സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻവർദ്ധവ്;സൈബർ പോലീസ് നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നു

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻവർദ്ധവ്;സൈബർ പോലീസ് നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നു

കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊ​ബൈ​ൽ ഫോ​ണു​ക​ളും 3,339 സിംകാർഡുകളും പ്രവർത്തനരഹിതമാക്കുകയും ചെയ്തു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പൊലീസ് ര​ജി​സ്റ്റ​ർ ചെ​യ്ത വിവിധ കേ​സു​ക​ളി​ലൂ​ടെ​ അടിസ്ഥാനത്തിലാണ് നടപടി.മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് പൊലീസ് ബോധവൽക്കരണം നടത്തുമ്പോഴും തട്ടിപ്പുകൾ തുടരുകയാണ്. സൈബർ പോലീസ് നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം.തട്ടിപ്പിന് […]

Read More
 ഇന്ന് ദുഃഖ വെള്ളിയാഴ്ച; ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസം; സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം; മുഖ്യമന്ത്രി

ഇന്ന് ദുഃഖ വെള്ളിയാഴ്ച; ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസം; സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം; മുഖ്യമന്ത്രി

ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസമാണ് ദുഃഖ വെള്ളിയാഴ്ച എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെല്ലുവിളികളെ സ്‌നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാന്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ഓര്‍മകള്‍ ഊര്‍ജമാകുന്നുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്‌നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാന്‍ […]

Read More
 അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത;കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു

അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത;കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം […]

Read More
 അന്‍സാരിക്ക് ജയിലില്‍വെച്ച് വിഷം നല്‍കി; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; അന്വേഷണം

അന്‍സാരിക്ക് ജയിലില്‍വെച്ച് വിഷം നല്‍കി; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; അന്വേഷണം

ലഖ്‌നോ: അഞ്ചുതവണ ഉത്തര്‍പ്രദേശ് എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ (63) മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. അന്‍സാരിക്ക് ജയിലില്‍വെച്ച് വിഷം നല്‍കിയതാണെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ഉമര്‍ അറിയിച്ചു. ചൊവ്വാഴ്ച വയറുവേദനയെത്തുടര്‍ന്ന് മുക്താര്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ഇതേ ആരോപണവുമായി സഹോദരനും ഗാസിപൂര്‍ എം.പിയുമായ അഫ്‌സല്‍ അന്‍സാരിയും രംഗത്തെത്തിയിരുന്നു. ജയില്‍ ഭക്ഷണത്തില്‍ കുറഞ്ഞ അളവില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൂന്നംഗ സംഘം മരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വാര്‍ത്ത ഏജന്‍സിയായ […]

Read More
 എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണം; പ്രധാനമന്ത്രി നരേന്ദ്രമോദി

എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണം; പ്രധാനമന്ത്രി നരേന്ദ്രമോദി

എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും മോദി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബിൽ പുറത്തുവിട്ടു. ബിൽ ഗേറ്റ്സ് ഈയിടെ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച . സൈബർ സുരക്ഷയ്ക്കാണ് മോദി ചർച്ചയിൽ ഊന്നൽ നൽകിയത്. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. […]

Read More
 ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് 10 യാത്രക്കാര്‍ മരിച്ചു; വാഹനം മറിഞ്ഞത് 300 അടി താഴ്ചയിലേക്ക്

ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് 10 യാത്രക്കാര്‍ മരിച്ചു; വാഹനം മറിഞ്ഞത് 300 അടി താഴ്ചയിലേക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് പത്തു യാത്രക്കാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ റമ്പാന്‍ ജില്ലയിലെ ചെഷ്മ മേഖലയിലാണ് അപകടം നടന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തുപേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടോ എന്ന അറിയാന്‍ പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കനത്തമഴയാകാം […]

Read More
 ഫോട്ടോ മോര്‍ഫ് ചെയ്ത വൃത്തികെട്ട രീതിയില്‍ പ്രചാരണം നടത്തി;ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് കെകെ ശൈലജ

ഫോട്ടോ മോര്‍ഫ് ചെയ്ത വൃത്തികെട്ട രീതിയില്‍ പ്രചാരണം നടത്തി;ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് കെകെ ശൈലജ

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത വളരെ വൃത്തികെട്ട രീതിയില്‍ ആണ് യുഡിഎഫ് പ്രചാരണം. അത് അനുവദിക്കാനാകില്ലെന്നും ശൈലജ വടകരയില്‍ പറഞ്ഞു.വടകരയില്‍ പ്രചാരണം തുടങ്ങിയത് മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കൊവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് […]

Read More
 പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വര്‍ണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യില്‍ ഏല്‍പ്പിച്ചു. ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ നിര്‍ണായക […]

Read More
 കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്;1700 കോടി രൂപ നികുതി അടയ്ക്കണം

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്;1700 കോടി രൂപ നികുതി അടയ്ക്കണം

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്. കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു.തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു. 2014 മുതൽ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. പുതിയ […]

Read More
 പത്തനംതിട്ടയിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

പത്തനംതിട്ടയിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

പത്തനംതിട്ടയിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്. ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Read More