അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ ബോക്‌സോഫീസില്‍ കൂപ്പുകുത്തി; തങ്ങളുടെ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍
പുതിയ ചിത്രമായ ചരിത്ര സാമ്രാട്ട് പൃഥ്വിരാജ് വന്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ നടന്‍ അക്ഷയ് കുമാരിന് എതിരെ വിതരണക്കാര്‍ രംഗത്ത്. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും അക്ഷയ്കുമാര്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നുമാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് നഷ്ടം സഹിക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചതായി ഐഡബ്യൂഎം ബസ് ഡോട് കോം റിപ്പോര്‍ട്ടു ചെയ്തു. ഹിന്ദി സിനിമയില്‍ നിര്‍മാതാക്കളും വിതരണക്കാരും പ്രദര്‍ശിപ്പിക്കുന്നവരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് എന്തിനാണ് സഹിക്കുന്നത് അക്ഷയ് […]
Read More