ഇഡി പോലുള്ള കേന്ദ്ര ഏജൻസികള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഇഡി പോലുള്ള കേന്ദ്ര ഏജൻസികള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോൺഗ്രസ്. ഇഡി പോലുള്ള കേന്ദ്ര ഏജൻസികള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷേ നേതാവ് വിഡി സതീശൻ. കേരളത്തിലെത്തുമ്പോള്‍ കേന്ദ്ര ഏജൻസികള്‍ മൗനം പാലിക്കുന്നു, പിണറായി സര്‍ക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വിഡി സതീശൻ. കെജ്രിവാളിന്‍റെ അറസ്റ്റ് വിചിത്രമായ സംഭവമെന്നും എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് മോദി സര്‍ക്കാരിനെന്നും വിഡി സതീശൻ.

Read More
 കൂടത്തായി കൊലപാതക കേസ്; കുറ്റവിമുക്തയാക്കണമെന്ന മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി

കൂടത്തായി കൊലപാതക കേസ്; കുറ്റവിമുക്തയാക്കണമെന്ന മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ ജാമ്യപേക്ഷ നൽകാൻ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. അഭിഭാഷകൻ സച്ചിൻ പവഹ ജോളിക്കായി ഹാജരായി. ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. […]

Read More
 മദ്യനയ അഴിമതി കേസ്; സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ

മദ്യനയ അഴിമതി കേസ്; സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ

മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിന് പിന്നാലെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി പിന്‍വലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആദ്യം കീഴ്‌കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റിനെതിരായി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച എ എ പി മന്ത്രിമാരെയും പ്രവര്‍ത്തകരെയും ദില്ലിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു വ്യാപക പ്രതിഷേധമാണ് രാജ്യത്താകമാനം നടന്നുവരുന്നത്.

Read More
 ഉറക്കത്തിനിടെ ശ്വാസതടസ്സം; പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

ഉറക്കത്തിനിടെ ശ്വാസതടസ്സം; പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

പാലക്കാട്: ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയാണ് സംഭവം. ചാലിശ്ശേരി എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജില്‍.

Read More
 അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ്;മോദിയെ ഇന്ത്യന്‍ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിക്കാനാകുമെന്ന് എം എ ബേബി

അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ്;മോദിയെ ഇന്ത്യന്‍ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിക്കാനാകുമെന്ന് എം എ ബേബി

അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിലൂടെ മോദി സര്‍ക്കാര്‍ പ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കടന്നുവെന്ന് എം എ ബേബി. എകെജി ദിനാചരണത്തിന്‍റെ ഭാഗമായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടത്തിയ പതാകയുയര്‍ത്തല്‍ ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കെജ്‌രിവാളിന്‍റെ അറസ്‌റ്റില്‍ പ്രതിഫലിക്കുന്ന സ്വേച്‌ഛാധിപത്യ ഭീകരപ്രവര്‍ത്തന ശൈലിയാണെന്ന് എം എ ബേബി പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ പോക്കിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് വിശേഷിപ്പിച്ച് പോന്നിരുന്നത്. കെജ്‌രിവാളിന്‍റെ അറസ്‌റ്റിലൂടെ ഇത് പ്രഖ്യാപിത അടിയന്തരാവസ്ഥയക്ക് സമാനമായെന്നും അദ്ദേഹം വ്യക്തമാക്കി.അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയെ പെണ്‍ഹിറ്റ്‌ലര്‍ എന്നായിരുന്നു എകെജി […]

Read More
 ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ സംഘര്‍ഷം; മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും അറസ്റ്റില്‍, ബി.ജെ.പി ഓഫിസിലേക്ക് ആം ആദ്മി മാര്‍ച്ച്

ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ സംഘര്‍ഷം; മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും അറസ്റ്റില്‍, ബി.ജെ.പി ഓഫിസിലേക്ക് ആം ആദ്മി മാര്‍ച്ച്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ എഎപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ബിജെപി ഓഫീസിലേക്കാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടഞ്ഞതോടെ പൊലീസും എഎപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഘര്‍ഷത്തിനിടെ മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് രണ്ടു മന്ത്രിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിച്ച നിരവധി എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് […]

Read More
 ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട്‌ വിക്ടോറിയ കോളജ്;കോളജ് ഡേ സെലിബ്രേഷനിൽ ആർഎൽവി മുഖ്യഥിതിയാകും

ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട്‌ വിക്ടോറിയ കോളജ്;കോളജ് ഡേ സെലിബ്രേഷനിൽ ആർഎൽവി മുഖ്യഥിതിയാകും

അധിക്ഷേപം നേരിട്ട കലാകാരൻ ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട്‌ വിക്ടോറിയ കോളജ്. ഇന്ന് ഉച്ചക്ക് നടക്കുന്ന കോളജ് ഡേ സെലിബ്രേഷനിൽ ആർഎൽവി മുഖ്യഥിതിയാകും. കെ.എസ്.യു ഭരിക്കുന്ന യൂണിയൻ ആണ് വേദിയൊരുക്കുന്നത്.കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇത് തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രം​ഗത്ത് വന്നിരുന്നു.കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് […]

Read More
 പന്തീര്‍പാടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികള്‍; കാട്ടു പൂച്ചയാണെന്ന് വനംവകുപ്പ്

പന്തീര്‍പാടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികള്‍; കാട്ടു പൂച്ചയാണെന്ന് വനംവകുപ്പ്

പന്തീര്‍പാടം ആന്നിക്കാട്ടില്‍ ഇന്നലെ രാത്രി പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ കാല്‍പാട് പുലിയുടെതല്ലെന്ന് വനം വകുപ്പ്. കാട്ടു പൂച്ചയുടെതൊ മറ്റേതെങ്കിലും ജീവിയുടെയോ കാല്‍പാടാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാത്രി പുലിയെ കണ്ടതായി പ്രദേശത്തെ സ്ത്രീയും പുരുഷനും പറഞ്ഞു. നീണ്ട വാലും വയറ് ഒട്ടിയ നിലയില്‍ ആണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് താമരശ്ശേരിഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് ആര്‍ ആര്‍ ടി വിഭാഗത്തില്‍ നിന്ന് ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജു. എസ് […]

Read More
 കെജ്രിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

കെജ്രിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. അറസ്റ്റില്‍ പ്രതിഷേധിക്കാനെത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധം എ എ പി ഓഫീസിനുള്ളില്‍ മതിയെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷന്‍ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് ഇന്ന് ചേരാന്‍ ഇരുന്ന ഡല്‍ഹി […]

Read More
 കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ ന്യത്തം ചെയ്യരുതെന്ന് പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.ത്യശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.കലാമണ്ഡലം […]

Read More