കെ എസ് ഇ ബി തർക്കത്തിൽ സിപിഎം ഇടപെടുന്നു;ഇന്ന് ചർച്ച

കെ എസ് ഇ ബി തർക്കത്തിൽ സിപിഎം ഇടപെടുന്നു;ഇന്ന് ചർച്ച

കെ എസ് ഇ ബി തർക്കത്തിൽ സി പി എം ഇടപെടുന്നു.സി പി എം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ച് ചർച്ച നടത്തും.സി ഐ ടി യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ചർച്ച നടത്തുന്നത്.ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സമ്മേളന വേദിയിൽ വെച്ച് എകെ ബാലൻ പ്രതികരിച്ചിരുന്നു. അനുഭവം […]

Read More
 ‘നായന്മാരെല്ലാം സ്വന്തം പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റി’;എ കെ ബാലൻ

‘നായന്മാരെല്ലാം സ്വന്തം പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റി’;എ കെ ബാലൻ

എൻ എസ് എസ്സിനെ രൂക്ഷമായി വിമർശിച്ച് എ കെ ബാലൻ. നായന്മാരെല്ലാം സ്വന്തം പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റിയെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി എ കെ ബാലൻ. നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരൻ നായരുടെ പ്രസ്താവന തെറ്റായിപ്പോയി. അത്തരം കാര്യങ്ങളൊക്കെ വോട്ടെടുപ്പ് ദിനത്തിൽ പറയുവാൻ പാടില്ലായിരുന്നു. ഇനിയെങ്കിലും സുകുമാരൻ നായർ തെറ്റ് തിരുത്തണമെന്ന് എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പോകുമെന്നും […]

Read More
 ‘രാജി വെക്കേണ്ടതില്ല, ആ സമ്പ്രദായം ഇല്ല’;കെടി ജലീലിന് സര്‍ക്കാര്‍ പിന്തുണ

‘രാജി വെക്കേണ്ടതില്ല, ആ സമ്പ്രദായം ഇല്ല’;കെടി ജലീലിന് സര്‍ക്കാര്‍ പിന്തുണ

ബന്ധുനിമയനത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന്‍ കൂട്ടിചേര്‍ത്തു. ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നുമുള്ള ലോകായുക്ത ഉത്തരവിലാണ് എകെ ബാലന്റെ പ്രതികരണം.കൊവിഡ് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് […]

Read More
 സമരക്കാരുമായി ചർച്ചക്ക് തയ്യാർ; ചർച്ച നടത്താൻ എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

സമരക്കാരുമായി ചർച്ചക്ക് തയ്യാർ; ചർച്ച നടത്താൻ എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

സെക്രട്ടേറിയറ്റിന് മുൻപിൽ ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്താൻ നിയമമന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഡിവൈഎഫ്ഐ നേതാക്കളും ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. മന്ത്രിതല ചർച്ച ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉദ്യോഗാർഥികൾ വ്യക്തമാക്കി. അനുകൂല ഉത്തരവുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. ഇന്നു പെരുമാറ്റച്ചട്ടം വന്നാൽ സർക്കാർ തീരുമാനം നീണ്ടുപോകുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്കുണ്ട്. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് എൽഡിഎഫും താൽപര്യപ്പെടുന്നു. […]

Read More