‘കുടുബത്തിന്റെ ആവശ്യം പരിഗണിക്കാന്‍ സമയം വേണം’; നമ്പി രാജേഷിന്റെ മരണത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

‘കുടുബത്തിന്റെ ആവശ്യം പരിഗണിക്കാന്‍ സമയം വേണം’; നമ്പി രാജേഷിന്റെ മരണത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവന്തപുരം: മസ്‌കത്തില്‍ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നഷ്ട പരിഹാരം നല്‍കുന്നത് പരിഗണനയില്‍ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയില്‍ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മെയില്‍ അയച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണ് എന്ന വാര്‍ത്ത അമൃതയെ തേടിയെത്തുന്നത്. മറ്റൊന്നും […]

Read More
 കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂര്‍, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. 8.35ന് ദമാമിലേക്കും 9.30ന് ബഹ്‌റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദാക്കി. മസ്‌കറ്റ്, റിയാദ് വിമാനങ്ങളാണ് റദാക്കിയത്. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. 8. 25ന് പുറപ്പെടേണ്ട […]

Read More
 25 ക്യാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു; സമരത്തില്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

25 ക്യാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു; സമരത്തില്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ജീവനക്കാരുടെ സമരത്തില്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 25 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്സ്പ്രസിന് റദ്ദക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കമ്പനി കടന്നിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചു. പണിമുടക്കിയ ജീവനക്കാരുമായി ഇന്ന് യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് കമ്പനിയുടെ നടപടി. ജീവനക്കാര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ […]

Read More
 എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചു. വരും ദിവസങ്ങളിലും എയര്‍ […]

Read More
 വിമാനത്തിൽ വെച്ച് യുവ നടിയോട് അപ മര്യാദയായി പെരുമാറിയ സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

വിമാനത്തിൽ വെച്ച് യുവ നടിയോട് അപ മര്യാദയായി പെരുമാറിയ സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

യുവ നടിയോട് വിമാനത്തിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് നടന്ന സംഭവത്തിൽ നടിയുടെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്. എയർ ഇന്ത്യ ജീവനക്കാർക്കെതിരെയും നടി മൊഴി നൽകിയിരുന്നു. വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും. സംഭവത്തിൽ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു. 12 ബിയിൽ യാത്ര ചെയ്തയാളാണ് നടിയെ ഉപദ്രവിച്ചതെന്ന് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശി ആൻ്റോയാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ. പാസഞ്ചർ ലിസ്റ്റ് പരിശോധിച്ച് വരുന്നു. […]

Read More
 ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ;ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കും

ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ;ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കും

ന്യൂഡൽഹി∙ ഹമാസിനെതിരെ ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിക്കുകയും സംഘർഷം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ, ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ […]

Read More
 ബിസിനസ് ക്ലാസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി; എയർ ഇന്ത്യക്കെതിരെ യാത്രക്കാരൻ

ബിസിനസ് ക്ലാസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി; എയർ ഇന്ത്യക്കെതിരെ യാത്രക്കാരൻ

എയർ ഇന്ത്യയുടെ വിമാനത്തിൽ ബിസിനസ്സ് ക്ലാസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന AI671 എന്ന വീമാനത്തിൽ വെച്ച് മഹാവീർ ജെയിൻ എന്ന വ്യക്തിക്കാണ് ദുരനുഭവമുണ്ടായത്. ‘എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയുണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. AI671- മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു യാത്ര. സീറ്റ് 2C’ ഭക്ഷണത്തിന്റെ ചിത്രം പങ്ക് വെച്ചുകൊണ്ട് ജെയിൻ ട്വീറ്റ് ചെയ്തു. ട്വീറ്റ് വൈറലായതോടെ എയർ ഇന്ത്യ അധികൃതർ മഹാവീർ ജെയിനോട് ക്ഷമ […]

Read More
 കോഴിക്കോട്-ദമ്മാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വഴിതിരിച്ചുവിട്ടു,തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്

കോഴിക്കോട്-ദമ്മാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വഴിതിരിച്ചുവിട്ടു,തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ദമ്മാമിലേക്ക്‌ പോയ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 385 എന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്.9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു. വിമാനത്തില്‍ 183 യാത്രക്കാരാണ് ഉള്ളത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Read More
 അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ;വിമാനം തിരിച്ചിറക്കി

അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ;വിമാനം തിരിച്ചിറക്കി

അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര് വിമാനത്തിന്റെ എന്‍ജിനില്‍ തീ.ഇതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കി.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് അബുദബിയിലാണ് വിമാനം തിരിച്ചിറക്കിയത്.യാത്രക്കാരെല്ലാം സുരക്ഷിതരാണ്.പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐ.എക്‌സ്.348 വിമാനത്തിലാണ് 1000 അടി ഉയരത്തില്‍ എത്തിയതോടെ എഎഞ്ചിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു.

Read More
 വിമാനത്താവളത്തിൽ നേരിട്ട് ദുരനുഭവം പങ്കുവെച്ച് ഖുശ്ബു; പിന്നാലെ മാപ്പു പറഞ്ഞ് എയർ ഇന്ത്യ

വിമാനത്താവളത്തിൽ നേരിട്ട് ദുരനുഭവം പങ്കുവെച്ച് ഖുശ്ബു; പിന്നാലെ മാപ്പു പറഞ്ഞ് എയർ ഇന്ത്യ

എയർഇന്ത്യയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തെന്നിന്ത്യൻ നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്തെത്തിയതിന് പിന്നാലെ ക്ഷമാപണവുമായി എയർ ഇന്ത്യ. ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടിയായാണ് ക്ഷമാപണം നടത്തിയത്. നിങ്ങൾക്കുണ്ടായ മോശം അനുഭവത്തിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എയർ ഇന്ത്യ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത്. കാൽമുട്ടിന് പരിക്കേറ്റതിനാൽ തനിക്ക് വീൽചെയർ ആവശ്യമായിരുന്നെന്നും എന്നാൽ അത് ലഭിക്കാനായി വിമാനത്താവളത്തിൽ 30 മിനിറ്റാണ് […]

Read More