുരുതരപരിക്കേറ്റ് ചികില്‍സയിലാണ്. ദുബൈയില്‍ […]

Read More
 പാനൂര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി; തിരച്ചില്‍ ഊര്‍ജിതം

പാനൂര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി; തിരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. മുഖ്യസൂത്രധാരനായ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമല്‍ ബാബുവിനും ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പാനൂര്‍ മുളിയത്തോട് സ്വദേശി […]

Read More
 പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; മക്കള്‍ ചികിത്സയില്‍; സംഭവം പാലക്കാട്

പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; മക്കള്‍ ചികിത്സയില്‍; സംഭവം പാലക്കാട്

പാലക്കാട് : വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്‍ ഭാര്യ ബീനയാണ്(35) മരിച്ചത്. മക്കളായ നിഖ (12) നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. കുടുംബ പ്രശ്‌നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More
 കേന്ദ്രസംസ്ഥാന ഏജന്‍സികളുടെ പരാജയം; പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിന്റെ ബന്ധംസുവ്യക്തമെന്ന് എംഎം ഹസന്‍

കേന്ദ്രസംസ്ഥാന ഏജന്‍സികളുടെ പരാജയം; പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിന്റെ ബന്ധംസുവ്യക്തമെന്ന് എംഎം ഹസന്‍

തിരുവനന്തപുരംഃ പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ പാര്‍ട്ടിക്കൊരു ബന്ധവുമില്ലെന്ന് മീഡിയയോട് പൊട്ടിത്തറിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിലേക്ക് രക്തസാക്ഷിമണ്ഡപത്തിലേക്കെന്ന പോലെ എംഎല്‍എയും പാര്‍ട്ടി നേതാക്കളും അണികളും പോകുന്നതു കാണുന്നില്ലേയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ബോംബ് നിര്‍മാണത്തില്‍ പാര്‍ട്ടിയുടെ ബന്ധം സുവ്യക്തമാണ്. അധികം വൈകാതെ ഇവര്‍ക്കായി രക്തസാക്ഷി മണ്ഡപവും പാര്‍ട്ടി ഓഫീസില്‍ ഫോട്ടോ പ്രതിഷ്ഠിക്കലും ഉണ്ടാകും. കുടുംബാഗംങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹയാവും ഉടനേ എത്തും. ഇതൊക്ക സിപിഎമ്മിന്റെ നിത്യാഭ്യാസങ്ങളാണെന്ന് ഹസന്‍ പറഞ്ഞു. […]

Read More
 സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു;108.22 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു;108.22 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗം സര്‍വകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയര്‍ന്ന് റെക്കോഡിലെത്തി. 5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത. ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കയിലാക്കുന്നു.

Read More
 ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡു കൂടി; വിതരണം ചൊവ്വാഴ്ച മുതല്‍; ആഘോഷകാലത്ത് ലഭിക്കുക 4800 രൂപ വീതം

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡു കൂടി; വിതരണം ചൊവ്വാഴ്ച മുതല്‍; ആഘോഷകാലത്ത് ലഭിക്കുക 4800 രൂപ വീതം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രുപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക. പെന്‍ഷന്റെ ഒരു ഗഡു നേരത്തെ വിതരണം ആരംഭിച്ചിരുന്നു. ഇതോടെ ആഘോഷകാലത്ത് പെന്‍ഷനായി ലഭിക്കുക 4800 രൂപ വീതമാകും. വിഷുവിന് മുന്‍പ് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ രണ്ടു ഗഡു കൂടി വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ ഇതിന്റെ വിതരണം ഉണ്ടാകും. ഒരു ഗഡു തുക കഴിഞ്ഞമാസം വിതരണം ചെയ്തിരുന്നു. വിഷു, ഈസ്റ്റര്‍, റംസാന്‍ […]

Read More
 മകള്‍ക്ക് കറുപ്പ് നിറം; 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം നല്‍കി കൊലപ്പെടുത്തി

മകള്‍ക്ക് കറുപ്പ് നിറം; 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം നല്‍കി കൊലപ്പെടുത്തി

വിജയവാഡ: ആന്ധ്ര പ്രദേശില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം നല്‍കി കൊലപ്പെടുത്തി. മകള്‍ക്ക് കറുപ്പ് നിറമായതാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ കാരേംപുടി പൊലീസ് കേസെടുത്തു. പെറ്റസനേഗണ്ട്‌ല ഗ്രാമത്തിലെ മഹേഷ് എന്നയാളാണ് പ്രതി. മകള്‍ അക്ഷയക്ക് ഇയാള്‍ വിഷം കലര്‍ത്തിയ പ്രസാദം നല്‍കുകയായിരുന്നു. കൂടാതെ കുഞ്ഞ് രോഗം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളോട് പറയാന്‍ ഭാര്യ ശ്രാവണിയെ നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിയുന്നത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം […]

Read More
 പി ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു

പി ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു

കോഴിക്കോട്: ഐ സി യു പീഡന കേസില്‍ ഇരക്കൊപ്പം നിന്നതിന് പ്രതികാര നടപടി നേരിട്ട സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. രാവിലെ പത്തരയോടെ മെഡിക്കല്‍ കോളജിലെത്തിയ അനിത അഡ്മിനിസ്‌ട്രേറ്ററെ കണ്ടതിന് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. കോഴിക്കോട് തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പി.ബി. അനിത മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് അനുകൂലമായ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കുന്നതില്‍ വിഷമമുണ്ട്. റിവ്യു ഹര്‍ജി […]

Read More