കോഴിക്കോട്: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കാപറമ്പില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം. തലശ്ശേരി കതിരൂര്‍ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.

അതേസമയം, തൃശൂരില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായി. ശക്തന്‍ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *