കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ വേടന്റെ പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സര്‍വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേള്‍ക്കും. ഇതാണ് തന്റെ ജോലി അത് തുടര്‍ന്നുകൊണ്ടിരിക്കും. ഇത് നിര്‍ത്താന്‍ ഒരു പദ്ധതിയില്ല. തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടന്‍ പ്രതികരിച്ചു.
വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല ബിഎ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഇപ്പോള്‍ ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം രംഗത്ത് വരുന്നത്.വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജ് വി സി ഡോ രവീന്ദ്രന് നല്‍കിയ പരാതിയില്‍ ചൂണ്ടി കാണിക്കുന്നു.