റേഷന്‍ കാര്‍ഡ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. മഞ്ഞനിറമുള്ള കാര്‍ഡുകാര്‍ക്ക് സാധ്യമായാല്‍ മസ്റ്ററിംഗ് നടത്താം. അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ച് നടത്തിയാല്‍ സാങ്കേതിക പ്രശ്‌നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താന്‍ റേഷന്‍കടകളില്‍ രാവിലെ എത്തിയത്. ഇപ്പോഴത്തെ സര്‍വര്‍ മാറ്റാതെ പ്രശ്‌നം പരിഹരിക്കാന്‍ ആകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് രാവിലെ മുടങ്ങിയിരുന്നു. റേഷന്‍ വിതരണം ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചാണ് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. […]

Read More
 സിദ്ധാര്‍ത്ഥിന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളേജില്‍ ആള്‍ക്കൂട്ട വിചാരണ നടന്നു

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളേജില്‍ ആള്‍ക്കൂട്ട വിചാരണ നടന്നു

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മുന്‍പും ആള്‍ക്കൂട്ട വിചാരണ നടന്നതായി കണ്ടെത്തല്‍. 2019ലും 2023ലുമാണ് ആള്‍ക്കൂട്ട വിചാരണ നടന്നത്. 2019 ബാച്ചിലെയും 2021 ബാച്ചിലെയും വിദ്യാര്‍ഥികളെയാണ് വിചാരണ ചെയ്ത് മര്‍ദിച്ചത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ആന്റി റാഗിങ് കമ്മറ്റിയുടേതാണ് കണ്ടെത്തല്‍. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ മൊഴി എടുത്തപ്പോഴാണ് സംഭവം പുറത്തു വന്നത്. അതേസമയം സിദ്ധാര്‍ഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 18 പേര്‍ പലയിടങ്ങളില്‍ വെച്ച് സിദ്ധാര്‍ത്ഥനെ […]

Read More
 ജമ്മു കാശ്മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

ജമ്മു കാശ്മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

ജമ്മു കാശ്മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനെയാണ് ആത്മഹത്യ ചെയ്തത്. 27 വയസായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് പോയത്. ഈ മാസം 12 ന് രാത്രിയാണ് വിപിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 8 വർഷം മുമ്പാണ് വിപിന്‍ ജോലിയ്ക്ക് കയറിയത്.

Read More
 ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഓവാലി പെരിയ ചൂണ്ടിയില്‍ സ്വദേശി പ്രശാന്ത്(25) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം. ഊട്ടി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെ ആറുമണിയോടെ പ്രശാന്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിനിടെ തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി. ഒട്ടുമിക്ക ദിവസങ്ങളിലും രാത്രിയെത്തുന്ന ആനകള്‍ റബര്‍ തോട്ടത്തില്‍ തമ്പടിക്കുകയാണ് പതിവ്.

Read More
 ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ;പെട്രോളിൻ്റെയും ഡീസലിൻറെയും വില രണ്ട് രൂപ വീതമാണ് കുറച്ചത്

ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ;പെട്രോളിൻ്റെയും ഡീസലിൻറെയും വില രണ്ട് രൂപ വീതമാണ് കുറച്ചത്

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻറെയും വില രണ്ട് രൂപ വീതമാണ് എണ്ണകമ്പനികൾ കുറച്ചത്. പുതിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവിൽ വന്നു. സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. കൊച്ചിയിൽ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസൽ 94 രൂപ 50 പൈസയും.

Read More
 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. അമ്മയ്‌ക്കൊപ്പം വന്ന 17കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബെംഗളൂരു സദാശിവ നഗര്‍ പോലീസ് ഇന്നലെ അര്‍ധരാത്രിയോടെ കേസെടുത്തത്. ഫെബ്രുവരി രണ്ടിന് സദാശിവ നഗറിലെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വഞ്ചനക്കേസില്‍ പ്രതിയായ സ്ത്രീ മകള്‍ക്കൊപ്പം സഹായം തേടിയാണ് യെഡിയൂരപ്പയുടെ വീട്ടില്‍ എത്തിയത്.സംഭവത്തില്‍ ഇതുവരേക്കും യെഡിയൂരപ്പ പരസ്യ പ്രതികരണമോ മറ്റോ നടത്തിയിട്ടില്ല.

