എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി; സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി; സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി കെട്ടിച്ചമച്ചതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കം 10 പേര്‍ക്കെതിരെകുറ്റപത്രം. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ഒന്നാം പ്രതിയും എച്ച് ആര്‍ മാനേജറായിരുന്ന സ്വപ്‌ന സുരേഷ് കേസിലെ രണ്ടാം പ്രതിയുമാണ്.ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് എയര്‍ ഇന്ത്യയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയേയും കേസില്‍ പ്രതിചേര്‍ത്തു. ഇന്നലെ വൈകുന്നേരമാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് […]

Read More
 എയർ ഇന്ത്യ നഷ്ടത്തിൽ; കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ

എയർ ഇന്ത്യ നഷ്ടത്തിൽ; കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ

പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉള്ളതെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിൽ. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര വിശദീകരണം. തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂർണമായും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയർ ഏഷ്യയുമായി ബന്ധമില്ലെന്നും നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് […]

Read More
 ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാനസര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ

ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാനസര്‍വ്വീസില്ലെന്ന് എയര്‍ ഇന്ത്യ

ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കിയതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികള്‍ ഇതോടെ വീണ്ടും ആശങ്കയിലാണ്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്!സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. […]

Read More