കാസര്‍ഗോഡ് റിയാസ് മൗലവി വധത്തില്‍ വിധി ഇന്ന്

കാസര്‍ഗോഡ് റിയാസ് മൗലവി വധത്തില്‍ വിധി ഇന്ന്

കാസര്‍ഗോഡ് റിയാസ് മൗലവി(27) വധത്തില്‍ വിധി ഇന്ന്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2017 മാര്‍ച്ച് ഇരുപതിന് പുലര്‍ച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിന്‍, അജേഷ് എന്നിവര്‍ മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വച്ച്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് […]

Read More
 ബംഗാളില്‍ കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് ധാരണ; കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിക്കും

ബംഗാളില്‍ കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് ധാരണ; കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിക്കും

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് ധാരണ. കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിക്കും. ബാക്കി സീറ്റില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കാന്‍ ധാരണയായി. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളില്‍ 12 എണ്ണവും കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ സിപിഐ, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (എഐഎഫ്ബി) എന്നിവരടങ്ങുന്ന ഇടതുമുന്നണി സമ്മതിച്ചതായി സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സന്തോഷം പ്രകടിപ്പിച്ചു. പുരുലിയയും റാണിഗഞ്ചും വിട്ടുകൊടുത്താല്‍ മുര്‍ഷിദാബാദ് […]

Read More
 കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കുറുവങ്ങാട് സ്വദേശി അമല്‍ സൂര്യ (25) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഹരിമരുന്ന് സിറിഞ്ചും കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അത്തരത്തില്‍ ഒരു സംഘം ചേരല്‍ ഇന്നലെയും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അമല്‍ സൂര്യയോടൊപ്പം കൂട്ടുകാരും ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് […]

Read More
 ജനങ്ങൾക്ക് പരാതിപ്പെടാം; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്ടർ

ജനങ്ങൾക്ക് പരാതിപ്പെടാം; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്ടർ

തെരഞ്ഞെടുപ്പ് വേളയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. “ഇക്കാര്യത്തിൽ പ്രത്യേക നിർദേശമുണ്ട്. വ്യാജ വാർത്ത ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) വ്യാജവാർത്തകൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യും. സിറ്റി പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലും ഇതിനായി ഹെൽപ്‌ലൈൻ ഒരുക്കിയിട്ടുണ്ട്,” കളക്ടർ […]

Read More
 പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണി;  വിമര്‍ശനവുമായി വി ഡി സതീശൻ

പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണി; വിമര്‍ശനവുമായി വി ഡി സതീശൻ

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണിയെന്ന് സതീശൻ വിമര്‍ശിച്ചു.എന്തും പറയാൻ മടിക്കാത്ത ആളാണ് എം എം മണി. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണാണ് മണി അധിക്ഷേപ പരാമർശമെന്നും സതീശൻ കുറ്റപ്പെടുത്തി. സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാൻ മണിയെ ഇറക്കി വിടുകയാണെന്നും സതീശൻ വിമര്‍ശിച്ചു. […]

Read More
 ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി അവതരിപ്പിക്കുന്നു;ഒറ്റ ചാർജ്ജിൽ 450 കിമി വരെ പായും

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി അവതരിപ്പിക്കുന്നു;ഒറ്റ ചാർജ്ജിൽ 450 കിമി വരെ പായും

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ ഓഫറുകൾ അവതരിപ്പിച്ചത്. ക്രെറ്റ എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റും ക്രെറ്റ എൻ ലൈൻ എസ്‌യുവിയും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി അവതരിപ്പിക്കാൻ ഹ്യുണ്ടായ് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന ക്രെറ്റ ഇവി ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ദക്ഷിണ കൊറിയയിൽ പരീക്ഷണത്തിനിടിയൽ കണ്ടെത്തിയെന്ന പുതിയ റിപ്പോർട്ട് ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ടാണ് ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ ടെസ്റ്റ് പതിപ്പിനെ […]

Read More
 തിരുവനന്തപുരത്ത് വിജയ്‌യുടെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു; തകര്‍ന്ന കാറിന്റെ വീഡിയോ വൈറല്‍

തിരുവനന്തപുരത്ത് വിജയ്‌യുടെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു; തകര്‍ന്ന കാറിന്റെ വീഡിയോ വൈറല്‍

