വീട്ടില്‍ ജോലിക്ക് നിന്ന 15കാരിയെ ബലാത്സംഗം ചെയ്തു; അസം ഡിഎസ്പി അറസ്റ്റില്‍

വീട്ടില്‍ ജോലിക്ക് നിന്ന 15കാരിയെ ബലാത്സംഗം ചെയ്തു; അസം ഡിഎസ്പി അറസ്റ്റില്‍

ഗുവാഹത്തി: വീട്ടില്‍ ജോലിക്ക് നിന്ന 15കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അസം ഡിഎസ്പി അറസ്റ്റില്‍. അസമിലെ ഡെര്‍ഗാവിലെ പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായ(ഡിഎസ്പി) കിരണ്‍ നാഥാണ് അറസ്റ്റിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കിരണ്‍ പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ ബലമായി അടച്ചിടുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കുകയുമാണെന്നാണ് പരാതി. ശനിയാഴ്ച പെണ്‍കുട്ടിയുടെ കുടുംബം ഗോലാഘട്ട് ജില്ലയിലെ ഡെര്‍ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ഞായറാഴ്ച കിരണ്‍ നാഥിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിരണ്‍ […]

Read More
 രാഹുൽ ഗാന്ധിയുടെ വയനാട് ഇത്തവണ ഇടതുപക്ഷത്തിന് തന്നെ; സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എം. പി

രാഹുൽ ഗാന്ധിയുടെ വയനാട് ഇത്തവണ ഇടതുപക്ഷത്തിന് തന്നെ; സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എം. പി

വയനാട് ലോകസഭ മണ്ഡലം ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതുമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എം. പി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച സംഘടന സംവിധാനമുള്ള വയനാട് മണ്ഡലത്തില്‍ ഇത്തവണ എൽ ഡി എഫ് ആനി രാജ വിജയക്കൊടി നാട്ടും. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ തവണത്തെ വിജയം ഒരു പ്രത്യേക സാഹചര്യത്തിന് പുറത്ത് ഉണ്ടായതാണെന്നും എം പി.കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി ആദ്യമായി മത്സരിക്കാന്‍ വയനാട്ടിലെത്തിയത് ജനങ്ങളില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു. […]

Read More
 സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. വില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. വില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. വില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം ഒന്‍പതിനു 48,600ല്‍ എത്തിയ വില ഇന്ന് 48,640 തൊട്ടു. പവന് ഇന്ന് 48,640 രൂപ. ഗ്രാമിനു 6080 രൂപ. 9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡ് തൊട്ടത്.

Read More
 ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും; ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം മണി എം.എല്‍.എ

ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും; ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം മണി എം.എല്‍.എ

ഇടുക്കി: ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം മണി എം.എല്‍.എ. ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണ് ഡീന്‍ ഇപ്പോള്‍. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കും. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ഡീനിന് മുന്‍പ് ഉണ്ടായിരുന്ന പി.ജെ കുര്യന്‍ പെണ്ണ് പിടിയനാണെന്നുമാണ് എംഎം മണിയുടെ അധിക്ഷേപം. ‘പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ട്. കെട്ടിവച്ച കാശ് പോലും കൊടുക്കരുത്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശി ആയുള്ളത് ഇപ്പോള്‍ ജോയ്‌സ് […]

Read More
 സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത;മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത;മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട തൃശ്ശൂർ കോഴിക്കോട് എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ യും മറ്റു ജില്ലകളിൽ 36 ഡിഗ്രി […]

Read More
 മഹാരാഷ്ട്രയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; തലയ്ക്കു 36 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്

മഹാരാഷ്ട്രയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; തലയ്ക്കു 36 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്

മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്കു 36 ലക്ഷം വിലയിട്ട മാവോയിസ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് -സിആർപിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ഏറ്റുമുട്ടൽ നടന്നത്. ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സേന വിഭാഗങ്ങൾ തിരച്ചിൽ തുടരുകയാണ്.

Read More
 മൂന്നാറിലിറങ്ങിയ പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം; മയക്കുവെടിവെക്കില്ല

മൂന്നാറിലിറങ്ങിയ പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം; മയക്കുവെടിവെക്കില്ല

ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം. മൂന്നാര്‍ ഡി.എഫ്.ഒ.ക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ ഇന്ന് തുടങ്ങും. ആനയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കും. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി ജനവാസമേഖലയിലേക്കിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം വരുന്നത്. ആന കടകളും വാഹനങ്ങളും തകര്‍ക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.

Read More
 പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. മുസ്ലീം ലീഗ്, സിപിഎം സിപിഐ, ഡിവൈഎഫ്ഐ, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരടക്കം ഹർജിക്കാരാണ്. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്.

Read More
 പെണ്‍കുട്ടിക്ക് മിഠായിയും പലഹാരവും നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

പെണ്‍കുട്ടിക്ക് മിഠായിയും പലഹാരവും നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മിഠായിയും പലഹാരവും കൊടുത്ത ശേഷം പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ തമിഴ്നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ പൊലീസെത്തി പ്രതിയെ കയ്യോടി പിടികൂടി. മിഠായിയും മധുരപലഹാരങ്ങളും വാങ്ങി നല്‍കിയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്. സംഭവം വീട്ടില്‍ പറയാതിരിക്കാന്‍ പലപ്പോഴും കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതിനെ […]

Read More
 നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍; പാലക്കാട് റോഡ് ഷോ; കനത്ത സുരക്ഷ

നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍; പാലക്കാട് റോഡ് ഷോ; കനത്ത സുരക്ഷ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.30നു റോഡ് ഷോ നടത്തും. രാവിലെ 10.15നു പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡില്‍ അദ്ദേഹം ഇറങ്ങും. പിന്നാലെ റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അഞ്ചുവിളക്കു മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ. അര മണിക്കൂറായിരിക്കും റോഡ് ഷോ. അര ലക്ഷത്തിലധികം പേരെ അണി നിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദര്‍ശനത്തിനു […]

Read More