തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഇരുപതാം സംസ്ഥാന സമ്മേളനം സമാപിച്ചു.
തിരുവനന്തപുരം സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു.
ജല അതോറിറ്റിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക,ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക, ജല അതോറിറ്റിയെ കടക്കെണിയിലാക്കുന്ന വായ്പാ നയം ഉപേക്ഷിക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉടന്‍ പിന്‍വലിക്കുക തുടങ്ങിയ അവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജലജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനായി സ്റ്റാഫ് അസോസിയേഷന്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുവാനും തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് തമ്പാനൂര്‍ രവി, വര്‍ക്കിംഗ് പ്രസിഡന്റ് പി ബിജു, ജനറല്‍ സെക്രട്ടറി ബി രാഗേഷ്, ട്രഷററായി വിനോദ് എരവില്‍ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.