പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 9 ലേക്ക് മാറ്റി

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 9 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ചവേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപരിഗണിച്ച സുപ്രീം കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്. മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കേരള സര്‍ക്കാറിന്റേതടക്കം 250ലധികം ഹരജികളാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരുടേയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹരജികള്‍ മുന്‍വിധിയോടെയെന്നും കേന്ദ്രം വാദിച്ചു. ഉപഹരജികളില്‍ മറുപടി […]

Read More
 ഡി വൈ എഫ് ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ;സംഭവം തൃശൂരിൽ

ഡി വൈ എഫ് ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ;സംഭവം തൃശൂരിൽ

DYFI പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ തൃശൂർ കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സിപിഐഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്തിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെനാണ് പൊലീസ് നിഗമനം. സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.

Read More
 ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. നിംസ് കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് […]

Read More
 വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം

വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം

വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് […]

Read More
 മോദിയുടെ റോഡ് ഷോയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ സലാമിനെ ഒഴിവാക്കി

മോദിയുടെ റോഡ് ഷോയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ സലാമിനെ ഒഴിവാക്കി

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ പ്രധാന പരിപാടിയായ റോഡ് ഷോയില്‍ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയെ ഒഴിവാക്കി. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എം. അബ്ദുല്‍ സലാമിനെയാണ് ഒഴിവാക്കിയത്. മോദിയുടെ റോഡ് ഷോയില്‍ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ് വന്നത്. എന്നാല്‍, പാലക്കാട് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പൊന്നാനി അഡ്വ. നിവേദിത സുബ്രഹ്‌മണ്യനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സ്വീകരണം […]

Read More
 ബെം​ഗളൂരു നഗരത്തിൽ വീണ്ടും സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; കണ്ടെത്തിയത് സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന്

ബെം​ഗളൂരു നഗരത്തിൽ വീണ്ടും സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; കണ്ടെത്തിയത് സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന്

ബെം​ഗളൂരു നഗരത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. ഈ മാസമാദ്യം രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിന് ശേഷമാണിത്. അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയിൽ പതിവ് പട്രോളിംഗിനിടെയാണ് സംഭവം. ചിക്കനായകനഹള്ളി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ട്രാക്ടറിൽ സൂക്ഷിച്ച നിലയിൽ […]

Read More
 ബിജെപിക്ക് കനത്ത തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ബിജെപിക്ക് കനത്ത തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ന്യൂഡല്‍ഹി: ബിജെപിക്ക് കനത്ത തിരിച്ചടി. ബിഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ബിഹാറില്‍ ലോക്ജന്‍ശക്തി പാര്‍ട്ടി ചിരാഗ് പാസ്വാന്‍ വിഭാഗത്തിന് എന്‍.ഡി.എ അഞ്ച് സീറ്റുകള്‍ നല്‍കുകയും തന്നെയും പാര്‍ട്ടിയെയും അവഗണിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഭക്ഷ്യസംസ്‌കരണ വകുപ്പ് മന്ത്രിയായ പശുപതി പരസിന്റെ രാജി. പശുപതി പരസിന്റെ അനന്തരവന്‍ കൂടിയായ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ശക്തി പാര്‍ട്ടിക്ക് (എല്‍.ജെ.പി) അഞ്ച് സീറ്റ് നല്‍കിയപ്പോള്‍ […]

Read More
 പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ

പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ

പാലക്കാട്: പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പാലക്കാട് നഗരത്തില്‍ ഉച്ച വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട്ടെ കനത്ത ചൂട് അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. രാവിലെ 10.45 ഓടെയാണ് റോഡ് ഷോ തുടങ്ങിയത്. ബിജെപി സംസ്ഥാന […]

Read More
 കർണാടക സീറ്റ് വിഭജനത്തിൽ ജെഡിഎസിന് അതൃപ്തി; അവ​ഗണിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി

കർണാടക സീറ്റ് വിഭജനത്തിൽ ജെഡിഎസിന് അതൃപ്തി; അവ​ഗണിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി

കർണാടക സീറ്റ് വിഭജനത്തിൽ ബിജെപിക്ക് മുന്നറിയിപ്പുമായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. സീറ്റ് വിഭജനത്തിൽ ജെഡിഎസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ജെഡിഎസിനെ അവഗണിക്കരുതെന്നും അവ​ഗണിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സഖ്യമായാൽ അങ്ങോട്ടും ഇങ്ങോട്ടും മാന്യമായ ഇടപെടൽ വേണം. ഏഴോ എട്ടോ സീറ്റല്ല, 3 സീറ്റുകളാണ് ജെഡിഎസ് ചോദിച്ചത്. അതിന് ജെഡിഎസ്സിന് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോലാർ സീറ്റ് നൽകുന്നതിൽ ബിജെപിക്ക് കടുത്ത വൈമനസ്യമെന്ന് സൂചനക്ക് പിന്നാലെയാണ് ജെഡിഎസിന്റെ കടുത്ത പ്രതികരണം വന്നത്. സിറ്റിംഗ് എംപിയായ എസ് […]

Read More
 എം.എം മണി പറയുന്ന പുലയാട്ടുകള്‍ കേരളത്തിലെ ജനങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥ; ഡീന്‍ കുര്യാക്കോസ് എം.പി

എം.എം മണി പറയുന്ന പുലയാട്ടുകള്‍ കേരളത്തിലെ ജനങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥ; ഡീന്‍ കുര്യാക്കോസ് എം.പി

ഇടുക്കി: എം.എം മണിയുടെ അധിക്ഷേപത്തിന് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് എം.പി. നാടന്‍ പ്രയോഗം എന്നപേരില്‍ എം.എം മണി പറയുന്ന പുലയാട്ടുകള്‍ കേരളത്തിലെ ജനങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥയാണ്. സാംസ്‌കാരിക നായകരും മാധ്യമങ്ങളും എം.എം മണിക്ക് വിശുദ്ധ പദവി നല്‍കുന്നു. തന്നെ തെറി പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും കേരളത്തിലെ ജനങ്ങള്‍ അത് വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ ശൈലി. മണിയുടെ ശൈലിയില്‍ താന്‍ തിരിച്ചു മറുപടി പറയില്ല. ഇടുക്കിയിലെ സങ്കീര്‍ണ്ണമായ കാര്‍ഷിക […]

Read More