സാനിയ മിര്‍സയെ ഹൈദരാബാദില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം

സാനിയ മിര്‍സയെ ഹൈദരാബാദില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ടെന്നീസ് താരം സാനിയ മിര്‍സയെ ഹൈദരാബാദില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. താരത്തെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെയാകും സാനിയ കളത്തില്‍ ഇറങ്ങുക. ബുധനാഴ്ച നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സാനിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തതായാണ് വിവരം.മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

Read More
 ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി പൃഥ്വിരാജ്; വീഡിയോ വൈറല്‍

ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി പൃഥ്വിരാജ്; വീഡിയോ വൈറല്‍

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ബ്ലെസിയുടെ 16 വര്‍ഷത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം ബ്ലെസി സിനിമ കാണാനായി തിയറ്ററില്‍ പോയിരുന്നില്ല. ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ബ്ലെസിയെ കാണാന്‍ പൃഥ്വിരാജ് എത്തുകയായിരുന്നു. ബ്ലെസിയുടെ കൊച്ചിയിലെ ഓഫിസിലാണ് താരം എത്തിയത്. ബ്ലെസിയെ കണ്ട ഉടന്‍ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തുന്ന പൃഥ്വിരാജിന്റെ വിഡിയോയും പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇരുവരുടേയും ബന്ധം തന്നെയാണ് ആടുജീവിതത്തെ […]

Read More
 വയനാട്ടിലെ കുറിച്ചിപ്പറ്റയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന

വയനാട്ടിലെ കുറിച്ചിപ്പറ്റയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന

വയനാട്ടിലെ കുറിച്ചിപ്പറ്റയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന. പുല്‍പ്പള്ളി- മാനന്തവാടി റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.തലനാരിഴ വ്യത്യാസത്തില്‍ വലിയൊരു ദുരന്തത്തില്‍ നിന്നാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടതെന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമാകും. റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ബഹളം വച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വിപരീതദിശയില്‍ നിന്ന് കാര്‍ വന്നത്.റോഡില്‍ ആനയെ കണ്ടതോടെ കാര്‍ സൈഡാക്കുകയായിരുന്നു. എന്നാല്‍ ആന നേരെ കാറിനടുത്തേക്ക് പോയി. ഇതോടെ കണ്ടുനിന്നവരെല്ലാം നിമിഷങ്ങളോളം പരിഭ്രാന്തിയിലായി. കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായതിനാലും, ആനയുടെ […]

Read More
 കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളലേറ്റു

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളലേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു. അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളില്‍ […]

Read More
 കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു; ആക്രമണം മലകയറ്റം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം തിരികെ മടങ്ങുന്നതിനിടെ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു; ആക്രമണം മലകയറ്റം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം തിരികെ മടങ്ങുന്നതിനിടെ

ഇടുക്കി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി മലകയറ്റം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം തിരികെ മടങ്ങുന്നതിനിടയിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തിനുള്ളില്‍ നില്‍ക്കുകയായിരുന്ന കാട്ടുപോത്ത് പാഞ്ഞടുത്ത് രാജീവിനെ ആക്രമിക്കുകയായിരുന്നു. രാജീവിന്റെ വയറിന് കുത്തേറ്റു. സാരമായി പരിക്കേറ്റ രാജീവിനെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Read More
 ദുഃഖവെള്ളി ദിനത്തില്‍ ദേവാലയങ്ങൾ സന്ദർശിച്ച് ലോക്‌സഭ സ്ഥാനാർഥികൾ

ദുഃഖവെള്ളി ദിനത്തില്‍ ദേവാലയങ്ങൾ സന്ദർശിച്ച് ലോക്‌സഭ സ്ഥാനാർഥികൾ

ദുഃഖവെള്ളി ദിനത്തിൽ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥികൾ ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിച്ചു. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രാവിലെ 7 മണിക്ക് പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിൽ കുരിശിന്‍റെ വഴിയിൽ പങ്കെടുത്തു. ഉച്ചയ്‌ക്ക് 2 മണിക്ക് സ്പെൻസർ ജംഗ്ഷനിലെ പള്ളിയും അദ്ദേഹം സന്ദർശിക്കും.യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ കുരിശിന്‍റെ വഴിയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 12.30 ന് പാളയം സിഎസ്ഐ പള്ളിയും ശശി തരൂർ സന്ദർശിച്ചു. വൈകിട്ട് 4 മണിക്ക് പള്ളിത്തുറ, വലിയ […]

