കുന്ദമംഗലം: പന്തീര്‍പാടത്തെ സാമൂഹ്യ, സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന വടക്കയില്‍ പോക്കര്‍ സാഹിബു – എക്‌സലന്‍സ് അവാര്‍ഡ് 2024, ഈ വര്‍ഷത്തെ പ്ലസ് ടു, എസ്. എസ്.എല്‍.സി. മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്‍കി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അവാര്‍ഡ് നല്‍കുന്നത്. നോര്‍ത്ത് വ്യൂ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് എസ്. ശ്രീകുമാര്‍ (ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് കുന്ദമംഗലം) ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.ബാബുമോന്‍ സ്വാഗതം പറഞ്ഞു. ഖത്തീബ് ശിഹാബുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായ അംഗങ്ങളായ കെ.കെ.സി. നൗഷാദ്, ഫാത്തിമ ജസ്ലി – വി.മുഹമ്മദ് ഹാജി, വി.സി. ബഷീര്‍, ടി.കെ. ഉമ്മര്‍ കുട്ടി, കെ.കെ.ഷമീല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *