പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്

പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം: കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തുള്ളവരുടെ മേല്‍ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
 രാഹുലിനേക്കാൾ വയനാട്ടിലെത്തിയത് ആനയാണ്; കെ സുരേന്ദ്രൻ

രാഹുലിനേക്കാൾ വയനാട്ടിലെത്തിയത് ആനയാണ്; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികയിലെ ഒടുവിലത്തെ സർപ്രൈസായിരുന്നു കെ സുരേന്ദ്രന്‍റെ വയനാടന്‍ എന്‍ട്രി. മത്സരിക്കലല്ല, പാർട്ടിയെ നയിക്കലാണ് ഇത്തവണത്തെ ദൗത്യമെന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിന്‍റെ നിലപാട്. ദേശീയ നേതൃത്വവും ആദ്യം ഇത് അംഗീകരിച്ചിരുന്നു. ഒടുവിൽ രാഹുലിൻറെ വയനാട്ടിൽ പോരാട്ടം കടുപ്പിക്കാൻ സുരേന്ദ്രനെ ഇറക്കി. കഴിഞ്ഞയാഴ്ചയിലെ ദില്ലി ചർച്ചയിൽ പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും തന്നെയാണ് സുരേന്ദ്രനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.രാഹുൽ വയറാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.5 കൊല്ലം വയനാട്ടിൽ എന്ത് ചെയ്തു?രാഹുൽ ടൂറിസ്റ്റ് […]

Read More
 വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലേ!ഇന്നു കൂടി മാര്‍ച്ച് 25  അവസരം

വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലേ!ഇന്നു കൂടി മാര്‍ച്ച് 25 അവസരം

വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇന്നു കൂടി (മാര്‍ച്ച് 25 ) അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ (ഏപ്രിൽ 4) പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.തെരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.inല്‍ പ്രവേശിച്ച് […]

Read More
 സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ രക്ഷിക്കാന്‍ വി.സിയും സര്‍ക്കാരും ശ്രമിക്കുന്നു; സി.ബി.ഐ അന്വേഷണത്തിന് മുന്‍പ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം; വി ഡി സതീശന്‍

സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ രക്ഷിക്കാന്‍ വി.സിയും സര്‍ക്കാരും ശ്രമിക്കുന്നു; സി.ബി.ഐ അന്വേഷണത്തിന് മുന്‍പ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം; വി ഡി സതീശന്‍

തിരുവനന്തപുരം: പൂക്കോട് വെറ്റനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമോപദേശം പോലും തേടാതെയാണ് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ വി.സി പിന്‍വലിച്ചത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നില്‍ വന്‍ ഇടപെടലുകളുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എസ്.എഫ്.ഐ നേതൃത്വത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസാണിത്. വിദ്യാര്‍ത്ഥി, മഹിളാ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ സമരത്തെ തുടര്‍ന്നാണ് സി.ബി.ഐ […]

Read More
 രണ്ടര വയസ്സുകാരിയുടെ മരണം; അച്ഛന്‍ പിടിയില്‍

രണ്ടര വയസ്സുകാരിയുടെ മരണം; അച്ഛന്‍ പിടിയില്‍

മലപ്പുറം: കാളികാവ് ഉദരപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ അച്ഛന്‍ ഫായിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഫായിസിന്റെ രണ്ടര വയസുള്ള […]

Read More
 ക്രൂരമായ സൈബർ അതിക്രമം നേരിടുന്നു; കലാമണ്ഡലം സത്യഭാമ

ക്രൂരമായ സൈബർ അതിക്രമം നേരിടുന്നു; കലാമണ്ഡലം സത്യഭാമ

കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു.കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു.ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നൽകി.ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

Read More
 മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി. കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ റോഡില്‍ ആന നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. ലോക്കാട് ടോള്‍ പോസ്റ്റിന് സമീപം രാവിലെ 6.45 ഓടെ നിലയുറപ്പിച്ച ആന വാഹനങ്ങള്‍ കടന്നുപോകാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന് സമീപത്തെത്തിയ പടയപ്പ ബസിനുള്ളിലേക്ക് തുമ്പികൈയിട്ട് പരതിയെങ്കിലും പിന്‍വാങ്ങി. ചിന്നക്കനാലില്‍ നിന്നുമെത്തിയ ആര്‍ആര്‍ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി.

Read More
 കോഴിക്കോട് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു

കോഴിക്കോട് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു

കോഴിക്കോട് : മാവൂരില്‍ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടര്‍ന്ന് പിടിച്ചതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന് തൊട്ടടുത്തുള്ള തെങ്ങിനും തീപ്പിടിച്ചു.

Read More
 റഷ്യൽ മനുഷ്യക്കടത്തിൽ തിരുവനന്തപുരത്ത് നിന്ന് ഇരുപതോളം യുവാക്കൾ അകപ്പെട്ടു; റിക്രൂട്ട്‌മെന്റ് നടന്നത് ജോലി വാഗ്ദാനം ചെയ്ത്

റഷ്യൽ മനുഷ്യക്കടത്തിൽ തിരുവനന്തപുരത്ത് നിന്ന് ഇരുപതോളം യുവാക്കൾ അകപ്പെട്ടു; റിക്രൂട്ട്‌മെന്റ് നടന്നത് ജോലി വാഗ്ദാനം ചെയ്ത്

റഷ്യൽ മനുഷ്യക്കടത്തിൽ തിരുവനന്തപുരം തീരദേശ മേഖലകളിൽ നിന്ന് ഇരുപതോളം യുവാക്കൾ അകപ്പെട്ടെന്ന് സൂചന. അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീര മേഖലകളിലെ യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായത്. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിൽ എത്തിച്ചത്.സാമൂഹിക മാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം ചെയ്താണ് റഷ്യയിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നിരിക്കുന്നത്. ഡൽഹിയിൽ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടും ഷാർജ വഴിയുമാണ് യുവാക്കൾ റഷ്യയിൽ എത്തിയത്. കുടുങ്ങി കിടക്കുന്ന യുവാക്കളെ തിരിച്ചെത്തിക്കാൻ ഇന്റർപോളുമായി ചേർന്ന് കേന്ദ്രസർക്കാർ നടപടി തുടങ്ങി.നേരത്തെ, അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് […]

Read More
 മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബെഡ് ഷീറ്റിന് തീപിടിച്ചു; നാല് കുട്ടികള്‍ മരിച്ചു

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബെഡ് ഷീറ്റിന് തീപിടിച്ചു; നാല് കുട്ടികള്‍ മരിച്ചു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിലെ പല്ലവപുരത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബെഡ് ഷീറ്റിന് തീപിടിച്ച് നാല് കുട്ടികള്‍ മരിച്ചു. സഹോദരങ്ങളായ സരിക (10), നിഹാരിക (8), സംസ്‌കര്‍ (6), കാലു (4) എന്നിവരാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. ജോണി-ബബിത ദമ്പതികളുടെ മക്കളാണ് മരിച്ചത്. കുട്ടികളുടെ മാതാവ് ബബിതക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 60 ശതമാനത്തോളം പൊള്ളലേറ്റ ഇവര്‍ ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ ജോണിക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു. പല്ലവപുരം ജനതാ കോളനിയില്‍ ശനിയാഴ്ച വൈകിട്ടാണ് […]

Read More