മുക്കത്ത് വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രണം; ഗുരുതര പരിക്ക്

മുക്കത്ത് വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രണം; ഗുരുതര പരിക്ക്

കോഴിക്കോട്: മുക്കം നെല്ലിക്കാപ്പൊയിലില്‍ വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രണം. നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ മനീഷയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് മുകളിലുള്ള പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്.

Read More
 തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി, സർവ്വീസുകൾ പുനക്രമീകരിച്ചു;  പരാതിയുമായി കോർപ്പറേഷൻ

തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി, സർവ്വീസുകൾ പുനക്രമീകരിച്ചു; പരാതിയുമായി കോർപ്പറേഷൻ

തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സർവ്വീസുകൾ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോർപ്പറേഷൻ. ചർച്ചകൾ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോർപ്പറേഷൻ നിലപാട്. അതേ സമയം നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്നാണ് ഗതാഗതവകുപ്പ് വിശദീകരണം.ഇലക്ട്രിക് ബസ്സുകൾ ലാഭത്തിലല്ലെന്ന നിലപാടാണ് കെബി ഗണേഷ് കുമാറിന്. ഇതിന്‍റെ തുടർച്ചയായാണ് തലസ്ഥാനത്തെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടിയത്. പത്ത് രൂപ നിരക്കിൽ നേരത്തെ ഒരു ട്രിപ്പ് മുഴുവൻ സഞ്ചരിക്കാമായിരുന്നു. ജനപ്രിയ ഓർഡിനറി സർവ്വീസ് സിറ്റി ഫാസ്റ്റാക്കി മിനിമം നിരക്ക് 12 ആക്കിയത്. കഴിഞ്ഞ ദിവസമാണ് […]

Read More
 നൂറോളം കേസുകളില്‍ പ്രതിയായ കൂടരഞ്ഞി സ്വദേശി അറസ്റ്റില്‍; കടകളുടെയും ഓഫീസുകളുടെയും പൂട്ടുപൊട്ടിച്ചാണ് മോഷണ രീതി

നൂറോളം കേസുകളില്‍ പ്രതിയായ കൂടരഞ്ഞി സ്വദേശി അറസ്റ്റില്‍; കടകളുടെയും ഓഫീസുകളുടെയും പൂട്ടുപൊട്ടിച്ചാണ് മോഷണ രീതി

കോഴിക്കോട് : നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി പിടിയില്‍. കൂടരഞ്ഞി സ്വദേശി കൊന്നാം തൊടി ഹൗസില്‍ ബിനോയ് .കെ.വി (41) യെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, എസ്.ഐ .മുഹമദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് ജില്ലയില്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേക്ഷണത്തില്‍ കോഴിക്കോട് ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിലാണ് ലിങ്ക് റോഡ് കിളിപ്പറമ്പ് […]

Read More
 പുഷ്പക് രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി;പരീക്ഷണം നടന്നത് കർണാടകയിൽ വച്ച്

പുഷ്പക് രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി;പരീക്ഷണം നടന്നത് കർണാടകയിൽ വച്ച്

ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.കഴിഞ്ഞ തവണ നേരെ റൺവേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്, ഇത്തവണ അൽപ്പം വശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്. ദിശാ മാറ്റ […]

Read More
 കുയി തൊടികയില്‍ താമസിക്കും വടക്കെ പുറായില്‍ തങ്കം (81) നിര്യാതയായി

കുയി തൊടികയില്‍ താമസിക്കും വടക്കെ പുറായില്‍ തങ്കം (81) നിര്യാതയായി

കുരിക്കത്തൂര്‍ പരേതനായ അഞ്ചു കണ്ടത്തില്‍ ബാലന്‍ നായര്‍ (റിട്ട: കെഎസ്ആര്‍ടിസി) ഭാര്യ കുയി തൊടികയില്‍ താമസിക്കും വടക്കെ പുറായില്‍ തങ്കം (81) നിര്യാതയായി. മക്കള്‍: ശോഭന, പ്രഭാമണി, അനിത.മരുമക്കള്‍: ഭാസ്‌കരന്‍ (മുത്തേരി), ബാലചന്ദ്രന്‍, സുധാകരന്‍.

Read More
 ആശ്വസമായി വേനൽ മഴയെത്തുന്നു; ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ആശ്വസമായി വേനൽ മഴയെത്തുന്നു; ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വസമായി വേനൽ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 23ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.മാത്രമല്ല 2024 മാർച്ച് 21 മുതൽ 25 വരെ […]

Read More
 ആര്‍ എല്‍ വി രാമകൃഷ്ണന് വേദി നല്‍കും, കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പങ്കെടുപ്പിക്കും: സുരേഷ് ഗോപി

ആര്‍ എല്‍ വി രാമകൃഷ്ണന് വേദി നല്‍കും, കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പങ്കെടുപ്പിക്കും: സുരേഷ് ഗോപി

കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നല്‍കിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരായ വികാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും വിവാദത്തില്‍ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്റെ […]

Read More
 അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി; പ്രതിഷേധം

അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി; പ്രതിഷേധം

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാനാണു സാധ്യത.കെജരിവാളിനെ വെള്ളിയാഴ്ച പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ കെജരിവാളിന്റെ വീട്ടിലെത്തിയ ഇഡി സംഘം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി […]

Read More
 ‘മതം പൗരത്വത്തിന് അടിസ്ഥാനമാകരുത്’: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലി

‘മതം പൗരത്വത്തിന് അടിസ്ഥാനമാകരുത്’: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലി

കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും. ഇടതുമുന്നണിയിൽ സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികൾ നിശ്ചയിച്ചിരിക്കുന്നത്.നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസർകോട് റാലി സംഘടിപ്പിക്കും. ഈ മാസം 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും […]

Read More
 ശുദ്ധ കുടുനീർ പദ്ധതി 2024;മഞ്ഞപിത്ത രോഗം റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ജാഗ്രതയുമായി കുന്ദമംഗലം പഞ്ചായത്ത്

ശുദ്ധ കുടുനീർ പദ്ധതി 2024;മഞ്ഞപിത്ത രോഗം റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ജാഗ്രതയുമായി കുന്ദമംഗലം പഞ്ചായത്ത്

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശത്തു മഞ്ഞപിത്ത രോഗം റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുടിവെള്ള പദ്ധതി കൺവീനർ മാർ,ജനപ്രതിനിധികൾ, വിവിധ ഡിപ്പാർട്മെന്റ് അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അടിയന്തര മീറ്റിംഗ് ചേർന്നു. അടിയന്തര പ്രാധാന്യത്തോടെ എല്ലാ കുടിവെള്ള പദ്ധതികളും സൂപ്പർ ക്ളോറിനേഷൻ ചെയ്യുക, കുടിവെള്ള സാമ്പിൾ പരിശോധന, എല്ലാ കുടിവെള്ള ടാങ്കും വൃത്തിയാക്കുക, വഴിയോര കച്ചവട ജ്യൂസ്‌ സെന്ററുകൾ പരിശോധന, വ്യക്തി ശുചിത്യം പാലിക്കാൻ പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുവാനും തീരുമാനിച്ചു.ചടങ്ങിൽ പഞ്ചായത്ത്‌ തല കുടിവെള്ള പദ്ധതി കൺവീനർ നജീബ് പാലക്കൽ […]

Read More