തിരുവനന്തപുരം: തമിഴ് സൂപ്പര്‍താരം വിജയ് യുടെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു. ആരാധകരുടെ ആവേശം അതിരു വിട്ടതിനെ തുടര്‍ന്ന് താരത്തിന്റെ കാറിന്റെ ചില്ലുകള്‍ തകരുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തകര്‍ന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് താരം തിരുവനന്തപുരത്തെത്തിയത്. എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ രാവിലെമുതല്‍ വിമാനത്താവളത്തിനു മുന്നില്‍ ആരാധകര്‍ കാത്തു നിന്നിരുന്നു. ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ വിജയ് സ്വകാര്യ സുരക്ഷാഭടന്മാരുടെ കാവലിലാണ് പുറത്തേക്കിറങ്ങിയത്. കാറിന്റെ സണ്‍റൂഫ് തുറന്ന് വിജയ് ആരാധകരെ […]

Read More
 പാടത്തും തോട്ടിലും വൻതോതിൽ കക്കൂസ് മാലിന്യം തള്ളുന്നു;കലക്ടർക്ക് വരെ  പരാതി നൽകി,പരിഹാരാമായില്ല

പാടത്തും തോട്ടിലും വൻതോതിൽ കക്കൂസ് മാലിന്യം തള്ളുന്നു;കലക്ടർക്ക് വരെ പരാതി നൽകി,പരിഹാരാമായില്ല

കർഷകർക്കും നാടിനും ഭീഷണിയായി കടവല്ലൂർ പാടത്തും തോട്ടിലും വൻതോതിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നു. ജില്ലാ കലക്ടർക്ക് വരെ പരാതി നൽകിയിട്ടും കക്കൂസ് മാലിന്യം തള്ളുന്നത് തുടരുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടിയൊന്നുമായിട്ടുല്ല. കഴിഞ്ഞദിവസം രാത്രിയും ഇവിടെ വൻ തോതിൽ ശുചിമുറി മാലിന്യം തള്ളി.ആഴ്‌ചയിൽ മൂന്നോ നാലോ തവണയാണു വലിയ ലോറികളിൽ എത്തിക്കുന്ന മാലിന്യം നെൽവയലുകളിലും തോടുകളിലും തള്ളുന്നത്. പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിട്ടും പരിഹാരമില്ലാതെ വന്നതോടെയാണു കർഷകർ കലക്‌ടർക്കു പരാതി നൽകിയത്. പ്രശ്‌നത്തിന് ഉടൻ പരിഹാരം […]

Read More
 കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ രഹസ്യ അറ; 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു; രണ്ട് പേര്‍ പിടിയില്‍

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ രഹസ്യ അറ; 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു; രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും കൊടുങ്ങല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസല്‍, ശരത് എന്നിവര്‍ ലോറിയിലുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂര്‍ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. […]

Read More
 ഏറ്റവും മോശം വായു നിലവാരമുള്ള തലസ്ഥാന നഗരം ഡൽഹി; പുതിയ റിപ്പോർട്ട് പുറത്ത്

ഏറ്റവും മോശം വായു നിലവാരമുള്ള തലസ്ഥാന നഗരം ഡൽഹി; പുതിയ റിപ്പോർട്ട് പുറത്ത്

ബിഹാറിലെ ബെഗുസരായി ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശം. ഏറ്റവും മോശം വായു നിലവാരമുള്ള തലസ്ഥാന നഗരം ഡൽഹിയെന്നും പുതിയ റിപ്പോർട്ട്. സ്വിസ് സംഘടനയായ ഐക്യൂ എയറിന്‍റെ വേൾഡ് 2023 ലെ എയർ ക്വാളിറ്റി റിപ്പോർട്ടാണ് വിവരങ്ങൾ പുറത്തുവിട്ടത്.ഈ റിപ്പോർട്ട് പ്രകാരം, ഒരു ക്യുബിക് മീറ്ററിന് ശരാശരി വാർഷിക പിഎം 2.5 സാന്ദ്രത 54.4 മൈക്രോഗ്രാം ഉള്ളതിനാൽ, 134 രാജ്യങ്ങളിൽ 2023 ൽ ബംഗ്ലാദേശ് (ക്യുബിക് മീറ്ററിന് 79.9 മൈക്രോഗ്രാം), പാകിസ്ഥാൻ (ക്യുബിക് മീറ്ററിന് 73.7 മൈക്രോഗ്രാം) […]

Read More