നെടുങ്കണ്ടത്ത് തേനിച്ചയുടെ കുത്തേറ്റ് 85കാരി മരിച്ചു

നെടുങ്കണ്ടത്ത് തേനിച്ചയുടെ കുത്തേറ്റ് 85കാരി മരിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു. അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എംഎന്‍ തുളസി (85) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് തുളസിക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റത്. തേനീച്ച കുത്തേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് തുളസി മരിച്ചത്. തുളസിയുടെ കൊച്ചുമകള്‍ക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.

Read More
 പതിമംഗലം അവ്വാത്തോട്ടില്‍ സി വി കോയ ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് ചൂലാംവയല്‍ മഹല്ല് ജുമാ മസ്ജിദില്‍

പതിമംഗലം അവ്വാത്തോട്ടില്‍ സി വി കോയ ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് ചൂലാംവയല്‍ മഹല്ല് ജുമാ മസ്ജിദില്‍

പതിമംഗലം:അവ്വാത്തോട്ടില്‍ സി വി കോയ ഹാജി നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അജ്മല്‍, റജീന, സജ്‌ന സുനീറ. മരുമക്കള്‍: അബ്ദുല്‍ റസാക്ക് കുറ്റിക്കടവ്, സലിം വെള്ളിപറമ്പ് , മാജിത കല്‍പള്ളി. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് ചൂലാംവയല്‍ മഹല്ല് ജുമാ മസ്ജിദില്‍.

Read More
 ഈമാസം 31ന് മുമ്പ് കേരളത്തിന് തുക നല്‍കണം, ഉദാരസമീപനം കൈക്കൊള്ളണം: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ഈമാസം 31ന് മുമ്പ് കേരളത്തിന് തുക നല്‍കണം, ഉദാരസമീപനം കൈക്കൊള്ളണം: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

കേരളത്തോട് ഉദാരസമീപനം കൈക്കൊള്ളണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒറ്റത്തവണയായി സഹായം നല്‍കാനും കോടതി ഉത്തരവിട്ടു.സാമ്പത്തിക വിഷയങ്ങളില്‍ കോടതിക്ക് വലിയ വൈദഗ്ധ്യമില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും കെ വി വിശ്വനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 31ന് മുമ്പ് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിന്‍റെ സ്ഥിതി ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു.മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. […]

Read More
 മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ

മുംബൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റന്‍സ് നായകനായി രണ്ട് സീസണ്‍ കളിച്ച ശേഷമാണ് ഹര്‍ദിക് തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്. 2021നു ശേഷം ആദ്യമായി താരം മുംബൈ ടീമിന്റെ നെറ്റ്സില്‍ പ്രാക്ടീസ് ആരംഭിച്ചു. ഐപിഎല്ലില്‍ ഏഴ് സീസണുകള്‍ മുംബൈക്കായി കളിച്ച ശേഷമാണ് താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് 15 കോടിക്ക് കൂടുമാറിയത്. 2023ലെ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹര്‍ദിക് പിന്നീട് ഈയടുത്താണ് കളത്തിലിറങ്ങിയത്. കാല്‍ പാദത്തിനേറ്റ പരിക്കിനെ […]

Read More
 ആശുപത്രികളിൽ മൂന്ന് മാസത്തിലൊരിക്കൽ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് നടത്തും:എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു

ആശുപത്രികളിൽ മൂന്ന് മാസത്തിലൊരിക്കൽ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് നടത്തും:എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു

ആന്റി ബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍. (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആന്റി ബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇത് ഉള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ആദ്യമായി […]

Read More
 മാലദ്വീപിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഇന്ത്യ:മെയ് 10 നകം പിൻവാങ്ങൾ പൂർത്തിയാക്കും

മാലദ്വീപിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഇന്ത്യ:മെയ് 10 നകം പിൻവാങ്ങൾ പൂർത്തിയാക്കും

മാലദ്വീപിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഇന്ത്യ. ഇന്ത്യൻ സൈനികരെ മാലദ്വീപിൽ നിന്ന് പിൻവലിക്കണമെന്ന് മാലദ്വീപ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അദ്ദുവിൻ്റെ തെക്കേയറ്റത്തുള്ള അറ്റോളിൽ വിന്യസിച്ചിരുന്ന 25 ഇന്ത്യൻ സൈനിക ട്രൂപ്പുകൾ മാർച്ച് 10 ന് മുമ്പായി ദ്വീപസമൂഹം വിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചയെത്തുടർന്ന് ദ്വീപുകളിൽ നിന്ന് 89 ഇന്ത്യൻ സൈനിക ട്രൂപ്പുകളെയും അവരുടെ സപ്പോർട്ട് സ്റ്റാഫിനെയും പിൻവലിക്കുന്നത് മെയ് 10 നകം പൂർത്തിയാക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. മാലദ്വീപിലെ മൂന്ന് ഇന്ത്യൻ വിമാനങ്ങൾ, […]

