കേരളത്തില്‍ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോഡില്‍

കേരളത്തില്‍ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും സര്‍വകാല റെക്കോഡ്. തുടര്‍ച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു. ബുധനാഴ്ച 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്റ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇത് മറികടന്നത്.തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് […]

Read More
 ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. പുതിയ രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേറ്റതോടെ തെരഞ്ഞെടുപ്പിന് സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

Read More
 130 കോടിയുടെ വായ്പ വാഗ്ദാനം; മലയാളി നടിയില്‍ നിന്ന് തട്ടിയത് 37 ലക്ഷം; പ്രതി പിടിയില്‍

130 കോടിയുടെ വായ്പ വാഗ്ദാനം; മലയാളി നടിയില്‍ നിന്ന് തട്ടിയത് 37 ലക്ഷം; പ്രതി പിടിയില്‍

കൊച്ചി: മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്താണ് നടിയുടെ പക്കല്‍നിന്ന് പ്രതി 37 ലക്ഷം രൂപ തട്ടിയെടുത്തത്. കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്ലാറ്റില്‍ താമസിക്കുന്ന യാസര്‍ ഇക്ബാലിനെയാണ് (51) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്. 130 കോടി വായ്പയായി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ നടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് 37 ലക്ഷം രൂപ നടിയില്‍ നിന്ന് […]

Read More
 കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി 27 വയസുകാരന്‍ മുഹമ്മദ് ഹാരിഫിനെയാണ് വടകര എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും റെയില്‍വേ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്ന് […]

Read More
 പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് ബി എസ് യെദ്യൂരപ്പ

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് ബി എസ് യെദ്യൂരപ്പ

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. പൊലീസിനെ വിളിച്ച് സഹായം നല്‍കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുള്ളതായി കരുതുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വഞ്ചനാക്കേസില്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്ന് പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് യെദ്യൂരപ്പയ്ക്ക് എതിരെ കുട്ടികള്‍ക്കുള്ള അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമ […]

Read More
 മുഖ്യമന്ത്രിയുടേത് മുതലക്കണ്ണീര്‍; പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍ നിന്ന് കുത്തി; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടേത് മുതലക്കണ്ണീര്‍; പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍ നിന്ന് കുത്തി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസും യുഡിഎഫുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. വോട്ട് തട്ടാനാണ് മുഖ്യമന്ത്രിയുടെ മുതലക്കണ്ണീര്‍. പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍ നിന്ന് കുത്തിയത് പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിഷേധ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് ഈ മുഖ്യമന്ത്രിയാണ്. ടി സിദ്ദിഖിനെ അടക്കം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത വിധത്തിലാണ് പിണറായി സമരത്തെ നേരിട്ടത്. കേസുകളിലൂടെ […]

Read More
 തെരഞ്ഞെടുപ്പ് ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു. അതേസമയം കോടതിയില്‍ എസ്ബിഐയുടെ അഭിഭാഷകന്‍ ഹാജരായില്ല. എസ്ബിഐക്ക് വേണ്ടിയല്ല ഹാജരായതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. സീല്‍ ചെയ്ത കവറില്‍ ഉള്ള വിവരമടക്കം എല്ലാ വിവരങ്ങളും കൈമാറാന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാം വിവരങ്ങളും പരസ്യമാക്കണം. പട്ടിക മാത്രമല്ല ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ദേശപ്രകാരം ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. […]

Read More
 പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചുവാങ്ങി:പ്രതിഷേധിച്ച് കോളേജിൽ നിന്ന് ഗായകൻ ഇറങ്ങിപ്പോയി

പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചുവാങ്ങി:പ്രതിഷേധിച്ച് കോളേജിൽ നിന്ന് ഗായകൻ ഇറങ്ങിപ്പോയി

കോളജ് പരിപാടിയിൽ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായി പരാതി.കോളജ് ഡേ യിലെ പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. വിദ്യാർത്ഥികൾ ക്ഷണിച്ച പ്രകാരമാണ് ഗായകൻ എത്തിയത്. എന്നാൽ വേദിയിലെത്തിയ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങി. തുടർന്ന് പ്രതിഷേധിച്ച ജാസി ഗിഫ്റ്റ് വേദി വിടുകയായിരുന്നു.പ്രിസിപ്പലിനെതിരെ കോളജ് വിദ്യാർത്ഥികൾ […]

Read More
 ഞാന്‍ സ്വര്‍ഗത്തിലാണ്, ആസ്വദിക്കുകയാണ്; ജയിലില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന് കൊലക്കേസ് പ്രതി

ഞാന്‍ സ്വര്‍ഗത്തിലാണ്, ആസ്വദിക്കുകയാണ്; ജയിലില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന് കൊലക്കേസ് പ്രതി

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി ജയിലില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന് കൊലക്കേസ് പ്രതി. ഷാജഹാന്‍പൂരിലെ സദര്‍ ബസാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ഡിസംബര്‍ 2 ന് പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടര്‍ രാകേഷ് യാദവിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ആസിഫാണ് ജയിലില്‍ നിന്നും ലൈവില്‍ വന്നത്. രണ്ട് മിനുട്ടുള്ള വിഡിയോവില്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്നും ആസ്വദിക്കുകയാണെന്നും ആസിഫ് പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധയില്‍പെട്ട ഇരയുടെ സഹോദരന്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. കൊലക്കേസ് പ്രതികള്‍ക്ക് […]

Read More
 ഭക്ഷ്യ സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ  ഷെല്ലാക്രമണം;ഗാസയിൽ 20 പേർ കൊല്ലപ്പെട്ടു

ഭക്ഷ്യ സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ ഷെല്ലാക്രമണം;ഗാസയിൽ 20 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഭക്ഷ്യ സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ ഷെല്ലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തിൽ 155 പേർക്ക് പരിക്കേറ്റതായും പലസ്‌തീൻ എൻക്ലേവിലെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിഎൻഎൻ അറിയിച്ചു. പരിക്കേറ്റവരെ ഇപ്പോഴും ആശുപത്രിയിലേക്ക് മാറ്റുന്നതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അൽ ഷിഫ ആശുപത്രി ജീവനക്കാർ നൽകുന്ന വിവരം.ഷെൽ ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സംഭവസ്ഥലത്തെ ദൃക്‌സാക്ഷികൾ പറയുന്നത്. കൂടാതെ സംഭവസ്ഥലത്ത് 10000 ൽ അധികം പേരുടെ മൃതദേഹങ്ങൾ കിടക്കുന്നതായി തോന്നിപ്പിക്കുന്ന വീഡിയോകൾ ലഭിച്ചതായും സിഎൻഎൻ […]

Read More