Read More
 കാറില്‍ മല്‍പിടുത്തം; ഓട്ടത്തിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്നു തവണ തുറന്നു; കാലുകള്‍ പുറത്തിടുന്നത് കണ്ടു; ലോറിയില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ച അപകടത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

കാറില്‍ മല്‍പിടുത്തം; ഓട്ടത്തിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്നു തവണ തുറന്നു; കാലുകള്‍ പുറത്തിടുന്നത് കണ്ടു; ലോറിയില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ച അപകടത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

അടൂര്‍ പട്ടാഴിമുക്കില്‍ ലോറിയില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ച അപകടത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അനുജയും ഹാഷിമുമായി കാറില്‍ മല്‍പിടുത്തം നടന്നിരുന്നതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കര്‍ മരൂര്‍. അപകടത്തിന് മുന്‍പ് കാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ആലയില്‍പ്പടിയില്‍ വെച്ച് കാര്‍ കണ്ടിരുന്നുവെന്നും ശങ്കര്‍ പറയുന്നു. ഓട്ടത്തിനിടെ കാറിന്റെ ഡോര്‍ തുറന്നു. അനുജ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്നു തവണ തുറന്നു. കാലുകള്‍ പുറത്തിടുന്നത് കണ്ടിരുന്നു എന്ന് ശങ്കര്‍ മരൂര്‍ പറയുന്നു. കാര്‍ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കര്‍ വെളിപ്പെടുത്തി. അമിത […]

Read More
 ‘വിവാഹം കഴിഞ്ഞിട്ടില്ല’; വാര്‍ത്തകള്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥും അതിഥിയും

‘വിവാഹം കഴിഞ്ഞിട്ടില്ല’; വാര്‍ത്തകള്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥും അതിഥിയും

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും അതിഥി റാവു ഹൈദരിയും വിവാഹിതരായെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനിപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരങ്ങള്‍. ഇരുവരുടേയും വിവാഹമല്ല വിവാഹനിശ്ചയമാണ് കഴിഞ്ഞത്. കെകളില്‍ മോതിരം അണിഞ്ഞ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. അവന്‍ യെസ് പറഞ്ഞു എന്ന കുറിപ്പിലാണ് അതിഥി ചിത്രം പങ്കുവച്ചത്. അവള്‍ യെസ് പറഞ്ഞു എന്നായിരുന്നു സിദ്ധാര്‍ഥ് കുറിച്ചത്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്. സിദ്ധാര്‍ഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആയിരുന്നു. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ […]

Read More
 അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ്, കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; പ്രതികരിച്ച് ഐക്യരാഷ്ട്രസഭ

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ്, കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; പ്രതികരിച്ച് ഐക്യരാഷ്ട്രസഭ

ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമാകുന്നതിന്‍റെ സൂചനയാണിത്.നേരത്തേ കെജ്രിവാളിന്‍റെ അറസ്റ്റില്‍ നീതിയുക്തമായി നടപടികള്‍ നീങ്ങണമെന്ന പ്രതീക്ഷ അമേരിക്കയും ജര്‍മ്മനിയും പങ്കുവച്ചിരുന്നു. ഇതിനെല്ലാമെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.ഇപ്പോള്‍ ഐക്യരാഷ്ട്രസഭ കൂടി ഈ വിഷയങ്ങളില്‍ ഇടപെടുന്നത് സാഹചര്യം കുറെക്കൂടി കടുപ്പിക്കുമെന്നുറപ്പ്. പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും […]

Read More
 പാകിസ്താനില്‍ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ചു; യുവതി ഗര്‍ഭിണിയായതോടെ കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ വൈറല്‍

പാകിസ്താനില്‍ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ചു; യുവതി ഗര്‍ഭിണിയായതോടെ കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ വൈറല്‍

പാകിസ്താനില്‍ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. 22 കാരിയായ മരിയെയാണ് സഹോദരന്‍ ഫൈസലും പിതാവ് അബ്ദുള്‍ സത്താറും കൊലപ്പെടുത്തിയത്. പാകിസ്ഥാന്‍ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മരിയ ഗര്‍ഭിണിയായതോടെയാണ് ഇരുവരും കൊലപതാകം ആസൂത്രണം ചെയ്തതെന്ന് ഡിപിഒ ഇബാദത്ത് നിസാര്‍ പറഞ്ഞു. ഫൈസലിന്റെ സഹോദരനാണ് വീഡിയോ പകര്‍ത്തിയതും സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും […]

Read More