പടാളിയിൽ സിദ്ധീഖ്(60) നിര്യാതനായി

പടാളിയിൽ സിദ്ധീഖ്(60) നിര്യാതനായി

കുന്ദമംഗലം:കാരന്തൂർ പൂളക്കണ്ടിയിൽ താമസിക്കും, പടാളിയിൽ സിദ്ധീഖ്(60) നിര്യാതനായി.ഭാര്യ:ജമീല,മക്കൾ:ഷഫീഖ്(സൗദി അറേബ്യ),ഹഫ്സത്ത്,ഷമീന,ജസ്നമരുമക്കൾ:ഫിറോസ്(തിരുവമ്പാടി),സുഫിയാൻ(കുന്ദമംഗലം),ആദിൽ(ഓമശ്ശേരി),ഫഹിമ(കാരന്തൂർ) മയ്യിത്ത്നിസ്ക്കാരം നാളെ (ഞായർ) രാവിലെ 8.15 ന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ

Read More
 ‘ഹൃദയത്തില്‍ കാരമുള്ളുകൊണ്ട നോവ്’; ആടുജീവിതത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് രമേശ് ചെന്നിത്തല

‘ഹൃദയത്തില്‍ കാരമുള്ളുകൊണ്ട നോവ്’; ആടുജീവിതത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് രമേശ് ചെന്നിത്തല

പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ്. വിവിധ മേഖലയിലെ പ്രമുഖര്‍ പൃഥ്വിരാജിനെയും സിനിമയെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ആടിജീവിതം കണ്ട രമേശ് ചെന്നിത്തലയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ആടുജീവിതം കണ്ടു എന്നും മലയാള സിനിമയുടെ നാഴികക്കല്ലാണ് എന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എഴുതിയത്.സ്വപ്‍നങ്ങളുമായി വിമാനം കയറി ജീവിതത്തിന്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട് എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. ഹരിപ്പാട് സ്വദേശിയായ നജീബിനറെ കഥ അതിന്റെ അത്യപാരതകളിലൊന്നാണ്. ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങൾക്കുള്ള […]

Read More
 മലയാറ്റൂരിൽ തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു

മലയാറ്റൂരിൽ തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു

മലയാറ്റൂരിൽ വീണ്ടും മരണം. തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണസംഭവമുണ്ടായത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അഞ്ച് പേരടങ്ങുന്ന തീർത്ഥാടക സംഘം. ഇവരിൽ രണ്ട് പേർ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചു.ഇന്ന് മലയാറ്റൂരിൽ മൂന്നാമത്തെ തീർത്ഥാടകനാണ് മുങ്ങി മരിക്കുന്നത്. രാവിലെ തീർത്ഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജ് പുഴയിൽ മുങ്ങി മരിച്ചിരുന്നു. ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഈ അപകടം […]

Read More
 റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയ….മതേതര കേരളം കണക്ക് വീട്ടുകതന്നെ ചെയ്യും….; പിണറായി വിജയനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയ….മതേതര കേരളം കണക്ക് വീട്ടുകതന്നെ ചെയ്യും….; പിണറായി വിജയനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ ആര്‍എസ്എസ്‌കാര്‍ കൊല്ലുന്ന 2017ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയനായിരുന്നുവെന്നും അതിന്റെ അന്വേഷണം നടത്തിയത് വിജയന്റെ പൊലീസാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ വിമര്‍ശിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ RSS കാര്‍ കൊല്ലുന്നത് 2017ല്‍.അന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയന്‍.അന്വേഷണം നടത്തിയത് വിജയന്റെ പോലീസ്.റിയാസ് മൗലവി കൊലക്കേസില്‍ […]

Read More
 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മുന്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടിലിന്റെ മരുമകള്‍ അര്‍ച്ചന പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് ഷൈലേഷ് പാട്ടീല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ഉദ്ഗിറിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്സണ്‍ ആണ് അര്‍ച്ചന പാട്ടീല്‍. പ്രധാനമന്ത്രിയുടെ നാരീ ശക്തി വന്ദന്‍ അഭിയാന്‍ പദ്ധതിയില്‍ ആകൃഷ്ടയായ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ബിജെപിയെ തെരഞ്ഞെടുക്കുകയാണെന്ന് അര്‍ച്ചന പ്രതികരിച്ചു. ബിജെപിക്കായി താഴെത്തട്ടുമുതലുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുമെന്ന് വ്യക്തമാക്കിയ അര്‍ച്ചന, താനൊരിക്കലും കോണ്‍ഗ്രസ് ആയിരുന്നില്ലെന്നും […]

Read More
 ഭിന്നശേഷിക്കാരനായ 16ക്കാരന് മർദ്ദനം;സംഭവമുണ്ടായത് സ്പെഷ്യൽ സ്കൂളിൽ വച്ച്

ഭിന്നശേഷിക്കാരനായ 16ക്കാരന് മർദ്ദനം;സംഭവമുണ്ടായത് സ്പെഷ്യൽ സ്കൂളിൽ വച്ച്

ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇവിടെ വെച്ചാണ് മർദ്ദനമേറ്റത്. ശരീരമാസകലം മർദ്ദനമേറ്റപാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിക്ക് മർദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകി.

Read More
 മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ രജനികാന്ത്.

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ രജനികാന്ത്.

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ രജനികാന്ത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയന്റെ ചിത്രീകരണത്തിനിടെ വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മല്‍ ടീം അംഗങ്ങളെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്. രജനിക്കൊപ്പമുള്ള സംവിധായകന്‍ ചിദംബരം താരങ്ങളായ ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോല്‍ എന്നിവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രം കണ്ടതിന് ശേഷം രജനി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിയിരുന്നു. ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബേയ്‌സ് തിയറ്ററുകളിലെത്തിയത്. ആഗോളതലത്തില്‍ 200 കോടിയാണ് ചിത്രം നേടിയത്.

Read More
 മൈക്രോ ഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസ്

മൈക്രോ ഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ് എടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിക്ക് വേണ്ടി വര്‍ഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്. ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് പറയുന്നു. സഹോദരന്‍ ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്.

Read More
 ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും നടപടിയില്ല; വി ഡി സതീശൻ

ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും നടപടിയില്ല; വി ഡി സതീശൻ

ഇരട്ട വോട്ടിൽ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പ്രചരണത്തിന് ഇറങ്ങട്ടെ, അത് അവരുടെ മുന്നണിയുടെയും പാർട്ടിയുടെയും തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനെതിരെ നടത്തുന്നത് കള്ള പ്രചാരണമാണ്. പൗരത്വ നിയമത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശൻ സൂചിപ്പിച്ചു. പൗരത്വ ഭേദഗതി വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും പാർലമെൻ്റിന് അകത്തും പുറത്തും ഇടപെടൽ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിക്ഷ പാർട്ടികളുടെ അക്കൗണ്ടുകളിൽ […]

Read More
 ചട്ടലംഘനം; തോമസ് ഐസക്കിന് താക്കീത്.

ചട്ടലംഘനം; തോമസ് ഐസക്കിന് താക്കീത്.

പത്തനംതിട്ട: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം നല്‍കി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്. ഇടത് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More