അമ്മയുടെ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു; രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു; 18കാരന്‍ ജീവനൊടുക്കി

അമ്മയുടെ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു; രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു; 18കാരന്‍ ജീവനൊടുക്കി

മുംബൈ: മുംബൈയിലെ നാല സൊപാരയില്‍ അമ്മയുടെ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട 18കാരന്‍ ജീവനൊടുക്കി. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ വിദ്യാര്‍ഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ ശാസന ഭയന്ന് വിദ്യാര്‍ഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. പുറത്തുപോയ അമ്മ അകത്തുവന്നപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാര്‍ഥിയെയാണ് കണ്ടത്. […]

Read More
 ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി

ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി

ന്യൂഡല്‍ഹി: ആദായനികുതി ലംഘനത്തിന്റെ പേരിലുള്ള തുടര്‍ച്ചയായ നടപടിയുടെ പശ്ചാത്തലത്തില്‍ ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി. പ്രസിദ്ധീകരണ ലൈസന്‍സ് ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. കലക്ടീവ് ന്യൂസ് റൂം വഴിയാകും ബി.ബി.സിയുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് ബി.ബി.സി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ബി.സി ചൂണ്ടിക്കാട്ടി. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ‘ഇന്ത്യ; ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി കഴിഞ്ഞ ഫെബ്രുവരിയില്‍ […]

Read More
 തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്റെ താല്‍ക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്റെ മുറിയില്‍ ആണ് സതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിഗമനത്തിലാണ് സഹപ്രവര്‍ത്തകര്‍. എന്താണ് മരണത്തിലേക്ക് നയിച്ചതില്‍ വ്യക്തതയില്ല. മൃതദേഹം കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More
 ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ അറസ്റ്റില്‍

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് […]

Read More
 28കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇരുന്നൂറ് കഷണങ്ങളാക്കി നദിയിലെറിഞ്ഞു

28കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇരുന്നൂറ് കഷണങ്ങളാക്കി നദിയിലെറിഞ്ഞു

ലണ്ടന്‍: യുകെയില്‍ 28കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇരുന്നൂറ് കഷണങ്ങളാക്കി നദിയിലെറിഞ്ഞു. നിക്കോളാസ് മെറ്റ്സണ്‍ ഇരുപത്തിയാറുകാരിയായ ഭാര്യ ഹോളി ബ്രാംലിയെയാണ് കൊലപ്പെടുത്തിയത്. ഒരാഴ്ച അടുക്കളയില്‍ സൂക്ഷിച്ച ശേഷമാണ് സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൃതദേഹം നദിയിലെറിഞ്ഞത്. യുവതിയെ കാണാതായതിന് പിന്നാലെ വീട്ടില്‍ എത്തി അന്വേഷിച്ച പൊലീസിനോട് ഭര്‍ത്താവ് ആദ്യം പറഞ്ഞത് കട്ടിലനടിയില്‍ കിടക്കുന്നുണ്ടാകുമെന്നായിരുന്നു പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

Read More
 കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു

കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ പൊലീസ് കേസെടുത്തു. ഷാഫി മലബാര്‍ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. മര്‍ക്കസിന്റെ പേരും സീലും ഉള്ള ലെറ്റര്‍ പാഡിലാണ് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. കാന്തപുരത്തിന്റെ ചിത്രം പതിച്ച പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നാം തീയതിയാണ് സോഷ്യല്‍ മീഡിയയിലിലെ വ്യാജ പ്രചാരണം മര്‍ക്കസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അന്നുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രചാരണം വീണ്ടും തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Read More
 വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭോപ്പാലില്‍ മലയാളി നഴ്‌സിന്റെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു

വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭോപ്പാലില്‍ മലയാളി നഴ്‌സിന്റെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി […]

Read More
 പാനൂര്‍ സ്‌ഫോടനം; ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; വ്യാപക പരിശോധന

പാനൂര്‍ സ്‌ഫോടനം; ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; വ്യാപക പരിശോധന

കണ്ണൂര്‍: പാനൂരിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക പരിശോധനയുമായി പൊലീസ്. സംഭവത്തില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചിലും പൊലീസ് ഊര്‍ജിതമാക്കി. ബോംബ് നിര്‍മാണത്തിനു മുന്‍കൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവര്‍ക്കായാണ് തിരച്ചില്‍. ഇരുവരേയും കണ്ടെത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നു പൊലീസ് കണക്കുകൂട്ടുന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലടക്കം പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലും പരിശോധന നടത്തി. ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിശോധനയില്‍ പങ്കെടുത്തു. നേരത്തെ സിആര്‍പിഎഫിന്റെ നേതൃത്വത്തിലും പരിശോധന നടത്തിയിരുന്നു.

Read More
 മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു

മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു

തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളേയും സുഹൃത്തിനേയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ‘ഡോണ്‍ബോസ്‌കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യയ്ക്ക് വന്ന മെയിലിലാണ് ഈ കല്ലുകളെക്കുറിച്ച് പറയുന്നത്. ഈ മെയില്‍ ഐഡിയെക്കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഡോണ്‍ബോസ്‌കോ എന്ന പേരില്‍ ആര്യയ്ക്ക് സന്ദേശം അയച്ചത് […]

Read More
 നിരവധി വാഗ്ദാനങ്ങളുണ്ട്;ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐയുടെ പ്രകടന പത്രിക പുറത്തിറക്കി

നിരവധി വാഗ്ദാനങ്ങളുണ്ട്;ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐയുടെ പ്രകടന പത്രിക പുറത്തിറക്കി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സിപിഐ. നിരവധി വാഗ്ദാനങ്ങളുമായാണ് സിപിഐയുടെ പ്രകടന പത്രിക. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രകടന പത്രിക പുറത്തിറക്കിയത്. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും, ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും, ജാതി സെന്‍സസ് നടപ്പാക്കും, പഴയ പെന്‍ഷൻ സ്കീം നടപ്പാക്കും തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.കേന്ദ്ര അന്വേഷണ ഏജൻസികളെ പാർലമെൻ്റിൻ്റെ കീഴലാക്കുമെന്നും ഗവർണർ പദവി നിർത്തലാക്കുമെന്നും […]

Read More