ഇരട്ടക്കുളങ്ങര അസോസിയേഷന്‍ പ്രതിഭകളെ ആദരിച്ചു

ഇരട്ടക്കുളങ്ങര അസോസിയേഷന്‍ പ്രതിഭകളെ ആദരിച്ചു

സൗത്ത് കൊടിയത്തൂരിലെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇരട്ടക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്‍ ഉന്നതിയില്‍ എത്തിയ പ്രതിഭകളെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എസ് ഡബ്ലിയു ബിരുദത്തില്‍ ഒന്നാം റാങ്ക് നേടിയ കുളങ്ങര ജബ്ബാര്‍, റൈഹാനത്ത് എന്നിവരുടെ മകള്‍ കെ.സില്‍നയെയും മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി മനപ്പാഠമാക്കിയ കണ്ണാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ഹസീന മകന്‍ മുഹമ്മദ് ഹാഷിറിനെയും ആദരിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് കുഞ്ഞോയി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. എം അഹ്‌മദ് കുട്ടി മദനി […]

Read More
 അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ വിക്ടര്‍ ആര്‍ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം

അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ വിക്ടര്‍ ആര്‍ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം

സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ വിക്ടര്‍ ആര്‍ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു പുരസ്‌കാരം. മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം. മസാച്യുസെറ്റ്സിലെ വോര്‍സെസ്റ്ററിലെ യൂനിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറാണ് വിക്ടര്‍ ആംബ്രോസ്. ആദ്യത്തെ മൈക്രോ ആര്‍എന്‍എ കണ്ടെത്തിയയാളാണ് ഇദ്ദേഹം. മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ മോളിക്യുലര്‍ ബയോളജിസ്റ്റാണ് ഗാരി റൂവ്കുന്‍. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ജനിതകശാസ്ത്ര പ്രൊഫസറുമാണ്.

Read More
 വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്

വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്

തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് എന്ന് ജൂറി വിലയിരുത്തി. ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്. 1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ […]

Read More
 ഋഷഭ് ഷെട്ടി മികച്ച നടന്‍, നിത്യാമേനോന്‍, മാനസി പരേക് നടിമാര്‍, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്‌ക്കാരങ്ങള്‍

ഋഷഭ് ഷെട്ടി മികച്ച നടന്‍, നിത്യാമേനോന്‍, മാനസി പരേക് നടിമാര്‍, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്‌ക്കാരങ്ങള്‍

ന്യൂഡല്‍ഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022ലെ സിനിമകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം കാന്താരിയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോന്‍ ( തിരുച്ചിട്രമ്പലം), മാനസി പരേക് (കച്ച് എക്‌സ്പ്രസ്) എന്നിവര്‍ മികച്ച നടിമാര്‍. ആട്ടമാണ് മികച്ച ചിത്രം. ആട്ടത്തിന്റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്. മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്‌ക്കാരം ദീപക് ദുവായ്ക്ക്. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌ക്കാരം മലയാളിയായ കിഷോര്‍ കുമാറിന് […]

Read More
 കേരള സര്‍ക്കാര്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് കുന്ദമംഗലം സ്വദേശി സി കെ ആലിക്കുട്ടി ഏറ്റുവാങ്ങി

കേരള സര്‍ക്കാര്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് കുന്ദമംഗലം സ്വദേശി സി കെ ആലിക്കുട്ടി ഏറ്റുവാങ്ങി

കോഴിക്കോട്: കേരള സര്‍ക്കാര്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് കുന്ദമംഗലം സ്വദേശി സി കെ ആലിക്കുട്ടികലാസാംസ്‌ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനില്‍ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറേറാറിയത്തില്‍ വെച്ച് നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി കേരളമാപ്പിളകലാ അക്കാദമി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കുന്ദമംഗലം സി കെ ആലിക്കുട്ടി മാപ്പിള കലകളായ ഒപ്പന, വട്ടപ്പാട്ട് ,ദഫ്മുട്ട് ,അറബനമുട്ട് ,കോല്‍ക്കളി, മാപ്പിളപ്പാട്ട് എന്നിവക്കുവേണ്ടി ഗാനങ്ങള്‍ രചിക്കുകയും പാടുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും […]

Read More
 പന്തീര്‍പാടം വടക്കയില്‍ പോക്കര്‍ സാഹിബ് -എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

പന്തീര്‍പാടം വടക്കയില്‍ പോക്കര്‍ സാഹിബ് -എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

