രാജ്യത്ത് കൊവിഡ് രോഗികളില്‍ നേരിയ വര്‍ധന; മൂന്ന് കൊവിഡ് മരണം; കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്

രാജ്യത്ത് കൊവിഡ് രോഗികളില്‍ നേരിയ വര്‍ധന; മൂന്ന് കൊവിഡ് മരണം; കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7154 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2165 ആയി. എന്നാല്‍ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളില്‍30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

Read More
 അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണ സംഖ്യ 110 ആയി; മരണസംഖ്യ ഉയര്‍ന്നേക്കും

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണ സംഖ്യ 110 ആയി; മരണസംഖ്യ ഉയര്‍ന്നേക്കും

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണ സംഖ്യ 110 ആയി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

Read More
 കേരള വാട്ടര്‍ അതോറിറ്റി ഇരുപതാം സംസ്ഥാന സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള വാട്ടര്‍ അതോറിറ്റി ഇരുപതാം സംസ്ഥാന സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഇരുപതാം സംസ്ഥാന സമ്മേളനം സമാപിച്ചു.തിരുവനന്തപുരം സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു. ജല അതോറിറ്റിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക,ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക, ജല അതോറിറ്റിയെ കടക്കെണിയിലാക്കുന്ന വായ്പാ നയം ഉപേക്ഷിക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉടന്‍ പിന്‍വലിക്കുക തുടങ്ങിയ അവശ്യങ്ങള്‍ സമ്മേളനം […]

Read More
 അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; 30 മരണം; 242 യാത്രക്കാരെന്ന് സ്ഥിരീകരണം

അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; 30 മരണം; 242 യാത്രക്കാരെന്ന് സ്ഥിരീകരണം

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലേക്ക് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. 30 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ ഒരാള്‍ മുന്‍ ഗുജറാത്ത് […]

Read More
 സര്‍വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും; വേടന്‍

സര്‍വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും; വേടന്‍

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ വേടന്റെ പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സര്‍വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും. ഇതാണ് തന്റെ ജോലി അത് തുടര്‍ന്നുകൊണ്ടിരിക്കും. ഇത് നിര്‍ത്താന്‍ ഒരു പദ്ധതിയില്ല. തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടന്‍ പ്രതികരിച്ചു. വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല ബിഎ […]

Read More
 വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് പേരാമ്പ്ര സ്വദേശി

വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് പേരാമ്പ്ര സ്വദേശി

കോഴിക്കോട:് വ്യാജ ഡോക്ടര്‍ പിടിയില്‍. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിന്‍ ആണ് അറസ്റ്റിലായത്. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയില്‍ ജോബിനാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തുകയായിരുന്നു യുവാവ്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടകവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോബിന്‍ നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. […]

Read More
 അഹ്‌മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ നൂറിലേറെ യാത്രക്കാര്‍

അഹ്‌മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ നൂറിലേറെ യാത്രക്കാര്‍

അഹ്‌മദാബാദ്: ഗുജറാത്തിലെ അഹ്‌മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു. വിമാനത്താവളത്തിനു സമീപം എയര്‍ ഇന്ത്യാ യാത്രാവിമാനമാണ് തകര്‍ന്നുവീണത്. 133 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

Read More
 ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി

ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി. ബീഹാറില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. കോണ്‍ഗ്രസ് ഉള്‍പ്പടെ ഒരു പാര്‍ട്ടിയുമായും സഖ്യം ഉണ്ടാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി വക്താവ് അറിയിച്ചു. ബീഹാറിലെ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആം ആദ്മി പാര്‍ട്ടി. അതിന് ശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഏതാണ് പാര്‍ട്ടി […]

Read More
 ടേബിളിലെ ഗ്ലാസ് പൊട്ടി കാലില്‍ വീണു; എല്‍കെജി വിദ്യാര്‍ത്ഥി രക്തം വാര്‍ന്ന് മരിച്ചു

ടേബിളിലെ ഗ്ലാസ് പൊട്ടി കാലില്‍ വീണു; എല്‍കെജി വിദ്യാര്‍ത്ഥി രക്തം വാര്‍ന്ന് മരിച്ചു

കൊല്ലത്ത് രക്തം വാര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലില്‍ കൊണ്ട് രക്തം പോവുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാര്‍ന്ന് പോയ ശേഷമാണ് കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്. വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന്‍ ആണ്. സംഭവത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ […]

Read More
 വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ കാട്ടാന

വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ കാട്ടാന

വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ കാട്ടാന. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനയാണ് താഴെചിറക്കര പ്രദേശത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ പതിനെട്ട് ദിവസമായി തേയില തോട്ടമേഖലയായ താഴെചിറക്കര പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. വനംവകുപ്പ് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് അയക്കുമെങ്കിലും തിരിച്ച് വീണ്ടും അതെ പ്രദേശത്തേക്ക് എത്തുകയാണ് വീണ്ടും. ഓരോ ദിവസവും പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ് തൊഴിലെടുക്കാനായി തോട്ടം മേഖലയിലേക്ക് എത്തുന്നത്.വനം വകുപ്പ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പ്രായാധിക്യമുള്ള കാട്ടാനയുടെ തലയില്‍ മൂന്നിലേറെ പരുക്കുകള്‍ ഉണ്ട്. മറ്റ് […]

Read More