പേരാമ്പ്രയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് തോട്ടില്‍ നിന്ന്

പേരാമ്പ്രയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് തോട്ടില്‍ നിന്ന്

കോഴിക്കോട്: പേരാമ്പ്ര വാളുരില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ സ്വദേശിനിയായ അനു (27) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണിനില്ലെന്ന് കാണിച്ച് കുടുംബം ഇന്നലെ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിരുന്നു.

Read More
 നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട്

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട്

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നായബ് സിങ് സൈനി മുഖ്യമന്ത്രിയാവും. ബിജെപി നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി ഏകകണ്‌ഠേന തെരഞ്ഞെടുത്തതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം. ഇന്നു വൈകിട്ടു പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും ജനനായക് ജനതാ പാര്‍ട്ടിയുമായുള്ള സഖ്യം തകര്‍ന്നതിനു പിന്നാലെയാണ് ഖട്ടര്‍ പദവി രാജിവച്ചത്. രാവിലെ ഖട്ടര്‍ രാജിക്കത്ത് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് കൈമാറി. ലോക്‌സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട […]

Read More
 രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു

രാജീവ് ഗാന്ധി വധക്കേസ് പ്രതികളും ശ്രീലങ്കൻ പൗരന്മാരുമായ മുരുകൻ, റോബർട് പയസ്, ജയകുമാർ എന്നിവരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ കഴിയുന്ന മൂന്ന് പേരെയും, യാത്രാരേഖകൾക്കുള്ള അപേക്ഷ നൽകാനായി നാളെ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ എത്തിക്കും. തിരുച്ചിറപ്പള്ളി ജില്ലാ കളക്ടറാണ് മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാനായി രാജ്യം വിടാൻ അനുവദിക്കണമെന്ന മുരുകന്റെ ഹർജിയിലാണ് കളക്ടര്‍ നിലപാട് അറിയിച്ചത്. ശ്രീലങ്ക പാസ്പോർട്ടും യാത്രരേഖകളും അനുവദിച്ചാൽ ഇവർക്ക് ഇന്ത്യ വിടാനാകും. എന്നാൽ ചെന്നൈ […]

Read More
 കേരള സർവകലാശാല യുവജനോത്സവം; കോഴ ആരോപണത്തിന് ശക്തി പകർന്ന് രക്ഷിതാക്കളുടെ ശബ്ദസന്ദേശം പുറത്ത്

കേരള സർവകലാശാല യുവജനോത്സവം; കോഴ ആരോപണത്തിന് ശക്തി പകർന്ന് രക്ഷിതാക്കളുടെ ശബ്ദസന്ദേശം പുറത്ത്

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണത്തിന് ശക്തി പകർന്ന് രക്ഷിതാക്കളുടെ ശബ്ദസന്ദേശം പുറത്ത്. ആദ്യ സ്ഥാനങ്ങൾക്ക് വേണ്ടി കോഴ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം, രണ്ടിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം ഇങ്ങനെയാണ് കണക്ക്. മത്സരിക്കുന്ന കുട്ടികളെ തിരിച്ചറിയാൻ അടയാളം വയ്ക്കണമെന്നും സന്ദേശത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും അടങ്ങിയ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ടുകളും ശബ്‌ദസന്ദേശങ്ങളും പ്രചരിക്കുന്നത്.

Read More
 മുളക് വില കുത്തനെ ഇടിഞ്ഞു; കര്‍ണാടകയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു

മുളക് വില കുത്തനെ ഇടിഞ്ഞു; കര്‍ണാടകയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു

ബംഗളുരു: കര്‍ണാടകയിലെ ഹാവേരിയിലെ ബ്യാഡഗിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. മുളകിന്റെ വില തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് വന്‍തോതില്‍ സംഘര്‍ഷം ഉണ്ടായത്. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ഒരു ഡിവൈഎസ്പി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു ഞായറാഴ്ച വരെ ക്വിന്റലിന് 25,000 രൂപവരെ വിലയുണ്ടായിരുന്ന മുളകിന് തിങ്കളാഴ്ചയോടെ പന്ത്രണ്ടായിരം രൂപയായി ഇടിഞ്ഞതാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ കഴിഞ്ഞാല്‍ വന്‍ തോതില്‍ മുളക് വ്യാപാരം നടക്കുന്ന സ്ഥലമാണ് ഹാവേരിയിലെ ബ്യാഡഗി. […]

Read More
 സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസം; കേരളത്തിന് രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി;  കേന്ദ്രം നാളെ മറുപടി നല്‍കണം

സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസം; കേരളത്തിന് രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി; കേന്ദ്രം നാളെ മറുപടി നല്‍കണം

ന്യൂഡല്‍ഹി: കേരളത്തിന് രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി. പത്തു ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാനാണ് നിര്‍ദേശം. വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. പാക്കേജില്‍ നാളെ വിവരം അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചു കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ കേരളം ചോദിച്ചത് ബെയ്ല്‍ ഔട്ട് ആണെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ഏപ്രില്‍ ഒന്നിന് 5000 […]

Read More
 കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല:ആശങ്കയോടെ നാട്ടുക്കാർ

കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല:ആശങ്കയോടെ നാട്ടുക്കാർ

കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല. കാന്തയൂരിലെ വാഴത്തോട്ടത്തിലാണ് രാവിലെ മുതലയെ കണ്ടത്. തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ് നിഗമനം. വേനലിൽ തടാകത്തിലെ വെള്ളം കുറഞ്ഞതിനാൽ പുറത്തു വന്നതാകാമെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.

Read More
 ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു

ഡല്‍ഹി: ഹരിയാനയില്‍ ബിജെപി-ജെ.ജെ.പി(ജനനായക് ജനത പാര്‍ട്ടി) സഖ്യത്തില്‍ അഭിപ്രായഭിന്നത രൂക്ഷമായതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായഭിന്നതയാണ് ഇരുപാര്‍ട്ടികളുടെയും പിളര്‍പ്പിന് കാരണം. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്.

Read More
 ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു; സംഭവം തമിഴ്‌നാട്ടില്‍

ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു; സംഭവം തമിഴ്‌നാട്ടില്‍

ചെന്നൈ: തമിഴ്നാട് ചെങ്കല്‍പേട്ടില്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങി. നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. മോനിഷ്, കമലേഷ്, ധനുഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു വെച്ചും രഞ്ജിത് എന്ന കുട്ടി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെയാണ് അപകടം. ബസ് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബസ് ചെറുതായി ലോറിയില്‍ തട്ടിയതോടെ പെട്ടെന്ന് വെട്ടിച്ചു. ഇതിനിടെ ഫുട്ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെയെത്തിയ ലോറി […]

Read More
 മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു;മര്‍ദിച്ചെന്ന് ബന്ധുക്കളുടെ ആരോപണം

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു;മര്‍ദിച്ചെന്ന് ബന്ധുക്കളുടെ ആരോപണം

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു; പന്തല്ലൂര്‍ ആലുങ്ങല്‍ മൊയ്തീന്‍കുട്ടി (36)യാണ് തളര്‍ന്നുവീണത്. പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്നലെ പാണ്ടിക്കാട് പൊലീസ് മൊയ്തീന്‍ കുട്ടിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Read More