എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിര്‍ ദിശയില്‍ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാന്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി.പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ […]

Read More
 സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം;തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം;തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29ലും, ഇലക്ട്രീഷ്യൻ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി.

Read More
 കാക്കയുടെ നിറം; മോഹിനിയാട്ടത്തിന് കൊള്ളില്ല; കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കാക്കയുടെ നിറം; മോഹിനിയാട്ടത്തിന് കൊള്ളില്ല; കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. സംഭവത്തില്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റുകളുമായി രംഗത്തെത്തി. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

Read More
 തല പെരുമണ്ണ കല്ലു വീട്ടില്‍ സലാം (45) നിര്യാതനായി; മയ്യത്ത് നിസ്്കാരം ഇന്ന് ഉച്ചയ്ക്ക് 1. 15ന് തല പെരുമണ്ണ ജുമാ മസ്ജിദില്‍

തല പെരുമണ്ണ കല്ലു വീട്ടില്‍ സലാം (45) നിര്യാതനായി; മയ്യത്ത് നിസ്്കാരം ഇന്ന് ഉച്ചയ്ക്ക് 1. 15ന് തല പെരുമണ്ണ ജുമാ മസ്ജിദില്‍

തല പെരുമണ്ണ കല്ലു വീട്ടില്‍ സലാം (45) നിര്യാതനായി. ഭാര്യ: തസ്ലീന. മക്കള്‍: ഷാമില്‍, ഷാദില്‍. പിതാവ്: അഹമ്മദ് കുട്ടി. മയ്യത്ത് നിസ്്കാരം ഇന്ന് ഉച്ചയ്ക്ക് 1. 15ന് തല പെരുമണ്ണ ജുമാമസ്ജിദില്‍.

Read More
 സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം; പൊതുജനങ്ങള്‍ക്ക്  വിവരം നല്‍കാം

സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം; പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ പ്രത്യേക പൊലീസ് സംഘം പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. വാട്‌സ്ആപ്പ് നമ്പര്‍ 9497942706, ഇമെയില്‍ smcidki@gmail.com.

Read More
 വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം;ചീഫ് ഇലക്ട്രല്‍ ഓഫീസറോട് കോണ്‍ഗ്രസ്

വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം;ചീഫ് ഇലക്ട്രല്‍ ഓഫീസറോട് കോണ്‍ഗ്രസ്

കേരളത്തില്‍ വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്‍വീനര്‍ എം.കെ.റഹ്‌മാനാണ് ഈ ആവശ്യം ഉന്നയിച്ചത്.85 വയസ്സ് കഴിഞ്ഞ വോട്ടര്‍മാരുടെയും അംഗപരിമിത വോട്ടര്‍മാരുടെയും വോട്ടുകള്‍ പ്രത്യേകം പോളിംഗ് ടീം വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങി കൊണ്ടുപോകുന്നതിന് റിട്ടേണിംഗ് ഓഫീസര്‍ സീല്‍ ചെയ്ത ബോക്സ് ഏര്‍പ്പെടുത്തുവാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണം, ബാലറ്റ് ബോക്സിന്റെ താക്കോല്‍ റിട്ടേണിംഗ് ഓഫീസര്‍ സൂക്ഷിക്കണം, […]

Read More
 മരിച്ച സിസ്റ്റർ ലിനിയുടെ അമ്മയെ കാണാനെത്തി കെ കെ ശൈലജ ടീച്ചര്‍

മരിച്ച സിസ്റ്റർ ലിനിയുടെ അമ്മയെ കാണാനെത്തി കെ കെ ശൈലജ ടീച്ചര്‍

നിപാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ അമ്മയെ കാണാനെത്തി കെ കെ ശൈലജ ടീച്ചര്‍. ലിനിയുടെ അമ്മ രാധയെ സന്ദർശിച്ച കാര്യം ഫേസ്ബുക്കിലൂടെ ശൈലജ ടീച്ചര്‍ തന്നെയാണ് അറിയിച്ചത്. ലിനിയുടെ വേര്‍പാടിന് ശേഷം മക്കളെയും കുടുംബാംഗങ്ങളെയും കാണുകയും, സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്. പ്രതിസന്ധി ഘട്ടത്തെ ആത്മധൈര്യത്തോടെ കുടുംബം അതിജീവിച്ചത് ആശ്വാസകരമാണെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.നിപാ വൈറസിന്‍റെ ആദ്യത്തെ കേസിൽ നിന്ന് തന്നെ ലിനി സിസ്റ്റർക്ക് പകർച്ചയുണ്ടായി എന്നതാണ് മരണകാരണമായി മാറിയത്. പേരാമ്പ്ര […]

Read More
 പദ്മജയ്ക്ക് പിന്നാലെ കെ കരുണാകരന്റെ വിശ്വസ്തനും ബിജെപിയില്‍

പദ്മജയ്ക്ക് പിന്നാലെ കെ കരുണാകരന്റെ വിശ്വസ്തനും ബിജെപിയില്‍

തിരുവനന്തപുരം: ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനും മുന്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. പദ്മജ വേണുഗോപാലിന് ശേഷം തമ്പാനൂര്‍ സതീഷ് ഉള്‍പ്പടെ തിരുവനന്തപുരത്തെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയിരുന്നു. ബിജെപി മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മഹേശ്വരന്‍ നായര്‍ അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം നഗരസഭാ […]

Read More
 പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി കൊണ്ടോട്ടിയിലെ വീട്ടില്‍ തെളിവെടുപ്പ്

പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി കൊണ്ടോട്ടിയിലെ വീട്ടില്‍ തെളിവെടുപ്പ്

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനുമായി കൊണ്ടോട്ടിയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. പേരാമ്പ്ര പൊലീസാണ് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇതര കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പൊലീസ് തെരയുന്നത്. അനുവില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണം കൊണ്ടോട്ടിയില്‍ തമിഴ്നാട്ടുകാര്‍ നടത്തുന്ന ചെറിയ സ്വര്‍ണക്കടയിലാണ് സുഹൃത്ത് വഴി പ്രതി വിറ്റത്. ഇതുവഴി 1,60,000 രൂപയാണ് ലഭിച്ചത്. ഈ പണം കണ്ടെത്താനും പൊലീസ് ശ്രമിക്കുകയാണ്. തമിഴ്നാട്ടുകാരുടെ കയ്യിലുള്ള സ്വര്‍ണം കണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം, സ്വര്‍ണം വിറ്റുകിട്ടിയ പണം […]

Read More
 സംസ്ഥാനത്ത് മാർച്ച്‌ 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും;കേരളത്തിൽ ആകെ  2.70 കോടി വോട്ടര്‍മാര്‍,3977 പേർ 100 വയസ് കഴിഞ്ഞവര്‍

സംസ്ഥാനത്ത് മാർച്ച്‌ 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും;കേരളത്തിൽ ആകെ 2.70 കോടി വോട്ടര്‍മാര്‍,3977 പേർ 100 വയസ് കഴിഞ്ഞവര്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മുന്നൊരുക്കങ്ങൾ വിശദീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാർച്ച്‌ 28 നാണ് വിജ്ഞാപനം വരിക. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വോട്ടെടുപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജൂൺ 6 ന് മുൻപ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. ജൂൺ 4 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2.70 കോടിയാണ്. പുരുഷ വോട്ടർമാർ 1 കോടി 37 ലക്ഷത്തിലധികമാണ്. 1.39 […]

Read More