കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ട സംഭവം: ബസ് ഡ്രൈവറുടെ കുറ്റമെന്ന് പൊലീസ്, ഞെട്ടിക്കുന്ന സംഭവമെന്ന് ഹൈക്കോടതി

കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ട സംഭവം: ബസ് ഡ്രൈവറുടെ കുറ്റമെന്ന് പൊലീസ്, ഞെട്ടിക്കുന്ന സംഭവമെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊച്ചിയിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി. സംഭവം ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയിൽ പറഞ്ഞു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. കൊച്ചിയിൽ മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടം. സിഗ്നലിൽ നിന്ന് അമിത വേഗതയിൽ […]

Read More
 കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

കോട്ടയം: കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 9.30 ഓടെ എസ്എച്ച്മൗണ്ടിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് പോയ വീട്ടമ്മ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. എതിര്‍ദിശയില്‍ നിന്നുമെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

Read More
 കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു

കണ്ണൂർ : കണ്ണൂരിൽ പട്ടാപ്പകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.

Read More
 കോവളത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്കിടിച്ച് മരിച്ചു;റേസിങ് ബൈക്കെന്ന് നാട്ടുകാർ,എത്തിയത് അമിതവേഗത്തില്‍

കോവളത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്കിടിച്ച് മരിച്ചു;റേസിങ് ബൈക്കെന്ന് നാട്ടുകാർ,എത്തിയത് അമിതവേഗത്തില്‍

കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു.പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്.ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് അപകടം. സന്ധ്യ റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ സന്ധ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.

Read More
 ആലപ്പുഴ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

ആലപ്പുഴ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവിൽ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ വിശദമായി പരിശോധിക്കുകയാണ്. ആലത്തൂർ സ്വദേശികളായ പ്രസാദ്(25), ഷിജിൻദാസ്(24), മനു(24), തിരുവനന്തപുരം മുട്ടട സ്വദേശി സുമോദ്, കൊല്ലം സ്വദേശി അമൽ(28) എന്നിവരാണ് […]

Read More
 മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, മൂന്നുപേർക്ക് ഗുരുതരം

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, മൂന്നുപേർക്ക് ഗുരുതരം

മലപ്പുറം: പുതുപൊന്നാനിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാർയാത്രക്കാരൻ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിക്കായിരുന്നു അപകടം നടന്നത്.ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവരെ എടപ്പാളിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായി തകർന്നു.

Read More
 ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ അടക്കം 21 പേര്‍ക്ക് പരിക്ക്

ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ അടക്കം 21 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടേയും നില ഗുരുതരമല്ല. അൻപത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങിൽ തട്ടി നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കേരളത്തിൽ സന്ദര്‍ശനത്തിന് എത്തിയ മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. തേക്കടിയിൽ […]

Read More
 പാലായില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; കാര്‍ നിര്‍ത്താതെ പോയി

പാലായില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; കാര്‍ നിര്‍ത്താതെ പോയി

കോട്ടയം: പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെൺക്കുട്ടിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബൈപ്പാസില്‍ മരിയന്‍ ജങ്ഷനു സമീപമായിരുന്നു അപകടം. നടുറോഡിൽ സ്നേഹയെ ഇടിച്ച് തെറുപ്പിച്ച ശേഷം കാർ നിർത്താതെ പോയി. അപകടത്തിൽ പെൺക്കുട്ടിയുടെ കൈക്ക് പൊട്ടലേറ്റു. അപകടത്തിൻറെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. എന്നാല്‍ പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ കഴിയാതെ പൊലീസ്.

Read More
 കൊല്ലത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം ഉമയനല്ലൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയർസെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായാണ് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയിൽ കല്ലുകുഴിയിൽ വച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ ആരുടെയും പരുക്ക് […]

Read More
 കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

കൽപ്പറ്റ: ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിനാണ് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യാത്രക്കിടെ അസ്ലം കൈ ബസിന്റെ ജാലകത്തിൽ കൂടി പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. […]

Read More