‘വായ്‌പ തിരിച്ചടയ്‌ക്കാന്‍ ശേഷിയില്ല, കേരളത്തില്‍ നടക്കുന്നത് അഴിമതി പരമ്പര’: നിര്‍മല സീതാരാമന്‍

‘വായ്‌പ തിരിച്ചടയ്‌ക്കാന്‍ ശേഷിയില്ല, കേരളത്തില്‍ നടക്കുന്നത് അഴിമതി പരമ്പര’: നിര്‍മല സീതാരാമന്‍

വായ്‌പ തിരിച്ചടക്കാൻ കേരളത്തിന് ശേഷിയില്ലാത്തത് കൊണ്ടാണ് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റ് തുടർച്ചയായി പരാജയമാണെന്നും കടം എടുക്കാൻ പരിധിയുണ്ടെന്നും പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പെന്നും മന്ത്രി കുറ്റപ്പെടുത്തി. എൻഡിഎയുടെ തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.ഇതാണ് 2016 മുതലുള്ള സ്ഥിതി. കേരളം ബജറ്റിന് പുറത്ത് വൻതോതിൽ കടം എടുക്കുന്നു. കടം തിരിച്ചടക്കാൻ കേരളത്തിന്‍റെ പക്കല്‍ പണമില്ല. ട്രഷറി പണം കടം തിരിച്ചടക്കാൻ […]

Read More
 മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി;റേഷൻ വിതരണം മുടങ്ങിയതിനെ തുടർന്നാണ് തീരുമാനം

മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി;റേഷൻ വിതരണം മുടങ്ങിയതിനെ തുടർന്നാണ് തീരുമാനം

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. രാവിലെ പത്ത് മണി മുതൽ റേഷൻ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാൻ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആരുന്നു. ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം.സാങ്കേതിക തകരാർ പരിഹരിക്കാൻ […]

Read More
 ചാത്തങ്കാവ് കന്നാറ്റില്‍ പുറായില്‍ അബൂബക്കര്‍ (76)നിര്യാതനായി (മഹല്ല് മുന്‍ വൈസ് പ്രസിഡന്റ്)

ചാത്തങ്കാവ് കന്നാറ്റില്‍ പുറായില്‍ അബൂബക്കര്‍ (76)നിര്യാതനായി (മഹല്ല് മുന്‍ വൈസ് പ്രസിഡന്റ്)

കുന്ദമംഗലം: ചാത്തങ്കാവ് കന്നാറ്റില്‍ പുറായില്‍ അബൂബക്കര്‍ (76)നിര്യാതനായി (മഹല്ല് മുന്‍ വൈസ് പ്രസിഡന്റ് ). ഭാര്യ: പരേതയായ കുഞ്ഞിബി. മക്കള്‍: ജമീല, മുസ്തഫ, സഫീയ, മുനീര്‍, സഫീര്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ചാത്തങ്കാവ് ജുമാ മസ്ജിദിവും 4:20 കുന്നമംഗലം സുന്നി ജുമാ മസ്ജിദിലും.

Read More
 രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം; കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍

രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം; കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍

മലപ്പുറം: കാളികാവില്‍ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പശ്ചാത്തലം അടക്കം സംശയമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. ജുനൈദിനു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത് ഒരാഴ്ച മുന്‍പാണ്.

Read More
 പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; എന്നാല്‍ ലഭിച്ചില്ല; വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; എന്നാല്‍ ലഭിച്ചില്ല; വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ. മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു. ഏറെ പ്രമാദമായ കേസില്‍ വിധി കേള്‍ക്കാന്‍ ഭാര്യയടക്കമുള്ളവര്‍ എത്തിയിരുന്നു. കുഞ്ഞിനൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ എത്തിയത്. കോടതി വിധി ഞങ്ങളെയും ഞെട്ടിച്ചിരിക്കുകയാണെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലഭിച്ചില്ല. അതുകൊണ്ടുതന്നെ വളരെ ദുഃഖമുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ടവര്‍ താനുമായോ പിതാവുമായോ കാണുകയോ സംസാരിക്കുകയോ […]

Read More
 ആദ്യ ദിനം നേടിയത് 16.7 കോടി; അമ്പരപ്പിച്ച് ‘ആടുജീവിതം’

ആദ്യ ദിനം നേടിയത് 16.7 കോടി; അമ്പരപ്പിച്ച് ‘ആടുജീവിതം’

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം ആഗോള ബോക്സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് ദിവസത്തില്‍ ചിത്രം 30 കോടി ക്ലബ്ബില്‍ ഇടംനേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കളക്ഷന്‍. രണ്ട് ശനി, ഞായര്‍ ദിവസങ്ങളിലും വലിയ രീതിയിലുള്ള അഡ്വാന്‍സ് ബുക്കിങ് ആണ് സിനിമയ്ക്കു […]

Read More
 ചിന്നക്കനാലിൽ ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു;പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു;പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞുപോയി.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്‍റെ പശുവാണ് ചക്കക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയായത്. ആന വരുന്നത് കണ്ടതോടെ സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.ഇടുക്കിയില്‍ നിന്ന് കാട്ടാന ആക്രമണങ്ങളുടെ തുടര്‍ക്കഥകളാണ് ദിവസവും പുറത്തുവരുന്നത്. ഇന്നലെയും ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍റെ ആക്രമണമുണ്ടായിരുന്നു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഒരു ഷെഡിന് […]

Read More
 പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു

പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു

കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി.കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് മൗലവി. കൊല […]

Read More
 കണ്ണൂരിലെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ സംഭവം; പ്രതി കുപ്പി പെറുക്കി വില്‍ക്കുന്നയാള്‍; അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്

കണ്ണൂരിലെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ സംഭവം; പ്രതി കുപ്പി പെറുക്കി വില്‍ക്കുന്നയാള്‍; അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്

കണ്ണൂര്‍: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ ആളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബീച്ചില്‍ കുപ്പി പെറുക്കി വില്‍പന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്. കര്‍ണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. പയ്യാമ്പലത്ത് പൊലീസ് സിസിടിവി ക്യാമറ സ്ഥാപിച്ചു.സ്മൃതി കുടീരത്തില്‍ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് പയ്യാമ്പലത്തെ നാല് സ്മൃതി കുടീരങ്ങളില്‍ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ […]

Read More
 ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്;പ്രധാന ക്യാംപെയിനറായി മുഖ്യമന്ത്രി

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്;പ്രധാന ക്യാംപെയിനറായി മുഖ്യമന്ത്രി

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്. ഇത്തവണയും പ്രധാന ക്യാംപെയിനറായിമുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഇന്നു മുതല്‍ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്തുടക്കമാകും. സംസ്ഥാനത്തുടനീളം 60 പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് സി.പി.ഐസ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനുവേണ്ടി വോട്ടു ചോദിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനംആരംഭിക്കുക. ആദ്യയോഗം ഇന്ന് രാവിലെ പത്തരയ്ക്ക് നെയ്യാറ്റിന്‍കരയിൽ നടക്കും. ഇതുൾപ്പെടെതിരുവനന്തപുരത്ത് മൂന്ന് യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഒരു ലോക്സഭാ മണ്ഡലത്തില്‍ മൂന്ന്റാലികള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്.പൗരത്വനിയമഭേദഗതിക്കെതിരെ ഇടതുമുന്നണി നടത്തിയ ആറ് റാലികളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. സി.എ.എ പ്രചാരണപരിപാടി […]

Read More