കോഴിക്കോട:് വ്യാജ ഡോക്ടര്‍ പിടിയില്‍. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിന്‍ ആണ് അറസ്റ്റിലായത്. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയില്‍ ജോബിനാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തുകയായിരുന്നു യുവാവ്.
സംഭവത്തില്‍ പരാതി ലഭിച്ചതോടെ അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടകവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോബിന്‍ നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. ഈ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് പ്രതി രോഗികളെ ചികിത്സിച്ചിരുന്നത്. ഇയാള്‍ വ്യാജ രേഖ ചമച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.