Read More
 നരേന്ദ്രമോദി വീണ്ടും കേരളത്തില്‍; എന്‍ ഡി എ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്

നരേന്ദ്രമോദി വീണ്ടും കേരളത്തില്‍; എന്‍ ഡി എ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദര്‍ശനം. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ടു നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാല്‍ അടക്കം വേദിയിലുണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേര്‍ന്ന […]

Read More
 ഇടുക്കിയിൽ ഡാമുകളിൽ ജലനിരപ്പ് താഴ്‌ന്നു ;വേനൽ മഴ കിട്ടിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാകും

ഇടുക്കിയിൽ ഡാമുകളിൽ ജലനിരപ്പ് താഴ്‌ന്നു ;വേനൽ മഴ കിട്ടിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാകും

ദിവസങ്ങളായി ഇടുക്കിയിലെ ഹൈറേഞ്ചുകാർ വേനല്‍മഴ കാത്തിരിക്കുകയാണ്. വേനല്‍ കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നു. കല്ലാര്‍കുട്ടി അണക്കെട്ടില്‍ 453 അടിയും പൊന്‍മുടി അണക്കെട്ടില്‍ 694 അടിയുമാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി, മാട്ടുപ്പെട്ടി, കുണ്ടള, ചെങ്കുളം തുടങ്ങി മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതും കൈത്തോടുകളും അരുവികളുമെല്ലാം പൂര്‍ണമായി വറ്റിയതും പ്രതിസന്ധി ഉയര്‍ത്തുന്നു. പകല്‍ സമയത്തെ ചൂട് വര്‍ധിച്ചതോടെ ജലാശയങ്ങളില്‍ ബാഷ്പീകരണ തോതും വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ കാലവര്‍ഷത്തില്‍ വന്ന കുറവ് അണക്കെട്ടുകളിലെ ജലനിരപ്പിനെ […]

Read More
 പാലക്കാട്ട് എക്സൈസ് കസ്‌റ്റഡിയിലെടുത്ത പ്രതിയുടെ മരണം:  അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട്ട് എക്സൈസ് കസ്‌റ്റഡിയിലെടുത്ത പ്രതിയുടെ മരണം: അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട്ട് എക്സൈസ് കസ്‌റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി (Lock Up Death Case). ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പാലക്കാട്‌ എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ (13-03-2024) വൈകിട്ട് ഷോജോയുടെ കാടാങ്കോട്ടുള്ള വീട്ടിലെത്തിയത്. പരിശോധനയ്‌ക്കൊടുവിൽ വീട്ടിൽ നിന്ന് 2 കിലോ ഹാഷിഷ് ഓയിൽ കണ്ടെടുത്തു. കസ്‌റ്റഡിയിലെടുത്ത ഷോജോയെ ആദ്യം എക്സൈസ് […]

Read More
 2018നെ മറികടന്ന് മഞ്ഞുമ്മല്‍ ബോയ്സ്; കേരള ബോക്‌സ് ഓഫീസില്‍ ചരിത്ര നേട്ടം

2018നെ മറികടന്ന് മഞ്ഞുമ്മല്‍ ബോയ്സ്; കേരള ബോക്‌സ് ഓഫീസില്‍ ചരിത്ര നേട്ടം

കേരള ബോക്‌സോഫീസില്‍ ചരിത്രം നേട്ടം കൈവരിച്ച് മഞ്ഞുമ്മല്‍ ബോയ്സിന്റെ ജൈത്രയാത്ര തുടരുന്നു. 175 കോടി സ്വന്തമാക്കി ആഗോള കളക്ഷനില്‍ ജൂഡ് ആന്റണി ചിത്രം 2018 നെയും മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു. മലയാളത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രമായ ലൂസിഫറിനെയും, പുലിമുരുകനെയും കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പിന്നിലാക്കിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 40-45 കോടിയാണ് ചിത്രത്തിന്റെ ഇതുവരേക്കുമുള്ള കളക്ഷന്‍. ഒരു മലയാള സിനിമ തമിഴില്‍ നിന്നും നേടിയ ഏറ്റവും കൂടിയ തുകയാണ് ഇത്. രജനികാന്ത് […]

Read More