Read More
 വേനല്‍ കടുത്തു; കേരളത്തില്‍ വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു

വേനല്‍ കടുത്തു; കേരളത്തില്‍ വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു

തിരുവന്തപുരം : കേരളത്തില്‍ വൈദ്യുതിയുടെ ഉപാേഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപാേഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുവപ്പെടുന്നതോടെ എസി ഉപാേഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാന്‍ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂച. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ […]

Read More
 കേരളത്തിലും പൗരത്വ നിയമഭേദഗതി നിയമം നടപ്പിലാക്കും,കേന്ദ്ര നിയമം നടപ്പിലാക്കാൻ പിണറായി വിജയൻ്റെ അനുമതി വേണ്ട;കെ സുരേന്ദ്രൻ

കേരളത്തിലും പൗരത്വ നിയമഭേദഗതി നിയമം നടപ്പിലാക്കും,കേന്ദ്ര നിയമം നടപ്പിലാക്കാൻ പിണറായി വിജയൻ്റെ അനുമതി വേണ്ട;കെ സുരേന്ദ്രൻ

കേരളത്തിലും പൗരത്വ നിയമഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കേന്ദ്ര നിയമം നടപ്പിലാക്കാൻ പിണറായി വിജയൻ്റെ അനുമതി ആവശ്യമില്ലന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത്‌ സിഎഎയുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കേരളത്തിലെ മുസ്ലിംങ്ങളെ ഇരു മുന്നണികളും കബളിപ്പിക്കുകയാണ്. പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ പൗരന്മാർക്ക് വേണ്ടിയുള്ളതല്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതത്തിൻ്റെ പേരിൽ ആട്ടിയോടിപ്പിക്കപ്പെടുന്നവർക്ക് ഈ രാജ്യത്ത് പൗരത്വം നൽകുന്നതിന് വേണ്ടിയുള്ള നിയമമാണിത്.ആരുടെയും പൗരത്വം […]

Read More
 ജിഫ്രി മുത്തു കോയ തങ്ങളുടെ റമദാന്‍ ലേഖനം ദേശാഭിമാനിയില്‍

ജിഫ്രി മുത്തു കോയ തങ്ങളുടെ റമദാന്‍ ലേഖനം ദേശാഭിമാനിയില്‍

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. ‘റംസാന്‍: സാഹോദര്യത്തിന്റെ, മാനവികതയുടെ പ്രഖ്യാപനം’ എന്ന തലക്കെട്ടില്‍ റംസാന്‍ വ്രതാരംഭത്തെക്കുറിച്ചാണ് ലേഖനം. ഇത് ആദ്യമായാണ് ദേശാഭിമാനിയില്‍ സമസ്ത അധ്യക്ഷന്റെ ലേഖനം വരുന്നത്. ദേശാഭിമാനിയോടും സിപിഐഎമ്മിനോടുമുള്ള നിലപാട് മാറ്റത്തിന്റെ സൂചനയാണ് ലേഖനമെന്നാണ് വിലയിരുത്തല്‍. എഡിറ്റോറിയല്‍ പേജിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. നിരീശ്വരവാദത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമെന്ന ആക്ഷേപം ദേശാഭിമാനിയെക്കുറിച്ച് സമസ്തയ്ക്കുണ്ടായിരുന്നു, അതേ പത്രത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സമസ്ത അധ്യക്ഷന്‍ ലേഖനമെഴുതുന്നതിന്റെ രാഷ്ട്രീയം […]

Read More
 പുരസ്‌കാര തിളക്കം; തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്  എസിഐ രാജ്യാന്തര പുരസ്‌കാരം

പുരസ്‌കാര തിളക്കം; തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എസിഐ രാജ്യാന്തര പുരസ്‌കാരം

എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണലിന്‍റെ (എസിഐ) 2023 ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) രാജ്യാന്തര പുരസ്‌കാരം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്. ബെംഗളൂരുവിലെ കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട്, അബുദാബിയിലെ സായിദ് ഇന്‍റർനാഷണൽ എയർപോർട്ട് ടെർമിനൽ എ, എന്നിവയുമായാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അംഗീകാരം പങ്കിട്ടത്.യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് എഎസ്‌ക്യു അവാർഡുകൾ. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിൽ ഒരു വിമാനത്താവളത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവായി ഇത് കണക്കാക്കപ്പെടുന്നു. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിനും യാത്രക്കാർക്ക് സംതൃപ്‌തി നൽകുന്നതിനുമുള്ള തിരുവനന്തപുരം എയർപോർട്ടിന്‍റെ വിജയകരമായ […]

Read More