വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടി; യുവാവിനെ മര്‍ദിച്ചവശനാക്കി, ചെരുപ്പ് മാല അണിയിച്ചു, മൂത്രം കുടിപ്പിച്ചു; വീഡിയോ വൈറല്‍

വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടി; യുവാവിനെ മര്‍ദിച്ചവശനാക്കി, ചെരുപ്പ് മാല അണിയിച്ചു, മൂത്രം കുടിപ്പിച്ചു; വീഡിയോ വൈറല്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടിയ യുവാവിനെ മര്‍ദിച്ചവശനാക്കുകയും ചെരുപ്പ് മാല അണിയിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചെരുപ്പ് നക്കിക്കുകയും ചെയ്യുന്നുണ്ട്. ഇയാളുടെ മീശയുടെ പകുതിയും തലയും ഷേവ് ചെയ്തിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇയാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന പറയുന്ന യുവതി മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്. ചെരുപ്പ് മാല കഴുത്തിലും തലയിലുമായി ഇട്ടിരിക്കുന്ന ഇയാളെ നിര്‍ബന്ധിച്ച് ഒരു കുപ്പിയില്‍ മൂത്രമാണെന്ന് കരുതുന്ന ദ്രാവകം കുടിപ്പിക്കുന്നതും കാണാം. […]

Read More
 സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നേട്ടം; ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നേട്ടം; ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോള തലത്തിലുള്ള അംഗീകാരം ലഭിച്ചത്.ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി സംസ്ഥാനം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹീമോഫീലിയ രോഗികളുടെ കൃത്യമായ വിവരങ്ങള്‍ നിരീക്ഷിക്കുകയും അതനുസരിച്ച് ചികിത്സയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വരികയും ചെയ്യുന്നു. […]

Read More
 ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ വളപട്ടണം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്.ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുൾപ്പെടെ കേസെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ.ഇന്ദിര ഇരിക്കുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പി.കെ.ഇന്ദിര നൽകിയ പരാതിയിലാണ് […]

Read More
 പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65 രൂപയായും കുറയ്ക്കും; ഗവര്‍ണര്‍ പദവി എടുത്തുകളയും; നീറ്റ് പരീക്ഷ ഒഴിവാക്കും; വന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടനപത്രിക

പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65 രൂപയായും കുറയ്ക്കും; ഗവര്‍ണര്‍ പദവി എടുത്തുകളയും; നീറ്റ് പരീക്ഷ ഒഴിവാക്കും; വന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടനപത്രിക

ചെന്നൈ: വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്നും, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് പരിരക്ഷ നല്‍കുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയില്‍ പറയുന്നു. ഇന്ത്യ മുന്നണി വിജയിച്ചാല്‍, പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65ഉം രൂപയായി കുറയ്ക്കും. നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം, 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു.11 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. കനിമൊഴി, ടി.ആര്‍.ബാലു, എ.രാജ, ദയാനിധി […]

Read More
 ആരുടേയും അനുവാദം വേണ്ട; സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

ആരുടേയും അനുവാദം വേണ്ട; സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

തൃശ്ശൂര്‍: സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ ഗോപി ആശാന്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേയ്ക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. എന്നെ സ്നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം’ എന്ന് ഫെയ്‌സ് ബുക്കില്‍ […]

Read More
 ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസ്; പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസ്; പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് […]

Read More
 കണ്ണൂരില്‍ വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു

കണ്ണൂരില്‍ വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു

കണ്ണൂര്‍: തലശ്ശേരി ചിറക്കരയില്‍ വയോധികയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ആറര പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് കൊള്ളയടിച്ചത്. രാവിലെ ഗെയ്റ്റ് തകര്‍ത്ത് അകത്ത് കടന്നായിരുന്നു മോഷണം. വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കള്‍ കയറിയിരുന്നു. തലശേരി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Read More
 വി.ഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തന്‍; വനിത നേതാവിന്റെ തലവെട്ടി എന്റെ ഭാര്യയുടെ തല ഒട്ടിച്ചു; ഇ.പി ജയരാജന്‍

വി.ഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തന്‍; വനിത നേതാവിന്റെ തലവെട്ടി എന്റെ ഭാര്യയുടെ തല ഒട്ടിച്ചു; ഇ.പി ജയരാജന്‍

തിരുവനന്തപുരം: വി.ഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വൃത്തികെട്ട രാഷ്ട്രീയമാണ് വി.ഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്. ഇപ്പോള്‍ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി സതീശന്‍ പ്രചരിപ്പിക്കുന്നവെന്നും ഇ.പി. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ എല്ലാ നല്ലവരായ മനുഷ്യര്‍ക്കും കഴിയണം.ഫോട്ടോ […]

Read More
 തെലങ്കാന ഗവർണറായി സിപി രാധാകൃഷ്‌ണൻ ചുമതലയേറ്റു

തെലങ്കാന ഗവർണറായി സിപി രാധാകൃഷ്‌ണൻ ചുമതലയേറ്റു

സിപി രാധാകൃഷ്‌ണൻ ഇന്ന് തെലങ്കാന ഗവർണറായി ചുമതലയേറ്റു. രാജ്ഭവനിൽ ഇന്ന് രാവിലെ 11.15 നാണ് ഗവർണറായി ചുമതലയേറ്റത്. നിലവില്‍ ജാർഖണ്ഡ് ഗവർണറായ സിപി രാധാകൃഷ്‌ണന് ഇന്നലെ രാഷ്‌ട്രപതി ദ്രൗപതി മുർമു തെലങ്കാനയുടെയും പുതുച്ചേരിയുടെയും അധിക ചുമതല നൽകുകയായിരുന്നു.പതിവ് ക്രമീകരണങ്ങൾ ഉണ്ടാകുന്നത് വരെ സ്വന്തം ചുമതലകൾക്ക് പുറമെ തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറുടെയും ചുമതലകൾ നിർവഹിക്കാൻ ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്‌ണനെ നിയമിക്കുന്നതിൽ ഇന്ത്യൻ രാഷ്ട്രപതിയും സന്തുഷ്‌ടനാണെന്ന് രാഷ്ട്രപതിഭവൻ ഇറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു തെലങ്കാന […]

Read More
 കേരത്തിൽ വീണ്ടും ഹവാല പണമിടപാട് വ്യാപകമാകുന്നു; കടൽ മാർഗമാണ് ഇടപാടുകൾ നടക്കുന്നതെന്ന് രഹസ്യവിവരം

കേരത്തിൽ വീണ്ടും ഹവാല പണമിടപാട് വ്യാപകമാകുന്നു; കടൽ മാർഗമാണ് ഇടപാടുകൾ നടക്കുന്നതെന്ന് രഹസ്യവിവരം

കേരത്തിൽ വീണ്ടും ഹവാല പണമിടപാട് വ്യാപകമാകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. കടൽ മാർഗമാണ് ഇടപാടുകൾ നടക്കുന്നത് എന്നതിന്‍റെ വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ദിവസങ്ങൾക്ക് മുമ്പ് കടൽ കടന്നു ബേപ്പൂർ വഴി ചാലിയാറിൽ ബോട്ട് എത്തിയതാണ് സംശയത്തിന് തുടക്കമിട്ടത്. ഈ ബോട്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും കസ്റ്റഡിയിലെടുക്കുകയും പരിശോധിക്കുകയും ചെയ്‌തു. എന്നാൽ ഒന്നും കണ്ടെത്തിയില്ല. രേഖകൾ ശരിയെന്ന് കണ്ടു വിട്ടയയ്ക്കുകയും […]

Read More