കുന്ദമംഗലം: പന്തീര്‍പാടത്തെ സാമൂഹ്യ, സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന വടക്കയില്‍ പോക്കര്‍ സാഹിബു – എക്‌സലന്‍സ് അവാര്‍ഡ് 2024, ഈ വര്‍ഷത്തെ പ്ലസ് ടു, എസ്. എസ്.എല്‍.സി. മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്‍കി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അവാര്‍ഡ് നല്‍കുന്നത്. നോര്‍ത്ത് വ്യൂ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് എസ്. ശ്രീകുമാര്‍ (ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് കുന്ദമംഗലം) ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.ബാബുമോന്‍ സ്വാഗതം പറഞ്ഞു. […]

Read More
 ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും നടത്തി

ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും നടത്തി

കോഴിക്കോട്: ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ 20ാമത് അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും ബീന ഫിലിപ്പ് (മേയര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍) ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി ഡോ.എം. കെ മുനീര്‍ എം എല്‍ എ. ഡോ. മാത്യുസ് വേപ്പിള്ളിക്ക് ഭിക്ഷക് പ്രതിഭ അവാര്‍ഡും , സത്യ നാരായണന്‍ ഗുരുക്കള്‍ക്ക് ആയോധന പ്രതിഭ അവാര്‍ഡും സമര്‍പ്പിച്ചു. സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി , വിദ്യ പ്രതിഭ, കളരി വിദ്യാര്‍ത്ഥി പ്രതിഭ […]

Read More
 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; നേട്ടങ്ങള്‍ തൂത്തുവാരി ഓപ്പണ്‍ഹൈമര്‍; മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; നേട്ടങ്ങള്‍ തൂത്തുവാരി ഓപ്പണ്‍ഹൈമര്‍; മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

ന്യൂയോര്‍ക്ക്: 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍. ഓപ്പണ്‍ഹൈമര്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ നോളനാണ് ആണ് മികച്ച സംവിധായകന്‍. ഡ്രാമ വിഭാഗത്തില്‍ മികച്ച നടന്‍, സഹനടന്‍ എന്നി അവാര്‍ഡുകളും നേടിയതോടെയാണ് ഓപ്പണ്‍ഹൈമര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് സിലിയന്‍ മര്‍ഫിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറെ കൂടി തെരഞ്ഞെടുത്തതോടെയാണ് ഓപ്പണ്‍ഹൈമറിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നത്. ഓപ്പണ്‍ഹൈമറില്‍ ലൂയിസ് സ്‌ട്രോസ് എന്ന കഥാപാത്രത്തെയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം […]

Read More
 പ്രേംനസീർ സ്മൃതി അഞ്ചാമത് ചലച്ചിത്ര അവാര്‍ഡ്;അപ്പൻ മികച്ച ചിത്രം

പ്രേംനസീർ സ്മൃതി അഞ്ചാമത് ചലച്ചിത്ര അവാര്‍ഡ്;അപ്പൻ മികച്ച ചിത്രം

പ്രേംനസീർ സ്മൃതി -2023 – നോട് അനുബന്ധിച്ച് പ്രേംനസീർ സുഹൃദ് സമിതി – ഉദയസമുദ്ര അഞ്ചാമത് ( 5th) ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്‌കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. മികച്ച ചിത്രം – അപ്പൻ, മികച്ച സംവിധായകൻ – തരുൺ മൂർത്തി (ചിത്രം – സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം – അപ്പൻ), മികച്ച […]

Read More
 ഈ വർഷത്തെ ഇന്ത്യൻ അസോസിയേഷൻ ഓഫ് സോയിൽ ആൻഡ് വാട്ടർ കോൺസെർവഷനിസ്റ്റ് ഗോൾഡ് മെഡൽ ഡോ.മനോജ്‌ പി സാമുവലിന്

ഈ വർഷത്തെ ഇന്ത്യൻ അസോസിയേഷൻ ഓഫ് സോയിൽ ആൻഡ് വാട്ടർ കോൺസെർവഷനിസ്റ്റ് ഗോൾഡ് മെഡൽ ഡോ.മനോജ്‌ പി സാമുവലിന്

മണ്ണ് ജല സംരക്ഷണ ശാസ്ത്രജ്ഞരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് സോയിൽ ആൻഡ് വാട്ടർകോണ്സെർവഷനിസ്റ്റിന്റെ ഈ വർഷത്തെ ഗോൾഡ് മെഡലിനു സി ഡബ്ല്യൂ ആർ ഡി എം ഡയറക്ടർ ഡോ. മനോജ്‌ പി സാമുവൽ അർഹനായി. ജാർഖണ്ഡിലെ റാഞ്ചിയിൽ വച്ചു നടന്ന ചടങ്ങിൽ ജാർഖണ്ഡ് ഗവർണർ ശ്രീ രമേഷ് ബെയ്‌സ് അവാർഡ് സമ്മാനിച്ചു.

Read More