മരുന്ന് ക്ഷാമം രൂക്ഷം;കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു

മരുന്ന് ക്ഷാമം രൂക്ഷം;കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതോടെ ക്യാന്‍സര്‍ രോഗികൾ ഉൾപ്പെടെ ഉള്ളവര്‍ ദുരിതത്തിലാണ്. സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിര്‍ധന രോഗികള്‍. കുടിശ്ശിക തീർക്കാത്തതിനെത്തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്ന പരിഹാരത്തിനായി കളക്ടർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മരുന്ന് വിതരണക്കാരുമായിട്ടാണ് ഇന്ന് ചര്‍ച്ച നടത്തുക.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എഴുപത്തഞ്ച് ലക്ഷത്തോളം രൂപയാണ്.ജീവന്‍ രക്ഷാ മരുന്നുകള്‍, […]

Read More
 ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാകും;വിയോജിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാകും;വിയോജിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാകും. ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമന സമിതിയില്‍ അധീറും അംഗമായിരുന്നു. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു. 1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും. കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാര്‍. ഉത്തരാഖണ്ഡ് കേഡറില്‍ നിന്നാണ് സുഖ്ബീര്‍ സന്ധു. അതേസമയം, തെരഞ്ഞെടുപ്പ് […]

Read More
 എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

പാലക്കാട്: എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം, അതേസമയം, ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ […]

Read More
 നവീകരിച്ച ചെറൂപ്പ സി.എച്ച്.സി റോഡ്പിടിഎ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

നവീകരിച്ച ചെറൂപ്പ സി.എച്ച്.സി റോഡ്പിടിഎ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ടാറിംഗ് ചെയ്ത് നവീകരിച്ച ചെറൂപ്പ സി.എച്ച്.സി റോഡ് പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടന്നിരുന്ന ഈ റോഡിന്‍റെ ദുരവസ്ഥ ആശുപത്രി വികസന സമിതി ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 7 ലക്ഷം രൂപ ചെലവിലാണ് പ്രസ്തുത പ്രവൃത്തി നടത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അരിയില്‍ അലവി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍ ഷിയോലാല്‍, എന്‍ അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ […]

Read More
 പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

തൃശൂര്‍: പി എസ് മധുസൂദനന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയില്‍ പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസ കാലയളവിലാണ് മധുസൂദനന്‍ നമ്പൂതിരി മേല്‍ശാന്തിയായി തുടരുക. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പി എസ് മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്.

Read More
 അശ്ലീല വെബ്സൈറ്റുകള്‍; യെസ്മ അടക്കം 18 അശ്ലീല ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

അശ്ലീല വെബ്സൈറ്റുകള്‍; യെസ്മ അടക്കം 18 അശ്ലീല ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: സൈബര്‍ ലോകത്തെ 18 ഓളം അശ്ലീല ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അശ്ലീല കണ്ടന്റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ് നടപടിയെടുത്തത് എന്നാണ് കേന്ദ്രം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഈ 18 പ്ലാറ്റ്ഫോമുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന 19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍, 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്‌ഫോം യെസ്മയും നിരോധിച്ചവയില്‍ പെടുന്നു. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അദ്ദ, ട്രൈ […]

Read More
 മാലിന്യവണ്ടിയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ റോഡിൽ വീണ് വാഹനാപകടം:സംഭവം കാക്കനാട്

മാലിന്യവണ്ടിയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ റോഡിൽ വീണ് വാഹനാപകടം:സംഭവം കാക്കനാട്

ബ്രഹ്മപുരത്തേക്ക് പോകുന്ന മാലിന്യവണ്ടിയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ റോഡിൽ വീണ് വാഹനാപകടം. കാക്കനാട് സിഗ്നലില്‍ ആണ് സംഭവം. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ രോഷാകുലരായി പ്രതികരിച്ചു. നാല് വാഹനങ്ങള്‍ നാട്ടുകാര്‍ റോഡില്‍ തടഞ്ഞിട്ടിരിക്കുകയാണിപ്പോള്‍. ഇങ്ങനെ അപകടം സംഭവിക്കുന്നത് ഇവിടെ പതിവാണെന്ന് അപകടസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും വ്യക്തമാക്കി.മാലിന്യവണ്ടി മൂലം അപകടം സംഭവിക്കുന്നത് പതിവായതിനാല്‍ ഇതില്‍ നഗരസഭ അധികൃതര്‍ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കോര്‍പറേഷൻ സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്.

Read More
 കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പത്മിനി തോമസും ബിജെപിയില്‍

കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പത്മിനി തോമസും ബിജെപിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ഉള്‍പ്പടെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഏറെനാളായി കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുകയാണ് തമ്പാനൂര്‍ സതീഷ്. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതാണ് പാര്‍ട്ടിയുമായി അകലാന്‍ കാരണമായത്. സംഘിയും സഖാവുമാകാനില്ലെന്നും കെ കരുണാകരന്റെ ഉറച്ച ശിഷ്യനായി […]

Read More
 മാസപ്പടി വിവാദം; മാത്യു കുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ്

മാസപ്പടി വിവാദം; മാത്യു കുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയവും കോടതിയുടെ പരിഗണനയിലാണ്. അത്തരമൊരു സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായി ഈ മാസം […]

Read More
 ഡോ. ഷഹനയുടെ ആത്മഹത്യ കേസ്; പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാമെന്ന് ഹൈകോടതി

ഡോ. ഷഹനയുടെ ആത്മഹത്യ കേസ്; പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാമെന്ന് ഹൈകോടതി

ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവിന് സ്റ്റേ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതിയാണ് ഡോ. റുവൈസ്. പഠനം തുടരാനായില്ലെങ്കിൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകും. ഒരാഴ്ചയ്ക്കകം പുനപ്രവേശനം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങൾ കോളജ് അധികൃതർ തടയണമെന്നും നിർദ്ദേശമുണ്ട്.ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് […]

Read More